Monday, April 22, 2019 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 01.57 AM

പ്രഫ. എം.വൈ. യോഹന്നാന്റെ സുവിശേഷ സന്ദേശം ഇന്ന്‌ കോട്ടയത്ത്‌

കോട്ടയം: ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന്‌ വൈകിട്ട്‌ അഞ്ചു മുതല്‍ 8.30 വരെ സുവിശേഷമഹായോഗം നടത്തും. ഫെല്ലോഷിപ്പിന്റെ സ്‌ഥാപക പ്രസിഡന്റും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് കോളജ്‌ മുന്‍ പ്രിന്‍സിപ്പലും സുപ്രസിദ്ധ ടി.വി. സുവിശേഷപ്രഭാഷകനുമായ പ്രഫ. എം.വൈ. യോഹന്നാന്‍ മുഖ്യപ്രഭാഷണം നടത്തും.
സഭാവ്യത്യാസം കൂടാതെ സുവിശേഷ തല്‍പരരായവര്‍ ചേര്‍ന്നുനിന്ന്‌ പ്രവര്‍ത്തിക്കുന്ന കൂട്ടായ്‌മയാണ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌, സ്വതന്ത്രമായ രീതിയില്‍ വിശ്വാസികളുടെ ആത്മീയ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്‌റ്റാണ്‌. മതപരിവര്‍ത്തനമല്ല മനഃപരിവര്‍ത്തനമാണ്‌ ആവശ്യം, സഭയും സമുദായവുമല്ല ഹൃദയമാണ്‌ മാറേണ്ടത്‌ എന്നതാണ്‌ ഫെല്ലോഷിപ്പിന്റെ മൗലികമായ ചിന്താഗതി.
വൈകിട്ട്‌ അഞ്ചിന്‌ വൈദികരുടെ സാന്നിധ്യത്തില്‍ കോലഞ്ചേരി അമൃതധാര ഒരുക്കുന്ന സംഗീത സായാഹ്നഹ്നത്തോടെ ആരംഭിക്കുന്ന യോഗം 8.30ന്‌ അവസാനിക്കും. യോഗത്തില്‍ പ്രഫ. യോഹന്നാന്റെ 132-ാമത്‌ പുസ്‌തകമായ 'അനുഗ്രഹം തലമുറകളിലേക്ക്‌' പ്രകാശനം ചെയ്യും.
വിവിധ പ്രദേശങ്ങളില്‍നിന്നും യോഗത്തിനു വന്നെത്തുന്നവരുടെ സൗകര്യാര്‍ഥം വിപുലമായ വാഹന പാര്‍ക്കിങ്‌ സൗകര്യങ്ങളും മറ്റ്‌ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്‌. യോഗാനന്തരം വിവിധ സ്‌ഥലങ്ങളിലേക്ക്‌ വാഹനസൗകര്യം ഉണ്ടായിരിക്കും.

Ads by Google
Sunday 03 Feb 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW