Friday, February 15, 2019 Last Updated 47 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 02.29 PM

ഡിസ്‌പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; ഒപ്പോയുടെ പുത്തന്‍ സ്മാര്‍ട്‌ഫോണ്‍ എത്തുന്നു

OPPO

മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ ഒപ്പോ ഡിസ്‌പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നു. ഫ്‌ലിപ്കാര്‍ട്ടിലൂടെയാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുന്നതു സംബന്ധിച്ച പ്രഖ്യാപനം ഒപ്പോ നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ വിപണിയിലേക്ക് ഇതുവരെ കടന്നുവന്നിട്ടില്ലാത്ത ഡിസ്‌പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയ ഒന്നിലേറെ ഒപ്പോ സ്മാര്‍ട്ട്‌ഫോണുകളുണ്ടെങ്കിലും വില സംബന്ധിച്ച സൂചന കണക്കിലെടുത്താല്‍ ഇത് കെ1 ആകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

വിശ്വസിക്കാന്‍ കഴിയാത്ത നിരക്കിലാകും ഡിസ്‌പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയ ഫോണ്‍ എത്തുന്നതെന്നാണ് ഫ്‌ലിപ്കാര്‍ട്ടിലെ ലിസ്റ്റിങില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2018 ഒക്ടോബറില്‍ ചൈനയില്‍ അവതരിച്ച കെ1 ഫോണിന്റെ പ്രധാന ഫീച്ചര്‍ ഡിസ്‌പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറാണ്. 4ജിബി റാം വേരിയന്റിന് വില 1599 യുവാനാണ് (ഏകദേശം 17,100 രൂപ). ഇതിന്റെ തന്നെ 6ജിബി റാം വേരിയന്റിന് വില 1799 യുവാനുമാണ് (ഏകദേശം 19,300 രൂപ).

16+2 മെഗാപിക്‌സലിന്റെ രണ്ടു റിയര്‍ ക്യാമറ, 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ, സാധാരണ കണക്ടിവിറ്റി ഓപ്ഷനുകള്‍, 3ഡി ഗ്ലാസ് ബാക്ക്, 3600 എംഎഎച്ച് ബാറ്ററി എന്നിവയും കെ 1 നെ വ്യത്യസ്തമാക്കുന്നു. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ (91 ശതമാനം സ്‌ക്രീന്‍), സ്‌നാപ്ഡ്രാഗന്‍ 660 പ്രോസസര്‍, ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ കേന്ദ്രീകരിച്ചുള്ള കളര്‍ഒഎസ് 5.2, 64 ജിബി സ്റ്റോറേജ് എന്നിവയാണ് മറ്റു സവിശേഷതകള്‍.

Ads by Google
Ads by Google
Loading...
TRENDING NOW