Wednesday, April 24, 2019 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jan 2019 09.02 PM

വോഡഫോണിന്റെ പുതിയ പ്ലാന്‍ എത്തുന്നു ; ആറ് മാസത്തേക്ക് 154 രൂപ

vodafone

വോഡഫോണിന്റെ പുതിയ പ്ലാന്‍ എത്തുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എത്തുന്ന 154 രൂപയുടെ പ്ലാനില്‍ 180 ദിവസത്തെ കാലാവധി ലഭിക്കുന്ന പ്ലാനാണ് വോഡഫോണ്‍ പുറത്തിറക്കിയത്. എന്നാല്‍ ഇതില്‍ ഡാറ്റ സൗജന്യമായി ലഭിക്കില്ല. രാത്രിയില്‍ മാത്രമായിരിക്കും വോയിസ് കോളുകള്‍ സൗജന്യമായി കിട്ടുന്നത്.

ആറ് മാസത്തെ കാലാവധിയുള്ള ഈ പ്ലാനില്‍ വോഡഫോണ്‍ നമ്പരുകളില്‍ മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി രാത്രിയില്‍ കോള്‍ ചെയ്യാന്‍ കഴിയുക. രാത്രി 12 മുതല്‍ രാവിലെ 6 വരെയാണ് കോള്‍ ചെയ്യാന്‍ സാധിക്കുന്നത്. ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ആഗ്രഹിക്കുന്നവര്‍ക്കായി കമ്പനി 199 രൂപയുടെ പ്ലാന്‍ ഓഫര്‍ ചെയ്യുന്നു. ഈ പ്ലാനില്‍ ഇന്ത്യയിലുടനീളം സൗജന്യമായി അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ ചെയ്യാം. ദിനവും 1.5 ജിബി 4ജി/3ജി ഡാറ്റയും 100 എസ്എംഎസ്സും കിട്ടും. 28 ദിവസമാണ് കാലാവധി. വോഡഫോണ്‍ പ്ലേ ആപ്പും സൗജന്യമായി ഉപയോഗിക്കാം.

അടുത്തിടെ 189 രൂപയുടെ മറ്റൊരു പ്ലാനും വോഡഫോണ്‍ പുറത്തിറക്കിയിരുന്നു. ഇന്ത്യയിലുടീളം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ ചെയ്യാമെന്നതായിരുന്നു പ്ലാനിന്റെ പ്രത്യേകത. ദിവസവും 100 എസ്എംഎസ്സും സൗജന്യമാണ്. ഈ പ്ലാനിന്റെ കാലാവധി 22 ദിവസമാണ്. എന്നാല്‍, ഡാറ്റ സൗജന്യമായി കിട്ടില്ല.

Ads by Google
Thursday 31 Jan 2019 09.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW