Tuesday, May 21, 2019 Last Updated 20 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 01 Feb 2019 08.38 PM

കിയ എസ്പി2ഐ ഈ ഉല്‍സവ സീസണില്‍ എത്തിയേക്കും

KIA

കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ കിയ എസ്പി2ഐ 2019 ഉല്‍സവ സീസണില്‍ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. കോംപാക്റ്റ് എസ്‌യുവിയുടെ കോഡ് നാമമാണ് കിയ എസ്പി2ഐ. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കിയ എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് കിയ എസ്പി2ഐ നിര്‍മ്മിക്കുന്നത്.

റിപ്പോർട്ട് പ്രകാരം പ്രൊഡക്ഷന്‍ റെഡി (ഉല്‍പ്പാദനത്തിന് തയ്യാറായ) കിയ എസ്പി2ഐ ഈ വര്‍ഷം ഏപ്രില്‍-മെയ് മാസത്തോടെ അനാവരണം ചെയ്യും. എന്നാൽ, എസ്‌യുവിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല പേര് കണ്ടെത്തുന്നതിന് കിയ മോട്ടോഴ്‌സ് ഇന്ത്യ മല്‍സരം നടത്തിയിരുന്നു. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന പേരായിരിക്കും കമ്പനി തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ സാധ്യത നിലവിൽ 'കിയ ട്രേസര്‍' എന്ന പേരിനാണ്.

5 സീറ്റര്‍ എസ്‌യുവി ആയിരിക്കും കിയ എസ്പി2ഐ. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ ബുക്കിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് കോംപാക്റ്റ് എസ്‌യുവി വിപണിയില്‍ അവതരിപ്പിക്കും. വൈകാതെ ഡെലിവറി ചെയ്തുതുടങ്ങും. കിയ എസ്പി2ഐ എസ്‌യുവിയുടെ എതിരാളികള്‍ ഹ്യൂണ്ടായ് ക്രെറ്റയും ജീപ്പ് കോംപസും ആയിരിക്കും. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളും മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും പ്രതീക്ഷിക്കാം.

Ads by Google
Friday 01 Feb 2019 08.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW