Monday, April 22, 2019 Last Updated 57 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 01 Feb 2019 03.23 PM

ക്യാന്‍സര്‍ എന്ന് കേട്ടാല്‍ ഈ ചിത്രങ്ങള്‍ മുന്നില്‍ വച്ചൊന്ന് നോക്കിക്കോളു..നിങ്ങളും പോരാളിയാകും: യുവാവിന്റെ അനുഭവക്കുറിപ്പ്

Facebook post,  Sijith

കാന്‍സര്‍ എന്ന രോഗത്തെ ധൈര്യപൂര്‍വ്വം നേരിടുന്ന ഒരുപാട് പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ സോഷ്യല്‍ ലോകത്ത് പോരാട്ടത്തിന്റെ പുതിയ ചരിത്രം എഴുതുകയാണ് കാന്‍സര്‍ ബാധിതനായ ഒരു ചെറുപ്പക്കാരന്‍. സിജിത്ത് ഊട്ടുമഠത്തില്‍ എന്ന യുവാവാണ് കാന്‍സര്‍ തനിക്ക് വരുത്തിയ മാറ്റങ്ങള്‍ ചിത്രങ്ങളാക്കി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 'കാന്‍സര്‍ എന്നു കേട്ടാല്‍ ഈ ചിത്രങ്ങള്‍ എടുത്ത് മുന്നില്‍ വച്ചൊന്ന് നോക്കിക്കോളു. ഐഡിയ പലതും തെളിയും. പിന്നെ അറിയാതെ നിങ്ങളും ഒരു പോരാളിയാകും..' ചിത്രങ്ങള്‍ പങ്കുവച്ച് സിജിത്ത് കുറിച്ചു.

സിജിത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം...

ഒരു 4 വേ സ്‌റ്റേജ് കാന്‍സര്‍ അപാരത. തുടക്കം മുതല്‍ ഒടുക്കം വരെയുണ്ട്... ഓരോ പിക്കിലും ഓരോ പാഠം പഠിക്കാനുണ്ട്. തളരാത്ത മനസ്സും ആയി നിങ്ങളുടെ കൂടെ ഞാന്‍ ഇനിയും ഉണ്ട്... ദൈവത്തിന്റെ തീരുമാനം അതാണ്. ഇനി പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ അടുത്ത പോസ്റ്റില്‍...... ഇനി ഇവിടന്നങ്ങോട്ട് മോനെ ദിനേശാ സവാരി ഗിരി ഗിരി..ആ പിന്നെ ഇനി കാന്‍സര്‍ എന്ന് കേട്ടാല്‍ ചേട്ടന്റെ ഫോട്ടം എടുത്ത് മുന്നില്‍ വച്ചൊന്ന് നോക്കിക്കോളു ട്ടൊ, ഐഡിയ പലതും തെളിയും.. പിന്നെ അറിയാതെ നിങ്ങളും ഒരു പോരാളിയാകും തീര്‍ച്ച..

Ads by Google
Friday 01 Feb 2019 03.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW