Sunday, February 03, 2019 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 01.57 AM

മുണ്ടാങ്കല്‍ ഇനി- ഭാരത പാദുവ; വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠിച്ചു

uploads/news/2019/02/285289/re5.jpg

രാമപുരം: പ്രശസ്‌ത തീര്‍ത്ഥാടന കേന്ദ്രമായ മുണ്ടാങ്കല്‍ സെന്റ്‌ ആന്റണീസ്‌ ദേവാലയം ഭാരത പാദുവ-യായി ഉയര്‍ത്തപ്പെട്ടു. ഇറ്റലിയിലെ പാദുവായില്‍ നിന്നും കൊണ്ടുവന്ന വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ്‌ സ്‌ഥിരമായി പ്രതിഷ്‌ഠിച്ചതോടെയാണ്‌ ഈ വിശേഷണത്തിന്‌ മുണ്ടാങ്കല്‍ സെന്റ്‌ ആന്റണീസ്‌ ദേവാലയം അര്‍ഹത നേടിയത്‌. നിരവധി വൈദികരുടെയും ഭക്‌തജനങ്ങളുടെയും സാന്നിധ്യത്തില്‍ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടാണ്‌ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠ നിര്‍വഹിച്ചത്‌.
ഇന്നലെ പാലാ രൂപത കേന്ദ്രത്തില്‍ നിന്നും തിരുശേഷിപ്പ്‌ ഏറ്റുവാങ്ങി അലങ്കരിച്ച വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ മുണ്ടാങ്കലിലേയ്‌ക്ക്‌ കൊണ്ടുവന്നത്‌. 800 വര്‍ഷത്തോളം പഴക്കമുള്ള ഇറ്റലിയിലെ പാദുവയിലെ ബസിലിക്കയിലുളള വിശുദ്ധ അന്തോനീസിന്റെ തിരുശരീരത്തിന്റെ ഒരംശമാണ്‌ തിരുശേഷിപ്പായി മുണ്ടാങ്കല്‍ ദേവാലയത്തില്‍ പ്രതിഷ്‌ഠിച്ചത്‌.
വിശുദ്ധന്റെ നാമത്തിലുളള പാദുവയിലെ ബസിലക്കയില്‍ സൂക്ഷിച്ചിരിക്കുന്ന പൂജ്യശരീരത്തിന്റെ ഭാഗമാണിത്‌. തിരുശേഷിപ്പ്‌ പിച്ചള നിര്‍മ്മിതമായ തിരുസ്വരൂപത്തിന്റെ ഹൃദയ സക്രാരിയില്‍ സ്‌ഥാപിച്ചാണ്‌ മുണ്ടാങ്കല്‍ ദേവാലയത്തില്‍ പ്രതിഷ്‌ഠിച്ചത്‌.
തിരുശേഷിപ്പിന്റെ അംഗീകാരപത്രമായ ലത്തീനിലുള്ള രേഖ പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ പ്ര?വിന്‍സിന്റെ മിനിസ്‌ട്രര്‍ പ്ര?വിന്‍ഷ്യാല്‍ നല്‍കിയതും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.
വികാരി ഫാ.സൈറസ്‌ വേലംപറമ്പില്‍, കൈക്കാരന്മാരായ ഇവാനിയോസ്‌ തുരുത്തിപ്പള്ളില്‍, ജിമ്മി കാനാട്ട്‌, ജോണി തെരുവില്‍ എന്നിവരും റെജി മുളയ്‌ക്കല്‍,വിവിധ ഭക്‌തസംഘടനാ, കുടുംബകൂട്ടായ്‌മ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷ്‌ഠാ കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി.

Ads by Google
Sunday 03 Feb 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW