Sunday, February 03, 2019 Last Updated 6 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 01.57 AM

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്‌ ഉപരാഷ്‌ട്രപതി ഇന്ന്‌ തിരിതെളിക്കും

uploads/news/2019/02/285292/re4.jpg

പത്തനംതിട്ട: 107-ാമത്‌ അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ വിദ്യാധിരാജ നഗറില്‍ ഇന്നാരംഭിക്കും. പുലര്‍ച്ചെ അഞ്ചിന്‌ ഗണപതി ഹവനം, രാവിലെ ആറിന്‌ വിഘ്‌നേശ്വര സഹസ്ര നാമജപം, ഏഴിന്‌ ഭാഗവത പാരായണം, 10.30 ന്‌ പന്മന ആശ്രമത്തില്‍ നിന്നും വരുന്ന ജ്യോതി പ്രയാണ ഘോഷയാത്രയും എഴുമറ്റൂര്‍ പരമഭട്ടാര ആശ്രമത്തില്‍ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂര്‍ പുതിയകാവ്‌ ക്ഷേത്രത്തില്‍ നിന്നുള്ള പതാക ഘോഷയാത്രയും സമന്വയിച്ച്‌ വിദ്യാധിരാജ സ്‌മൃതി മണ്ഡപത്തില്‍ നിന്നും സമ്മേളന നഗറിലേക്ക്‌ എത്തിച്ചേരും.
11 ന്‌ ഭദ്രദീപം തെളിയിക്കല്‍, ഛായാചിത്ര പ്രതിഷ്‌ഠ എന്നിവ നടക്കും. പതാക ഉയര്‍ത്തല്‍ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ്‌ അഡ്വ. ടി.എന്‍.ഉപേന്ദ്രനാഥ കുറുപ്പ്‌ നിര്‍വഹിക്കും. 11.30 ന്‌ ഗീതാ പാരായണം. ഉച്ചയ്‌ക്ക്‌ 12.30 ന്‌ ഭക്‌തിഗാനമേള.
വൈകിട്ട്‌ മൂന്നിന്‌ ഹിന്ദുമത പരിഷത്ത്‌ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു ഉദ്‌ഘാടനം ചെയ്യും. ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്‌താനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. ആചാര്യ മഹാമണ്ഡലേശ്വര്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിക്കും.
വിദ്യാധിരാജ പുരസ്‌ക്കാരം അശ്വതി തിരുനാള്‍ ഗൗരി ലക്ഷമിഭായി തമ്പുരാട്ടിക്ക്‌ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ്‌ അഡ്വ: ടി.എന്‍.ഉപേന്ദ്രനാഥകുറുപ്പ്‌ സമ്മാനിക്കും. ഹിന്ദുമത പരിഷത്ത്‌ ചരിത്ര വഴിയിലൂടെ എന്ന ഹൃസ്വചിത്ര പ്രകാശനം മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ നിര്‍വഹിക്കും. വൈകിട്ട്‌ 5.45 ന്‌ ഭജന, രാത്രി ഏഴിന്‌ പ്രഭാഷണം സ്വാമി പ്രഭാകരാനന്ദ സരസ്വതി. നാലിന്‌ രാവിലെ ആറിന്‌ വിഷ്‌ണു സഹസ്രനാമ ജപം, ഏഴിന്‌ ഭാഗവത പാരായണം, ഒമ്പതിന്‌ സൗന്ദര്യ ലഹരി പാരായണം, 11 ന്‌ നാരായണീയ പാരായണം, വൈകിട്ട്‌ മൂന്നിന്‌ വിദ്വല്‍ സദസ്‌, 5.45ന്‌ ഭജന, രാത്രി ഏഴിന്‌ സ്വാമി ഉദിത്‌ ചൈതന്യയുടെ പ്രഭാഷണം.
അഞ്ചിന്‌ രാവിലെ ആറിന്‌ വിഷ്‌ണു സഹസ്രനാമജപം, 7.30 ന്‌ നാരായണീയ പാരായണം, 10 ന്‌ സ്വാമി ഉദിത്‌ ചൈതന്യയുടെ പ്രഭാഷണം, ഉച്ചയ്‌ക്ക്‌ ഒന്നിന്‌ ഭക്‌തിഗാന സമര്‍പ്പണം, വൈകിട്ട്‌ മൂന്നിന്‌ ഡോ. ഇ.എന്‍. ഈശ്വരന്‍ നമ്പൂതിരിയുടെ പ്രഭാഷണം- വിശ്വാസവും ആചാരവും ഒരു വിചിന്തനം. വൈകിട്ട്‌ 5.45 ന്‌ ഭജന, രാത്രി ഏഴിന്‌ ഡോ.എന്‍.ഗോപാലകൃഷ്‌ണന്റെ പ്രഭാഷണം.
ആറിന്‌ രാവിലെ ആറിന്‌ വിഷ്‌ണു സഹസ്രനാമ ജപം, ഏഴിന്‌ ഭാഗവത പാരായണം, എട്ടിന്‌ ഭഗവത്‌ഗീതാര്‍ച്ചന, 10.30 ന്‌ തീര്‍ഥപാദ ദര്‍ശന സഭ. ഉച്ചയ്‌ക്ക്‌ ഒന്നിന്‌ സംഗീത സദസ്‌, വൈകിട്ട്‌ മൂന്നിന്‌ ഉപനിഷത്‌ ദര്‍ശന സമ്മേളനം. ഗുരുരത്‌നം ജ്‌ഞാന തപസ്വി ഉദ്‌ഘാടനം ചെയ്യും. ദേവീ ജ്‌ഞാനാഭനിഷ്‌ഠ അധ്യക്ഷത വഹിക്കും.
ഡോ.എ.എം.ഉണ്ണികൃഷ്‌ണന്‍ പ്രഭാഷണം നടത്തും. വൈകിട്ട്‌ 5.45ന്‌ ഭജന, രാത്രി ഏഴിന്‌ പ്രഭാഷണം- കെ.പി. ശശികല. ഏഴിന്‌ രാവിലെ ആറിന്‌ അയ്യപ്പ സഹസ്ര നാമജപം, 10.15 ന്‌ കരിയര്‍ മാപ്പിങ്‌, ഉച്ചയ്‌ക്ക്‌ 1.15 ന്‌ സംഗീത മഞ്‌ജരി, ഉച്ചകഴിഞ്ഞ്‌ 2.30ന്‌ അയ്യപ്പഭക്‌ത സമ്മേളനം സ്വാമി അയ്യപ്പദാസ്‌ ഉദ്‌ഘാടനം ചെയ്യും.
വൈകിട്ട്‌ 5.45 ന്‌ ഭജന, 6.45 ന്‌ ആധ്യാത്മിക പ്രഭാഷണം-ശ്രീധരന്‍ സ്വാമികള്‍, രാത്രി എട്ടിന്‌ വിദ്യാധിരാജ സഹസ്ര നാമജപം. എട്ടിന്‌ സമ്പൂര്‍ണ നാരായണീയ പാരായണം, വൈകിട്ട്‌ മൂന്നിന്‌ ആചാര്യ അനുസ്‌മരണ സമ്മേളനം. രാത്രി ഏഴിന്‌ പ്രഭാഷണം സ്വാമി സച്ചിദാനന്ദ. ഒമ്പതിന്‌ രാവിലെ എട്ടിന്‌ വിഷ്‌ണുസഹസ്രനാമജപം, ഏഴിന്‌ ഭാഗവത പാരായണം, ഒമ്പതിന്‌ ഗീതാ പാരായണം, 10 ന്‌ കാവ്യകേളി, 11 ന്‌ മതപാഠശാലാ വിദ്യാര്‍ഥികളുടെ മത്സരം, വൈകിട്ട്‌ മൂന്നിന്‌ വനിതാ സമ്മേളനം, രാത്രി ഏഴിന്‌ പ്രഭാഷണം, 10 ന്‌ പുലര്‍ച്ചെ അഞ്ചിന്‌ ഗണപതിഹവനം, ആറിന്‌ വിദ്യാധിരാജ സഹസ്ര നാമജപം, 7.30ന്‌ ഭാഗവത പാരായണം, 10 ന്‌ മതപാഠശാല/ബാലഗോകുലം സമ്മേളനം, അധ്യക്ഷന്‍ വി.കെ.രാജഗോപാല്‍, വൈകിട്ട്‌ മൂന്നിന്‌ സമാപന സമ്മേളനത്തില്‍ സ്വാമി ചൈതന്യാനന്ദജി മഹാരാജ്‌ അധ്യക്ഷത വഹിക്കും.
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായിരിക്കും. വൈകിട്ട്‌ ആറിന്‌ നീരാജന പൂജ, രാത്രി ഏഴിന്‌ സംഗീത സദസ്‌ എന്നിവ നടക്കും.

Ads by Google
Sunday 03 Feb 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW