Friday, June 21, 2019 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 08.45 PM

ട്രിപ്പേഴ്സ് കൂട്ടായ്മയായ റോഡ് ട്രിപ്പേഴ്സ് ക്ലബ് കൊച്ചിയിലും

Road trippers Club,  Kochi

ട്രിപ്പേഴ്സ് കൂട്ടായ്മയായ റോഡ് ട്രിപ്പേഴ്സ് ക്ലബ് കൊച്ചിയിലും. പുതിയ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനും നിലവിലുള്ള യാത്രകള്‍ കണ്ടെത്തി അതിന്റെ ഭാഗമാകുന്നതിനും, മറ്റ് ഡ്രൈവുകളും, ഇവെന്റുകളും കണ്ടെത്തുന്നതിനും മറ്റും റോഡ് ട്രിപ്പേഴ്സ് ക്ലബ് അവസരമൊരുക്കുന്നുണ്ട്. മുംബൈ, ഡല്‍ഹി, പൂണെ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ രാജ്യത്തെ 13 പ്രധാന നഗരങ്ങളില്‍ സാന്നിധ്യം അറിയിച്ചതിന് പിന്നാലെയാണ് റോഡ് ട്രിപ്പേഴ്സ് ക്ലബ് കൊച്ചിയിലും എത്തിയിരിക്കുന്നത്.

കുടുംബമായോ, ഒറ്റയ്ക്കോ, വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമോ ഒക്കെ യാത്ര ചെയ്യുന്നവര്‍ക്ക് റോഡ് ട്രിപ്പേഴ്സ് ക്ലബ്ബിന്റെ ഭാഗമാകാന്‍ അവസരമൊരുക്കുന്നുണ്ട്. യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനും, പങ്കാളികളാകുന്നതിനും ഇതിലൂടെ സാധിക്കും. പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നോണം കഴിഞ്ഞ 26, 27 തീയതികളിലായി ക്ലബ് ട്രാവല്‍ മീറ്റുകളും, ഡ്രൈവുകളും നടത്തിയിരുന്നു. റോഡ് ട്രിപ്പേഴ്സ് ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.Roadtrippersclub.com. മുഖേന ക്ലബ്ബില്‍ അംഗത്വമെടുക്കാനും അവസരമുണ്ട്.

'യാത്രകള്‍ പോകുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സഹായകരമാണ് റോഡ് ട്രിപ്പേഴ്സ് ക്ലബ്. ഓരോ കേന്ദ്രങ്ങളിലും യാത്രക്കാരെ സഹായിക്കുന്നതിനും യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്ലബ്ബിന്റെ പ്രത്യേക വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്' - ക്ലബ് സ്ഥാപക അംഗമായ വിനീത് രാജന്‍ പറഞ്ഞു

Ads by Google
Ads by Google
Loading...
TRENDING NOW