Friday, April 26, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 02 Feb 2019 12.48 AM

തെരഞ്ഞെടുപ്പ്‌ വര്‍ഷത്തില്‍ ജനപ്രിയ വാഗ്‌ദാനങ്ങള്‍

uploads/news/2019/02/284999/1.jpg

കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റ്‌ ജനപ്രിയ പദ്ധതികളാല്‍ സമ്പന്നമാണ്‌. തെരഞ്ഞെടുപ്പ്‌ വര്‍ഷം അവതരിപ്പിക്കേണ്ട ലക്ഷണമൊത്ത ബജറ്റ്‌ തന്നെ ഇത്‌. ഇന്ത്യയിലെ ഏറ്റവും വലിയ വോട്ട്‌ ബാങ്കായ കര്‍ഷകരെയും ഇടത്തരക്കാരെയും നന്നായി പ്രീണിപ്പിക്കുന്ന ബജറ്റ്‌ ആകര്‍ഷകമായ ഇളവുകളും സമ്മാനിക്കുന്നു. കര്‍ഷകര്‍ക്ക്‌ പ്രതിവര്‍ഷം 6000 രൂപ സാമ്പത്തിക സഹായം, അഞ്ചുലക്ഷം രൂപ വരെയുള്ള വരുമാനത്തിന്‌ ആദായനികുതി ഇളവ്‌ എന്നിവ ബജറ്റിനെ ജനപ്രിയമാക്കുന്നു. അസംഘടിത തൊഴിലാളികള്‍ക്ക്‌ 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പുതിയ പദ്ധതിയാണ്‌ ബജറ്റില്‍ അവതരിപ്പിച്ചതില്‍ ശ്രദ്ധേയം. ഏതാണ്ട്‌ എല്ലാ മേഖലകളിലുള്ളവര്‍ക്കും ഏതെങ്കിലും തരത്തില്‍ ഇളവുകള്‍ നല്‍കിയ സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളികളെ ഇളവുകള്‍ക്ക്‌ പരിഗണിച്ചില്ല.
അടുത്ത പത്തു വര്‍ഷം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനവും ബജറ്റില്‍ പിയുഷ്‌ ഗോയല്‍ നടത്തിയിട്ടുണ്ട്‌. 2030 ആകുമ്പോഴേക്കും ഇന്ത്യയെ ലോകത്തിലെ ഏറ്റവും വികസിത രാജ്യമാക്കുക എന്നതാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ പത്തു പദ്ധതികള്‍ അവതരിപ്പിച്ചു കൊണ്ട്‌ മന്ത്രി പറഞ്ഞു. ഈ കാലയളവില്‍ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്‌തിയാക്കുക എന്നതാണ്‌ ഇതില്‍ പ്രധാനം. അമേരിക്കയെയും വെല്ലുവിളിച്ച്‌ സാമ്പത്തിക സ്‌ഥിതിയിലും വ്യവസായ വളര്‍ച്ചയിലും സാങ്കേതികശാസ്ര മുന്നേറ്റത്തിലും കുതിക്കുന്ന ചൈനയെ അടുത്ത പത്തു വര്‍ഷം കൊണ്ട്‌ മറികടക്കുക എന്ന വലിയ ലക്ഷ്യമാണ്‌ മന്ത്രി ഇതിലൂടെ മുന്നോട്ടു വയ്‌ക്കുന്നതെങ്കിലും ഇതിനായുള്ള പദ്ധതികള്‍ വിശദീകരിക്കുന്നില്ല. ഭാവനാ സമ്പന്നമായ പദ്ധതികള്‍ ഉണ്ടാകുമെന്ന വ്യക്‌തതയില്ലാത്ത പ്രഖ്യാപനം മാത്രമാണ്‌ മന്ത്രി നടത്തിയിട്ടുള്ളത്‌. വര്‍ഷങ്ങളായി വിവിധ സര്‍ക്കാരുകള്‍ നടത്തുന്ന ഡിജിറ്റല്‍ ഇന്ത്യയെന്ന പ്രഖ്യാപനവും ബജറ്റില്‍ ആവര്‍ത്തിച്ചിട്ടുണ്ട്‌. ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ ഇതിലൂടെ കൈവരിക്കും എന്നു പറഞ്ഞിട്ടുണ്ടെങ്കിലും തൊഴില്‍ വര്‍ധന സംബന്ധിച്ച്‌ വ്യക്‌തമായ ലക്ഷ്യമൊന്നും പറഞ്ഞിട്ടില്ല. തൊഴില്‍ വളര്‍ച്ചയ്‌ക്ക്‌ വേറെ പദ്ധതികള്‍ സൂചിപ്പിച്ചിട്ടുമില്ല. മുന്‍പ്‌ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഗ്രീന്‍-ക്ലീന്‍ ഇന്ത്യ, നദീ ശുദ്ധീകരണം, കടലോര മേഖലാ വികസനം, കൃഷി വികസനം എന്നിവ അടുത്ത പത്തു വര്‍ഷത്തേക്ക്‌ ആവര്‍ത്തിച്ചിട്ടുണ്ട്‌. മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതി ഈ ബജറ്റിലും ആവര്‍ത്തിച്ചിരിക്കുന്നു.
തെരഞ്ഞെടുപ്പ്‌ വര്‍ഷം പൂര്‍ണ ബജറ്റ്‌ അവതരിപ്പിക്കുന്ന പതിവ്‌ ഇല്ലാത്തതാണ്‌. ഏതാനും മാസങ്ങളിലേക്ക്‌ വേണ്ടി ഇടക്കാല ബജറ്റ്‌ എന്ന രീതിയില്‍ നിന്ന്‌ സര്‍ക്കാര്‍ വഴിമാറി. തെരഞ്ഞെടുപ്പ്‌ വര്‍ഷം വോട്ട്‌ നോട്ടമിട്ട്‌ പരമാവധി ജനപ്രിയ പദ്ധതികള്‍ എന്ന എല്ലാ സര്‍ക്കാരുകളുടെയും നിലപാട്‌ സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്‌. വലിയ തോതിലുള്ള ഇളവുകളും ക്ഷേമ പദ്ധതികളും സര്‍ക്കാരിന്റെ വരുമാനത്തില്‍ കാര്യമായ കുറവുണ്ടാക്കും. അതു പക്ഷേ, അടുത്ത സര്‍ക്കാരിന്റെ തലവേദനയാണ്‌ താനും

Ads by Google
Saturday 02 Feb 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW