Monday, February 11, 2019 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 02.39 PM

ഡുകാറ്റി ഇലക്ട്രിക് ബൈക്ക് നിര്‍മ്മിക്കാനൊരുങ്ങുന്നു

Ducati electric bike

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുകാറ്റി ഇലക്ട്രിക് ബൈക്ക് നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ്. ഡുകാറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്ലോഡിയോ ഡൊമനിക്കാലി ഇക്കാര്യം സ്ഥിരീകരിച്ചു. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അധികം വൈകാതെ നിര്‍മ്മിച്ചുതുടങ്ങുമെന്നും ഭാവി ഇലക്ട്രിക് വാഹനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.

2021 ഓടെ ഇലക്ട്രിക് ബൈക്കും ഇലക്ട്രിക് സ്‌കൂട്ടറും വിപണിയിലെത്തിക്കുമെന്ന് ഡുകാറ്റിയുടെ പടിഞ്ഞാറന്‍ യൂറോപ്പ് വിഭാഗം മാനേജിംഗ് ഡയറക്റ്റര്‍ എഡ്വേര്‍ഡ് ലോത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കുകള്‍ നിര്‍മ്മിക്കാനാണ് ഡുകാറ്റി ലക്ഷ്യമിടുന്നത്. എനര്‍ജിക്ക മോട്ടോര്‍ കമ്പനി എന്ന ഇറ്റാലിയന്‍ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാതാക്കള്‍ വേണ്ട സഹായങ്ങള്‍ നൽകും. ഇലക്ട്രിക് സൂപ്പര്‍ബൈക്ക് രംഗത്തെ ശ്രദ്ധേയരാണ് എനര്‍ജിക്ക. നിലവില്‍ ഈഗോ കോഴ്‌സ എന്ന സൂപ്പര്‍സ്‌പോര്‍ട് മോഡല്‍ പരീക്ഷിച്ചുവരികയാണ് കമ്പനിയെന്നാണ് സൂചന.

അതേസമയം ഹാര്‍ലി ഡേവിഡ്‌സന്റെ ലൈവ്‌വയര്‍ എന്ന ഇലക്ട്രിക് ക്രൂസറിന്റെ വില ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം യുഎസ്സില്‍ ഡെലിവറി ആരംഭിക്കും. ലൈവ്‌വയര്‍ കൂടാതെ മറ്റ് ഇലക്ട്രിക് ബൈക്കുകളും ഹാര്‍ലി ഡേവിഡ്‌സണ്‍ നിര്‍മ്മിക്കും. 2021 ഓടെ ഡുകാറ്റിയുടെ ഇലക്ട്രിക് സൂപ്പര്‍ബൈക്കുകള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Ads by Google
Wednesday 30 Jan 2019 02.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW