Saturday, February 09, 2019 Last Updated 21 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 02 Feb 2019 11.56 PM

വിശാഖിന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ നാടൊന്നിക്കുന്നു

uploads/news/2019/02/285127/paropa.jpg

പാലാ: അര്‍ബുദം കവര്‍ന്നെടുക്കുന്ന വിശാഖിന്റെ ജീവിതം തിരിച്ചു പിടിക്കാന്‍ നാട്‌ കൈകോര്‍ക്കുന്നു. അരുണാപുരം വടക്കനാട്ട്‌ പുത്തന്‍പുരയില്‍ വിജയന്റെയും ശാന്തിയുടെയും മകനാണ്‌ 13 വയസുകാരനായ വിശാഖ്‌.
പാഠപുസ്‌തകങ്ങളും കൗതുകങ്ങളും സ്വപ്‌നം കാണേണ്ട പ്രായത്തില്‍ വിശാഖിന്റെ ജീവിതം മരുന്നുകളുടെയും ഏകാന്തതയുടെയും അകമ്പടിയോടെ ആശുപത്രികളിലാണ്‌. പാലാ ടെക്‌നിക്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരിക്കേ നാല്‌ മാസം മുമ്പാണ്‌ വിശാഖിന്‌ അസുഖം തിരിച്ചറിയുന്നത്‌. വൈശാഖിനെ വിദഗ്‌ധ ചികിത്സക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌.
ആറു മാസത്തെ അടിയന്തിരഘട്ട ചികിത്സയും രണ്ടര വര്‍ഷത്തെ തുടര്‍ചികിത്സയും കൊണ്ട്‌ രോഗത്തെ ചെറുത്തു തോല്‍പിക്കാമെന്നാണ്‌ ഡോക്‌ടര്‍മാര്‍ നല്‍കുന്ന പ്രതീഷ. 75000 രൂപയാണ്‌ പ്രതിമാസം ചികിത്സായ്‌ക്ക്‌ ചെലവാകുന്നത്‌.
ഓട്ടോ തൊഴിലാളിയായ വിജയന്റെ വരുമാനം കൊണ്ടാണ്‌ വിശാഖും മാതാവ്‌ ശാന്തിയും സഹോദരിയും കഴിയുന്നത്‌. നാട്ടുകാരും സുഹൃത്തുക്കളും സര്‍ക്കാര്‍ ചികിത്സാ സഹായവുമായാണ്‌ ഇതുവരെ ചെലവുകള്‍ നടന്നത്‌. മകന്റെ കൂടെ ശുശ്രൂഷക്കായി നില്‍ക്കേണ്ടി വരുന്നതിനാല്‍ വിജയനും ജോലിക്ക്‌ പോകാന്‍ സാധിക്കാതെ വന്നതോടെ കുടുംബത്തിന്റെ അവസ്‌ഥയും കഷ്‌ടത്തിലായിരിക്കുകയാണ്‌. ഇതോടെയാണ്‌ സുമനസുകളുടെ കാരുണ്യത്തിനായി വിശാഖും കുടുംബവും കാത്തിരിക്കുന്നത്‌.
20 ലക്ഷത്തോളം രൂപയാണ്‌ ചികിത്സക്ക്‌ ആകെ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഈ തുക കണ്ടെത്തുകയെന്നത്‌ നിര്‍ധന കുടുംബത്തിന്‌ പ്രതീക്ഷക്കാവുന്നതിലും അപ്പുറമാണ്‌. പാലാ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി, വാര്‍ഡ്‌ കൗണ്‍സിലര്‍മാരായ മേരി ഡൊമിനിക്‌, ബിജു പാലുപ്പടവില്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശാഖിന്റെ ചികിത്സാ പണം കണ്ടെത്തുന്നതിനായി ഇന്ന്‌ വിവിധ വാര്‍ഡുകളിലെ വീടുകള്‍ സന്ദര്‍ശിക്കും.
പണം ബാങ്കുവഴി കൈമാറുന്നതിനായി സൗത്ത്‌ ഇന്‍ഡ്യന്‍ ബാങ്കിന്റെ അരുണാപുരം ശാഖയില്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ മേരി ഡൊമിനിക്കിന്റെയും ശാന്തി വിജയന്റെയും പേരില്‍ ജോയിന്റെ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍ 0453053000013970, ഐ.എഫ്‌.എസ്‌.സി- എസ്‌.ഐ.ബി.എല്‍. 0000453. ഉദാരമതികളുടെ സംഭാവനകളിലാണ്‌ വിശാഖിന്റെയും വിജയന്റെയും ഇനിയുള്ള ഏക പ്രതീക്ഷ. ഫോണ്‍: 9495538017.

Ads by Google
Saturday 02 Feb 2019 11.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW