Tuesday, April 23, 2019 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 10.47 AM

പട്ടിണി മാറ്റാന്‍ പണമില്ല പിന്നെങ്ങനെ പരിശീലനത്തിന് പണം കണ്ടെത്തും; മെഡലുകളും ട്രോഫികളും അംഗീകാരങ്ങളും വാരിക്കൂട്ടിയ ട്രയത്ത്‌ലണ്‍ താരം ദ്യുതിയുടെ സ്വപ്‌നങ്ങള്‍ പാതി വഴിയില്‍

needs help

ട്രയാത്ത്ലണ്‍ എന്ന കായികയിനത്തില്‍ മെഡലുകളും ട്രോഫികളും അംഗീകാരങ്ങളും വാങ്ങിക്കൂട്ടിയവളായിരുന്നു തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ ദ്യുതിയെന്ന കായിക താരം. എന്നാല്‍ ഒളിമ്പിക്സ് എന്ന ദ്യുതിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഴിയുന്നില്ല. കാരണം അവളുടെ പരിശീലനത്തിന് വേണ്ട പണം കണ്ടെത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല എന്നത് കൊണ്ടു തന്നെ.

ട്രയാത്ത്ലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന ദ്യുതിയുടെ സ്വപ്നം ഇപ്പോള്‍ സ്വപ്നമായി തന്നെ നില്‍ക്കുകയാണ്. 'ഇരുപത്തിമൂന്ന് വയസുള്ള ഒരു പെണ്ണാണ് ഞാന്‍. ആര്‍ക്കു മുന്നില്‍ കൈനീട്ടണം എന്ന് എനിക്കറിയില്ല. നിങ്ങക്കറിയോ..ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുക വരെ ചെയ്തു. മറ്റ് നേട്ടങ്ങള്‍ വേറെയും. എന്റെ കഴിവും കഠിനാദ്ധ്വാനവും പരിശീലനവും എല്ലാം വെറുതെയായി. എന്റെ കൈയ്യില്‍ പണമില്ല.' - ദ്യുതി പറയുന്നു.

ദേശീയ ഗെയിംസ് കേരളത്തില്‍ എത്തിയപ്പോഴാണ് നീന്തലും സൈക്ലിംഗും ഓട്ടവും ചേര്‍ന്ന ട്രയാത്ത്‌ലണ്‍ എന്ന ഇനത്തെക്കുറിച്ച് ദ്യുതി അറിയുന്നത്. പിന്നീട് ദ്യുതിയുടെ ഏക ലക്ഷ്യമായി ട്രയാത്ത്‌ലണ്‍. പക്ഷേ ലക്ഷങ്ങള്‍ വിലവരുന്ന സൈക്കിളോ, പരിശീലനമോ, ആഹാര ക്രമമോ താങ്ങാന്‍ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് സാധിക്കുമായിരുന്നില്ല. സമ്മാനങ്ങള്‍ വാരിക്കൂട്ടിയെങ്കിലും അവളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. സ്പോര്‍ട്സ് കിറ്റിനുള്ള പണം വേറെ കണ്ടെത്തണം. ഗ്ലാമര്‍ കായികയിനം അല്ലാത്തതു കൊണ്ട് തന്നെ സ്പോണ്‍സര്‍മാരുമില്ല.

Ads by Google
Wednesday 30 Jan 2019 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW