Monday, June 24, 2019 Last Updated 17 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 01 Feb 2019 10.31 AM

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

ഒരു പിസ്റ്റലും സെല്‍ഫ് ലോഡിംഗ് റൈഫിളും ഇവരില്‍ നിന്ന് പിടിച്ചെടുത്തി.
encounter
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ജെയ്ഷ് - മുഹമ്മദ് തീവ്രവാദികളെ വധിച്ചു. ഇന്നലെ വൈകിട്ടാണ് ദ്രുബ്ഗമില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തീവ്രവാദികള്‍ ഒളിച്ചുകഴിയുന്നുവെന്ന വിവരം ലഭിച്ചതോടെ സൈന്യം വീടുകളില്‍ കയറിയിറങ്ങി പരിശോധന നടത്തി. തീവ്രവാദികള്‍ രക്ഷപ്പെടാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു.

ഷാഹിദ് അഹമ്മദ് ബാബ, അനിയത്ത് അഹമ്മദ് സിഗാര്‍ എന്നീ തീവ്രവാദികളെയാണ് വധിച്ചത്. ഒരു പിസ്റ്റലും സെല്‍ഫ് ലോഡിംഗ് റൈഫിളും ഇവരില്‍ നിന്ന് പിടിച്ചെടുത്തി. ഇവര്‍ ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ പ്രവര്‍ത്തകരാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പുല്‍വാമ, സോപിയന്‍ ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. ദക്ഷിണ കശ്മീരിലും ബാരാമുള്ളിയലും കഴിഞ്ഞയാഴ്ച നടന്ന ഏറ്റുമുട്ടലുകളില്‍ 11 തീവ്രവാദികളെ വധിച്ചുരുന്നു. ഇവരില്‍ ഒമ്പതു പേരും പ്രദേശവാസികളാണ്. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW