Saturday, February 02, 2019 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 02 Feb 2019 10.58 AM

നീണ്ട 14 വര്‍ഷത്തെ പ്രണയം പൂവണിയുന്നു; നദാലിന് ഇനി ജീവിതസഖിയകാന്‍ സെസ്‌ക

Rafael Nadal

2005-ലാണ് സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ ആദ്യ ഗ്രാന്‍സ്ലാം കിരീടം നേടിയത്. അന്ന് മുതല്‍ പ്രണയിനി മരിയ ഫ്രാന്‍സിസ്‌ക പെരെല്ലോ നദാലിനൊപ്പമുണ്ട്. നീണ്ട 14 വര്‍ഷത്തെ പ്രണയത്തിനു ശേഷം മരിയയുമായുള്ള വിവാഹം പ്രഖ്യാപിച്ചിരിക്കുകയാണ് നദാല്‍. 32-കാരനായ നദാല്‍, വിവാഹിതനാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസം എല്ലാവരേയും അറിയിച്ചിരുന്നു.

വിവാഹ തീയതി പുറത്തുവിട്ടിട്ടില്ല. സെസ്‌ക എന്നു വിളിപ്പേരുള്ള മരിയ ഫ്രാന്‍സിസ്‌ക നദാലിന്റെ നാട്ടുകാരിയാണ്. ബാങ്കിങ് രംഗത്ത് ജോലിചെയ്തിരുന്ന മരിയ ഇപ്പോള്‍ റാഫേല്‍ നദാല്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. 2005 മുതല്‍ പ്രണയത്തിലാണെങ്കിലും പൊതുമധ്യത്തില്‍ ഇരുവരും ഒരുമിച്ച് വരുന്നത് അപൂര്‍വം. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ കളി കാണാന്‍ മരിയ ഉണ്ടായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW