Thursday, June 27, 2019 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jan 2019 10.23 AM

പ്രവാസികള്‍ക്ക് 'സാന്ത്വനം' പദ്ധതി; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

uploads/news/2019/01/284574/pravasi.jpg

തിരുവനന്തപുരം : വിദേശത്തു നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് സാന്ത്വനം പദ്ധതി. ഇതിനായി 25 കോടി വകയിരുത്തി. പ്രവാസി സംരംഭകര്‍ക്ക് പലിശ സബ്‌സിഡിക്ക് 15 കോടി. മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

കേരളാ ബാങ്കില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താന്‍ അവസരം. പ്രവാസ ജീവിതത്തിനിടെ മരണം സംഭവിക്കുന്നരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും.

പ്രവാസി പുനരധിവാസം ലക്ഷ്യമാക്കി നോര്‍ക്ക റൂട്ട്‌സ് കൂടുതല്‍ ബാങ്കുകളുമായി ധാരണ പത്രത്തില്‍ ഒപ്പുവെക്കും . തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി കണ്ടെത്തുന്നതിന് സഹായം ഉറപ്പാക്കാനാണ് വിവിധ ബാങ്കുകളുമായി ധാരണയിലെത്തുന്നത്. മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട് മെന്റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ബാങ്കുകളുമായി നോര്‍ക്ക റൂട്ട്‌സ് ധാരണ പത്രത്തില്‍ ഒപ്പുവെയ്ക്കുന്നത്.

വിദേശത്തു നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ തുടങ്ങുന്ന 30 ലക്ഷം രൂപ വരെ മൂലധനചിലവുള്ള സംരംഭങ്ങള്‍ക്ക് 15 ശതമാനംവരെ മൂലധന സബ്‌സിഡിയായി ഈ പദ്ധതിയില്‍ ലഭിക്കും. പരമാവധി മൂന്ന് ലക്ഷം രൂപവരെയാണ് സബ്‌സിഡി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW