എം.ജി.
കലോത്സവം 'അലത്താള'ത്തിന് ലോഗോ ക്ഷണിച്ചു
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് നാലുവരെ കോട്ടയത്ത് നടക്കുന്ന സര്‍വകലാശാല കലോത്സവം 'അലത്താള'ത്തിന് ലോഗോ ക്ഷണിച്ചു. തുഴയെറിഞ്ഞ് കേരളത്തെ പ്രളയത്തില്‍നിന്ന് കെപിടിച്ചുയര്ത്തിയ മത്സ്യത്തൊഴിയാളികള്ക്ക് സ്നേഹാദരവ് പ്രകടിപ്പിച്ചാണ് അലത്താളം എന്ന് പേരിട്ടിരിക്കുന്നത്. ലോഗോ ഫെബ്രുവരി രണ്ടിനകം mguniversityunion2017@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരത്തിന് ഫോണ്‍: 8606501203.
അപേക്ഷ തീയതി
ഏഴാം സെമസ്റ്റര്‍ ബി.എച്ച്.എം. (പഴയ സ്കീം - 2013ന് മുമ്പുള്ള അഡ്മിഷന്) പരീക്ഷയെഴുതുന്നവര്‍ സ്പെഷല്‍ മേഴ്സി ചാന്‍സ് ഫീസായി 5000 രൂപ പരീക്ഷഫീസിന് പുറമെ അടയ്ക്കണം. പിഴയില്ലാതെ 31 വരെയും 500 രൂപ പിഴയോടെ ഫെബ്രുവരി ഒന്നു വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ രണ്ടുവരെയും അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
2018 ഡിസംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്സി. ബയോകെമിസ്ട്രി (സി.എസ്.എസ്. - റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി ആറു മുതല്‍ അതത് കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.
2018 ഡിസംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്സി. ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്/ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി/ഫുഡ് സയന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്ട്രോള് (സി.എസ്.എസ്. - റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി നാലു മുതല്‍ അതത് കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.
പരീക്ഷ അപേക്ഷകള്‍ കണ്‍ട്രോളര്‍ക്ക് അയയ്ക്കണം
പരീക്ഷ സംബന്ധിച്ച അപേക്ഷകള്‍ 'പരീക്ഷാ കണ്ട്രോളര്, മഹാത്മാ ഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ്, കോട്ടയം - 686560' എന്ന വിലാസത്തില്‍ മാത്രമേ അയയ്ക്കാവൂ എന്ന് രജിസ്ട്രാര്‍ അറിയിച്ചു. കോളജുകള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പരീക്ഷഫലം
2018 ഡിസംബറില്‍ നടന്ന ആറാം സെമസ്റ്റര്‍ എം.സി.എ. (2015 അഡ്മിഷന് റഗുലര്‍, 2011-2014 അഡ്മിഷന് സപ്ലിമെന്ററി, ലാറ്ററല്‍ എന്‍ട്രി - 2016 അഡ്മിഷന് റഗുലര്‍, 2013 - 2015 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2017 ഒക്ടോബറില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍, 2018 മാര്‍ച്ചില്‍ നടന്ന ആറാം സെമസ്റ്റര്‍ ബി.എസ്സി. കളിനറി ആര്‍ട്സ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി (സി.ബി.സി.എസ്.എസ്. - മോഡല്‍ ണ്ട 2015 അഡ്മിഷന്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.
2018 മേയില്‍ ഗാന്ധി നഗര്‍ എസ്.എം.ഇ. ഗാന്ധിനഗര്‍, മണിമലക്കുന്ന്, തലപ്പാടി എന്നിവിടങ്ങളില്‍ നടന്ന രണ്ടാം വര്‍ഷ ബി.എസ്സി. എം.എല്‍.ടി. (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.
കേരള
പ്രാക്ടിക്കല്‍
2018 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.പി.എ വീണ പരീക്ഷയുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 25 മുതല്‍ 27 വരെയും ബിപി.എ മൃദംഗം, വയലിന് പരീക്ഷകളുടെ പ്രാക്ടിക്കല്‍ 2019 ഫെബ്രുവരി 26 മുതല്‍ 28 വരെയും ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നടത്തും. വിശദമായ െടെംടേബിള് വെബ്െസെറ്റില്‍.
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2018 നവംബര്‍ - ഡിസംബറില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ മിനി പ്രോജക്ട്, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി നാലു മുതല്‍ 15 വരെ പാളയം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദമായ െടെംടേബിള് വെബ്െസെറ്റില്‍.
കെ മാറ്റ് പരീക്ഷ
കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുളള കോളജുകളിലേക്കും 2019 ലെ എം.ബി.എ പ്രവേശനത്തിന് അര്‍ഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള, 2019 ഫെബ്രുവരി 17 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്. ഹാള്‍ ടിക്കറ്റുകള്‍ ഫെബ്രുവരി ആറു മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകള്‍ 2019 ജനുവരി 31 െവെകുന്നേരം നാലു മണി വരെ ഓണ്‍െലെനായി സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്െസെറ്റിലും 0471-2335133, 8547255133 എന്നീ നമ്പറുകളിലും ലഭ്യമാണ്.
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം പരീക്ഷകള്‍
സര്‍ട്ടിഫിക്കറ്റ് ഇന്‍ െലെബ്രറി ആന്‍ഡ് ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിന്റെ പഴയ സ്കീം - മേഴ്സിചാന്‍സ് പരീക്ഷ 2019 ഫെബ്രുവരി 27, മാര്‍ച്ച് ഒന്ന്, അഞ്ച്, ഏഴ്, 11 തീയതികളിലും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്‍ഡ് പബ്ലിക് സ്പീക്കിങ് കോഴ്സിന്റെ പരീക്ഷ 2019 ഫെബ്രുവരി 27, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലും നടത്തുന്നതാണ്.
കോഴ്സ് റിപ്പോര്‍ട്ട് ഫെബ്രുവരി 18 നകം സമര്‍പ്പിക്കണം. പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2019 ഫെബ്രുവരി അഞ്ച് വരെയും 50 രൂപ പിഴയോടെ ഫെബ്രുവരി 12 വരെയും 250 രൂപ പിഴയോടെ ഫെബ്രുവരി 19 വരെയും അപേക്ഷിക്കാം.
പി.ജി ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് െസെക്കോളജി കോഴ്സിന്റെ പരീക്ഷ 2019 മാര്‍ച്ച് 11 ന് ആരംഭിക്കുന്നതാണ്. ബ്ലോക്ക് പ്ലേസ്മെന്റ് റിപ്പോര്‍ട്ട് പിഴ കൂടാതെ ഫെബ്രുവരി 18 വരെയും 100 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും സമര്‍പ്പിക്കാം. പരീക്ഷയ്ക്ക് പിഴ കൂടാതെ 2019 ഫെബ്രുവരി 25 വരെയും 50 രൂപ പിഴയോടെ മാര്‍ച്ച് ഒന്നുവരെയും 250 രൂപ പിഴയോടെ മാര്‍ച്ച് അഞ്ചു വരെയും അപേക്ഷിക്കാം.
പി.ജി സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിങ് സപ്ലിമെന്ററി പരീക്ഷ 2019 ഫെബ്രുവരി 28, മാര്‍ച്ച് അഞ്ച്, ഏഴ്, 15 തീയതികളിലും പി.ജി സര്‍ട്ടിഫിക്കറ്റ് ഇന്‍ ക്രിമിനോളജി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റീസ് അഡ്മിനിസ്ട്രേഷന് പരീക്ഷ 2019 ഫെബ്രുവരി 26, 28, മാര്‍ച്ച് അഞ്ച്, ഏഴ്, 14 തീയതികളിലും നടത്തുന്നതാണ്. പരീക്ഷയ്ക്ക് പിഴ കൂടാതെ 2019 ഫെബ്രുവരി എട്ട് വരെയും 50 രൂപ പിഴയോടെ ഫെബ്രുവരി 15 വരെയും 250 രൂപ പിഴയോടെ ഫെബ്രുവരി 21 വരെയും അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഫെബ്രുവരി 27ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ 2014 സ്കീം സപ്ലിമെന്ററി - (ഫുള്െടെം/റെഗുലര്‍ ഈവനിങ്/യു.ഐ.എം/ട്രാവല്‍ ആന്‍ഡ് ടൂറിസം) 2018 സ്കീം - (ഫുള്െടെം/യു.ഐ.എം/ട്രാവല്‍ ആന്‍ഡ് ടൂറിസം) 2018 സ്കീം - (ഈവനിംഗ്-റെഗുലര്‍) പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി എട്ട് വരെയും 50 രൂപ പിഴയോടെ ഫെബ്രുവരി 12 വരെയും 125 രൂപ പിഴയോടെ ഫെബ്രുവരി 14 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2018 ജൂെലെയില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി/ബി.കോം.എല്‍.എല്‍.ബി/ബി.ബി.എ.എല്‍.എല്‍.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്െസെറ്റില്‍.