Sunday, June 23, 2019 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 01 Feb 2019 02.34 PM

കേട്ടിട്ട് തന്നെ കുളിരാകുന്നു.. മരംകോച്ചുന്ന തണുപ്പില്‍ പേരിന് മാത്രം വസ്ത്രം ധരിച്ച് ഐസ് വെള്ളത്തില്‍ കുളിജപം

Japanese bathers,  Freezing cold water

മരം കോച്ചുന്ന തണുത്തവെള്ളത്തില്‍ അതിരാവിലെ ഇറങ്ങിനില്‍ക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യും. പോയി പണി നോക്കാന്‍ പറയും അല്ലേ. എന്നാല്‍ ജപ്പാന്‍കാര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാമോ? മരംകോച്ചുന്ന തണുത്തവെള്ളത്തില്‍ അതിരാവിലെ ഇറങ്ങിനില്‍ക്കും. അതും പേരിന് മാത്രം വസ്ത്രംധരിച്ച്.

കഴിഞ്ഞ 64 വര്‍ഷമായി പുതുവര്‍ഷത്തില്‍ ഇവിടത്തുകാര്‍ മുടക്കം കൂടാതെ ചെയ്തുവരുന്ന ഒരു കലാപരിപാടിയാണിത്. ഇത്തവണ പുതുവര്‍ഷ ദിനത്തിലും ഒരു ഒമ്പതുവയസുകാരനും 98 വയസുകാരനും 12 സ്ത്രീകളും അടക്കം 98 പേര്‍ ഈ ഐസ് കുളിയില്‍ പങ്കെടുത്തു. വെറുതെ വന്ന് പങ്കെടുത്ത് പോകുകയല്ല, എല്ലാവരും ഉറക്കെ പ്രാര്‍ത്ഥിക്കുകയും ചെയ്യും.

കൊടുംതണുപ്പില്‍, പരമ്പരാഗതമായ വെള്ള വസ്ത്രങ്ങള്‍ (ഒരു തലേക്കെട്ടും പിന്നെ അത്യാവശ്യം ഒരു ചുറ്റിയുടുക്കലും) ധരിച്ചു ഐസ് വെള്ളത്തില്‍ ഇറങ്ങി നിന്ന് കുളിജപം നടത്തും. ഇങ്ങനെ ചെയ്താല്‍ ശരീരം ശുദ്ധമാകുമെന്നും രോഗപ്രതിരോധ ശേഷി കൂടുമെന്നുമാണ് ഇവരുടെ വിശ്വാസം.

Ads by Google
Friday 01 Feb 2019 02.34 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW