കൊച്ചി: ഇന്ത്യ, ജപ്പാന് സംയുക്ത സംരംഭമായ ടി.ഐ.ടി.പി പ്രോഗ്രാമിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ അവസരം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ലേബര്നെറ്റിന്റെയും ആഭിമുഖ്യത്തില്‍ സ്കില്‍ ട്രെയ്നിങ്ങും, ജപ്പാനില്‍ ജോലിയും നല്‍കും.
രണ്ടായിരത്തിലധികം ഒഴിവുകളിലേക്കാണ് അവസരം. കെയര്‍ ടേക്കര്‍, ടെക്നിക്കല്‍ മേഖലകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കെയര്‍ ടേക്കര്‍ മേഖലയിലേക്ക് ജി.എന്‍.എം, ബി.എസ്.ഇ നഴ്സിങ് പാസായവര്‍ക്കും, ടെക്നിക്കല്‍ മേഖലകളിലേക്ക് ടെക്നിക്കല്‍ ഡിപ്ലോമ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.
ട്രെയിനിങ്ങിനുശേഷം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നുമുതല്‍ ഒന്നരലക്ഷം രൂപവരെ മാസശമ്പളം പ്രതീക്ഷിക്കാം. വിവരങ്ങള്‍ക്ക് ലേബര്‍നെറ്റ്, കൊച്ചി-9447322893, 9447382893, ഇ-മെയില്‍: workinjapan2019@gmail.com.