Tuesday, May 21, 2019 Last Updated 20 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 01 Feb 2019 02.18 PM

ടാറ്റ ടിയാഗോയില്‍ ഇനി എബിഎസ്, ഇബിഡി ബ്രേക്കിങ് അടിസ്ഥാന ഫീച്ചറുകൾ

tata-tiago

ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയില്‍ എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ അടിസ്ഥാന ഫീച്ചറുകളാകുമെന്ന് റിപ്പോർട്ട്. ബെയ്‌സ് മോഡലില്‍ മുതല്‍ ഇവ ഉള്‍പ്പെടുത്തുമെന്നാണ് ടാറ്റ അറിയിച്ചിട്ടുള്ളത്. ഹ്യുണ്ടായി സാന്‍ട്രോ, മാരുതി വാഗണ്‍ആര്‍, ഡാട്ട്‌സണ്‍ ഗോ പോലെ ടാറ്റ ടിയാഗോയുടെ പ്രധാന എതിരാളികളായ മോഡലുകളുടെ അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഈ സംവിധാനം ഒരുക്കിയതിനെ തുടര്‍ന്നാണ് ടിയാഗോയും ഇങ്ങനൊരു തീരുമാനത്തിൽ എത്തിയത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കാറുകളില്‍ എബിഎസ്, ഇബിഡി സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ സംവിധാനങ്ങല്‍ ഒരുക്കിയത്.

ഇനി മുതല്‍ ടിയാഗോയുടെ എക്‌സ്ഇ വേരിയന്റായിരിക്കും അടിസ്ഥാന മോഡല്‍ എന്നും ടാറ്റ അറിയിച്ചിട്ടുണ്ട്. മുമ്പ് ഇത് എക്‌സ്ബി വേരിയന്റായിരുന്നു. അതുകൊണ്ട് തന്നെ എക്‌സ്ഇ വേരിയന്റ് മുതലായിരിക്കും എബിഎസ്, ഇബിഡി സംവിധാനം ഒരുക്കുന്നത്. മുമ്പ് ടിയോഗോയുടെ XZ, XZ+ വേരിയന്റുകളില്‍ മാത്രമായിരുന്നു എബിഎസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത്.

ടിയാഗോയുടെ അടിസ്ഥാന മോഡലില്‍ ഇപ്പോഴും എയര്‍ബാഗ് നല്‍കിയിട്ടില്ല. അതേസമയം, ഈ ശ്രേണിയിലുള്ള മറ്റ് വാഹനങ്ങൾക്ക് എയര്‍ബാഗ് നൽകിയിട്ടുണ്ട്. XB വേരിയന്റ് ഒഴിവാക്കുന്നതോടെ XE, XM, XZ, XZ+ എന്നിങ്ങനെയായിരിക്കും ടിയാഗോയുടെ നിര എന്നാണ് സൂചന.

Ads by Google
Friday 01 Feb 2019 02.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW