Tuesday, May 21, 2019 Last Updated 20 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 02 Feb 2019 09.08 PM

ടാറ്റയുടെ ഹാച്ച്ബാക്ക് ജൂണിലെത്തും; മാരുതി ബലേനോ, ഹ്യുണ്ടായി ഐ 20 എതിരാളികൾ

TATA

ടാറ്റയില്‍ നിന്നും ഒരു പ്രീമിയം ഹാച്ച്ബാക്ക് വാഹനമാണ് ഇനി എത്തുന്നത്. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടാറ്റ അവതരിപ്പിച്ച 45X പ്രീമിയം ഹാച്ച്ബാക്കാണ് ജൂണിലോ ജൂലൈയിലൊ നിരത്തിലെത്താനൊരുങ്ങുന്നത്. മാരുതി ബലേനോ, ഹ്യുണ്ടായി ഐ 20 എന്നീ മോഡലുകള്‍ 45X-ന്റെ പ്രധാന എതിരാളികൾ.

ടാറ്റയുടെ പുണെ, ഇറ്റലി, യുകെ സ്റ്റുഡിയോകളിലാണ് ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ഡിസൈന്‍ പൂര്‍ത്തീകരിച്ചിരുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയാകും 45X വിപണിയിലെത്തുക എന്നാണ് റിപ്പോർട്ട്. ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. ലാന്‍ഡ് റോവര്‍ കാറുകള്‍ക്ക് സമാനമായി മാസീവ് ബോഡി ലൈനുകള്‍ക്കൊപ്പം കരുത്തുറ്റ രൂപമായിരുന്നു കണ്‍സെപ്റ്റിന്റെ പ്രധാന സവിശേഷത. എന്നാൽ, എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ട് അനുസരിച്ച് നെക്‌സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകള്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ പ്രതീക്ഷിക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW