Tuesday, May 21, 2019 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 02 Feb 2019 01.57 PM

മികച്ച അഞ്ച് ബൈക്കുകളുടെ പട്ടികയില്‍ റോയല്‍ എന്‍ഫീല്‍ഡും

royal-enfield

ഇന്ത്യയിലെ മികച്ച അഞ്ച് ബൈക്കുകളുടെ പട്ടികയിലൊന്നായി മാറിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 2018 ബൈക്ക് വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണ്ടെത്തല്‍. പോയ വര്‍ഷത്തെ വിപണിയില്‍ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന് സാധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017 -നെക്കാളും 11 % അധിക വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. 2017 -ല്‍ 7,52,880 യൂണിറ്റാണ് കമ്പനിയ്ക്ക് വില്‍ക്കാന്‍ സാധിച്ചതെങ്കില്‍ 2018 -ല്‍ ഇത് 8,37,669 യൂണിറ്റായി വര്‍ധിച്ചിട്ടുണ്ട്.

വില്‍പ്പന പട്ടികയില്‍ യമഹ മോട്ടോര്‍സിനെ പിന്തള്ളിയാണ് ഈ ബൈക്ക് ബ്രാന്‍ഡ് അഞ്ചാം സ്ഥാനം കൈയ്യടക്കിയത്. കഴിഞ്ഞ നവംബറിലാണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയെ വിപണിയിലെത്തിച്ചത്. വിപണിയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ക്കിടയിലെ ഇഷ്ട മോഡലുകളാവാന്‍ ഇവയ്ക്കായി. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ളാസിക്ക്, തണ്ടര്‍ബേര്‍ഡ് എക്സ്, ഹിമാലയന്‍ എന്നീ മോഡലുകളാണ് ഭൂരിഭാഗവും വിറ്റഴിഞ്ഞത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബൈക്ക് എന്ന ബഹുമതി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 നേടിയിരിക്കുകയാണ്. കമ്പനിയുടെ ആകെ വില്‍പ്പനയില്‍ താരതമ്യേന ചെറിയ പങ്കാണ് ഇവ വഹിച്ചതെങ്കിലും വിപണിയിലെ സ്വാധീനം നിലനിര്‍ത്താന്‍ ഈ ബൈക്കുകള്‍ സഹായിച്ചിട്ടുണ്ട്. 2018 അവസാനത്തോടെയാണ് ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളും കമ്പനി പുറത്തിറക്കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW