Friday, February 15, 2019 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 01 Feb 2019 01.42 AM

സര്‍വകലാശാലാ വാര്‍ത്ത

കേരള

തീയതി നീട്ടി

ഇന്ന്‌ നടത്താനിരുന്ന മൂന്നാം സെമസ്‌റ്റര്‍ ബി.എ/ ബി.എസ്‌സി /ബി.കോം (സി.ബി.സി.എസ്‌.എസ്‌) ഡിഗ്രി പരീക്ഷകളും മൂന്നാം സെമസ്‌റ്റര്‍ ബി.എ /ബി.എസ്‌.സി/ ബി.കോം/ ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്‌/ബി. എസ്‌.ഡബ്ല്യു/ബി. വോക്‌ (കരിയര്‍ റിലേറ്റഡ്‌ സി.ബി.സി.എസ്‌.എസ്‌) ഡിഗ്രി പരീക്ഷകളും 22ന്‌ നടത്തും. മറ്റുപരീക്ഷകള്‍ക്ക്‌ മാറ്റമില്ല.

പരീക്ഷാഫലം

2018 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ ബി.എഡ്‌ (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 14 വരെ അപേക്ഷിക്കാം.

2018 ജൂലൈയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ ബി.എസ്‌.സി ബോട്ടണി ആന്‍ഡ്‌ ബയോടെക്‌നോളജി ഗ്രൂപ്പ്‌ (2(എ)) കരിയര്‍ റിലേറ്റഡ്‌ (2016 അഡ്‌മിഷന്‍ റെഗുലര്‍, 2015 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി, 2014 2013 അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റില്‍.

2018 സെപ്‌റ്റംബര്‍/ഒക്‌ടോബറില്‍ നടത്തിയ രണ്ടും നാലും സെമസ്‌റ്റര്‍ ബി.ടെക്‌ പാര്‍ട്ട്‌ ടൈം റീസ്‌ട്രക്‌ച്ചേര്‍ഡ്‌ (2013 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

2019 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഏഴാം സെമസ്‌റ്റര്‍ ബി.ആര്‍ക്ക്‌ പരീക്ഷയുടെ (2013 സ്‌കീം) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഏഴ്‌ വരെ രജിസ്‌റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്‌

ഏപ്രില്‍ രണ്ടിന്‌ ആരംഭിക്കുന്ന നാലാം സെമസ്‌റ്റര്‍ ബി.എഡ്‌ ഡിഗ്രി ഓണ്‍ലൈന്‍ പരീക്ഷ (റെഗുലര്‍/ സപ്ലിമെന്ററി) ഫെബ്രുവരി ഒന്നാം തിയതി മുതല്‍ ആരംഭിക്കും. പിഴകൂടാതെ 11 വരെയും 50 രൂപ പിഴയോടെ 15 വരെയും 125 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം

എം.ജി.

പ്രാക്‌ടിക്കല്‍

2018 ഡിസംബറില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. ബയോടെക്‌നോളജി (സി.എസ്‌.എസ്‌. - റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ഫെബ്രുവരി അഞ്ചു മുതല്‍ അതത്‌ കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

ഏഴാം സെമസ്‌റ്റര്‍ ഡി.ഡി.എം.സി.എ. (റഗുലര്‍/സപ്ലിമെന്ററി) ഡിസംബര്‍ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ഫെബ്രുവരി നാലു മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

ഒന്‍പതാം സെമസ്‌റ്റര്‍ ഡി.ഡി.എം.സി.എ. (2014 അഡ്‌മിഷന്‍ റഗുലര്‍) ജനുവരി 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ആറു മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

പരീക്ഷഫലം

നവംബറില്‍ നടന്ന അവസാന വര്‍ഷ എം.ഫാം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 13 വരെ അപേക്ഷിക്കാം.

നവംബറില്‍ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സസില്‍ നടന്ന രണ്ടാം സെമസ്‌റ്റര്‍ എം.ഫില്‍ - ജനറല്‍ സോഷ്യല്‍ സയന്‍സസ്‌, ഹ്യൂമന്‍ ഇക്കോളജി ആന്‍ഡ്‌ നാച്ചുറല്‍ ഹിസ്‌റ്ററി (സി.എസ്‌.എസ്‌.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Ads by Google
Friday 01 Feb 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW