Wednesday, June 19, 2019 Last Updated 7 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 02 Feb 2019 12.10 PM

ജോജുവിന്റെ നായികയാകാന്‍ മഞ്ജു വാര്യര്‍ ഇല്ല, പകരം മറ്റൊരു താരം, ഹിറ്റ്മേക്കര്‍ ജോഷിയുടെ നായകപദവിയിലേയ്ക്ക് ജോജു ജോര്‍ജ്ജ്

Joju George, manju warrier

ജോജു ജോര്‍ജ്ജ് എന്ന നടന്റെ വമ്പന്‍ ഹിറ്റ് ചിത്രമായിരുന്നു ജോസഫ്. പ്രതീക്ഷകള്‍ അധികമൊന്നുമില്ലാതെ പുറത്തു വന്ന ചിത്രം ഒരു വമ്പന്‍ വിജയമായതില്‍ ജോജു ജോര്‍ജിന്റെ അഭിനയ മികവ് എടുത്തു പറയേണ്ട ഒന്നാണ്. 75 ദിവസം പിന്നിട്ട ഈ ചിത്രത്തില്‍ ഒരു സഹ നടന്‍ എന്നതില്‍ നിന്ന് നായകനിലേക്കുള്ള ജോജുവിന്റെ യാത്രയുടെ തുടക്കമാകുകയായിരുന്നു.

ഇപ്പോഴിതാ ജോജു ജോര്‍ജ്ജ് നായകനാകുന്ന അടുത്ത ചിത്രവും ഒരുങ്ങുകയാണ്. ഹിറ്റ് മേക്കര്‍ ജോഷി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തൃശ്ശൂരിലെ ക്രിസ്തീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഫാമിലി ത്രില്ലര്‍ ആണ് ചിത്രം. പൊറിഞ്ചു മറിയം ജോസ് എന്നാണ് ചിത്രത്തിന്റെ പേര്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണു ജോഷി വീണ്ടും എത്തുന്നത്. ജോഷിയുടെ റണ്‍ ബേബി റണ്‍ പോലുള്ള സിനിമകളില്‍ ജോജു ഒരു ജൂനിയര്‍ ആര്‍ടിസ്റ്റ് ആയാണ് വേഷമിട്ടിരുന്നത്, അതേ സംവിധായകന്റെ ചിത്രത്തില്‍ അദ്ദേഹം നായകനാകുന്നത് ശ്രദ്ധേയമാണ്

മഞ്ജു വാര്യരെ ആയിരുന്നു ആദ്യം നായിക വേഷത്തില്‍ പരിഗണിച്ചിരുന്നത് എന്നാല്‍ അസുരന്‍ എന്ന ധനുഷ് ചിത്രത്തിന്റെ തിരക്കുകളിലായ മഞ്ജുവിന് പകരം നൈല ഉഷ ആ വേഷം അവതരിപ്പിക്കും. ഡേവിഡ് കാച്ചപ്പള്ളിയാണ് നിര്‍മാതാവ്. അഭിലാഷ് എന്‍ ചന്ദ്രന്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നു. രണം, ക്വീന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ചെമ്പന്‍ വിനോദ്, ഇന്നസെന്റ് എന്നിവരും മറ്റു വേഷങ്ങളിള്‍ എത്തുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW