Friday, February 01, 2019 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 01 Feb 2019 01.39 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(1)

uploads/news/2019/02/284844/nithyam.jpg

മേടം - ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും.
ഇടവം - ചില പ്രമാണങ്ങളില്‍ ഒപ്പുവയ്‌ക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കും. ഉന്നത വ്യക്‌തികളുമായി നല്ല ബന്ധം പുലര്‍ത്തും.
മിഥുനം - വരുമാനത്തില്‍ കുറവ്‌ അനുഭവപ്പെടും. മേലധികാരികളെ തൃപ്‌തിപ്പെടുത്താന്‍ വിഷമിക്കും. കോടതിവിധികള്‍ നുകൂലമാകാന്‍ സാധ്യതയുണ്ട്‌. അകൃത്യങ്ങള്‍ ചെയ്യരുത്‌.
കര്‍ക്കടകം - പൊതുവേ ധനാഗമം കുറയും. വിരോധികള്‍ വര്‍ധിക്കും. പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. യാത്രകള്‍ മാറ്റിവയ്‌ക്കും.
ചിങ്ങം - കൃഷിയില്‍നിന്നു കൂടുതല്‍ വരുമാനമുണ്ടാകും. മേലധികാരികള്‍ ഉദാരമായി പെരുമാറും. കുടുംബശ്രേയസ്സുണ്ടാകും.
കന്നി - ചില പ്രധാനപ്പെട്ട എഴുത്തുകള്‍ ലഭിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. ഉന്നത വ്യക്‌തികളുടെ സഹായം ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും.
തുലാം - ഗൃഹനിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കും. സന്താന ശ്രേയസ്സ്‌ വര്‍ധിക്കും. ഉന്നത വ്യക്‌തികള്‍മൂലം പല നേട്ടങ്ങളും ഉണ്ടാകും.
വൃശ്‌ചികം - മനസ്സ്‌ പല കാരണങ്ങളാലും അസ്വസ്‌ഥമാകും. കൃഷി ലാഭകരമാകില്ല. പുതിയ ഉത്തരവാദിത്വങ്ങള്‍ കൂടി ഏറ്റെടുക്കേണ്ടതായി വരും.
ധനു - വിദേശയാത്ര മാറ്റിവയ്‌ക്കേണ്ടി വരും. ഭാര്യയ്‌ക്കു ലഘുവായ അസുഖങ്ങളുണ്ടാകും. രാഷ്‌ട്രീയക്കാര്‍ക്കു ശോഭിക്കാന്‍ കഴിയില്ല.
മകരം - ഭൂമിയില്‍ നിന്നു കൂടുതല്‍ വരുമാനമുണ്ടാകും. തൊഴില്‍രഹിതര്‍ ജോലിയില്‍ പ്രവേശിക്കും. ഏകാധിപത്യ പ്രവണത പ്രദര്‍ശിപ്പിക്കും. കോടതിവിധികള്‍ സന്തോഷിപ്പിക്കും.
കുംഭം - കുടുംബജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. സമ്പത്തും മാന്യതയും വര്‍ധിക്കും.
മീനം - വീടിന്റെ അറ്റകുറ്റപ്പണി തീര്‍ക്കും. കലാരംഗങ്ങളില്‍ പരിശോഭിക്കും. വാക്‌ചാതുര്യം ഉണ്ടാകും.

Ads by Google
Friday 01 Feb 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW