Friday, February 01, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 01 Feb 2019 05.41 PM

മുത്തച്ഛന്‍ നിലമൊരുക്കി, അച്ഛന്‍ തരിശാക്കി: ഒടുവില്‍ യുഎസില്‍ നിന്ന് ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് പൊന്ന് വിളയിച്ചത് മകന്‍

Telangana Techie

തെലങ്കാന: മുത്തച്ഛന്‍ ഒരുക്കിയെടുത്ത നിലം അച്ഛന്‍ തരിശാക്കിയപ്പോള്‍ ആ നിലത്ത് പൊന്ന് വിളയിച്ച് മകന്റെ പ്രായശ്ചിത്തം. തെലങ്കാനയില്‍ ഹരി കൃഷ്ണ ദേവരപ്പള്ളി എന്ന യുവാവാണ് യുഎസിലെ ജോലി ഉപേക്ഷിച്ച് സ്വന്തം മണ്ണില്‍ പൊന്ന് വിളയിച്ച് മാതൃകയായിരിക്കുന്നത്. കുടുംബസ്വത്തായ 30 ഏക്കറിലാണ് ഹരിയുടെ കൃഷി.

നെല്ല്, തെങ്ങ്, കൊക്കോ ഉള്‍പ്പെടെ ഈ കൃഷിയിടത്തില്‍ ഹരി പരിപാലിച്ചു വരുന്നു. ഹൈദരാബാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് ഹരിയുടെ കൃഷിയിടം. ഈ ഓര്‍ഗാനിക് ഫാമില്‍ നിന്ന് പ്രതിവര്‍ഷം 15 ലക്ഷം വരെ ഹരിയ്ക്ക് ലഭിക്കുന്നുണ്ട്. മണ്ണിനെ സ്‌നേഹിച്ച് വളര്‍ന്ന കുടുംബത്തില്‍ നിന്ന് ഇഷ്ടക്കേടോടു കൂടിയാണ് ബി.ടെക്കിന് ചേരുന്നത്. പിന്നാലെ ജോലി ലഭിച്ച് ഹരി യുഎസിലേക്ക് പറന്നു. എന്നാല്‍ നാല് വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തിനു ശേഷം ആ സൗഭാഗ്യങ്ങള്‍ ഉപേക്ഷിച്ച് ഹരി മണ്ണിന്റെ മണം തേടി തിരിച്ചെത്തുകയായിരുന്നു.

ഹരിയുടെ മുത്തച്ഛനും സഹോദരങ്ങളും ചേര്‍ന്ന് ഒരു ചെറിയ കഷണം ഭൂമിയില്‍ നിന്ന് 200 ഏക്കറാണ് വ്യാപിപ്പിച്ചത്. അത് പിന്നീട് ഹരിയുടെ അച്ഛന്‍ കെമിക്കല്‍ ഫാമിങ്ങിലുടെ ആ കൃഷിയിടത്തെ തരിശാക്കുകയായിരുന്നു. അച്ഛന്റെ കെമിക്കല്‍ ഫാമിങ്ങ് മണ്ണിനെ നശിപ്പിക്കുന്നുവെന്ന് മനസിലാക്കിയ ഹരി മണ്ണിനെ തിരിച്ചുപിടിക്കാന്‍ തന്നെ ഒരുമ്പെട്ടിറങ്ങുകയായിരുന്നു. പിന്നാലെ ഹരിക്കൊപ്പം അച്ഛനും ചേര്‍ന്നു.

Telangana Techie

അഞ്ച് ഏക്കര്‍ ഭൂമിയില്‍ നിന്നാണ് ഹരി കൃഷി ആരംഭിക്കുന്നത്. രാസവളങ്ങള്‍ തീരെ ഉപയോഗിക്കാതെ ഫാമിലെ സസ്യങ്ങളും മറ്റും ചീഞ്ഞുണ്ടാകുന്ന മാലിന്യം മണ്ണില്‍ തന്നെയിട്ടു. അഞ്ച് ഏക്കറില്‍ നിന്ന് മൂന്നു വര്‍ഷമായപ്പോള്‍ 30 ഏകകറിലേക്ക് ഫാമിങ്ങ് വ്യാപിപ്പിക്കുകയായിരുന്നു. അഞ്ചാമത്തെ വര്‍ഷം തെട്ടാണ് മണ്ണില്‍ നിന്ന് ലാഭം കിട്ടിത്തുടങ്ങുന്നത്. ഉത്പാദന ചിലവ് 30-40 ശതമാനഗ വരെ കുറയുകയും ചെയ്തുവെന്ന് ഈ ചെറുപ്പക്കാരന്‍ സാക്ഷ്യപ്പെടുത്തുന്നു. ഫാമില്‍ നിന്നുള്ള മാലിന്യങ്ങളെല്ലാം റീസൈക്കിള്‍ ചെയ്യുകയാണ്. ഹരിയുടെ തോട്ടത്തിലുള്ള ഉത്പന്നങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പും തുടങ്ങിക്കഴിഞ്ഞു.

Ads by Google
Friday 01 Feb 2019 05.41 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW