Friday, June 21, 2019 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 10.18 AM

അവളെ കെട്ടിയിടാറില്ല; ഓട്ടിസം ബാധിച്ച് അക്രമ സ്വഭാവം കാട്ടിയിരുന്ന ശ്രീലക്ഷ്മി ജീവിതത്തിലേക്ക് തിരികെ എത്തുന്നു

back to normal life

ഓട്ടിസം ബാധിച്ച് ആക്രമണ സ്വഭാവം കാണിച്ചിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിനി ഏഴു വയസ്സുകാരി ശ്രീലക്ഷ്മിയെ ആരും അത്ര വേഗം മറക്കാനിടയില്ല. ആക്രമണ സ്വഭാവം കാണിക്കുന്ന കുഞ്ഞു മകളെ ജനല്‍കമ്പികളില്‍ കെട്ടിയിടേണ്ടി വന്ന ബിന്ദു എന്ന അമ്മയുടെ അവസ്ഥ ഏവരും കണ്ടതാണ്. ജന്മനാ ഓട്ടിസം ബാധിച്ച മകളെയും ഉപേക്ഷിച്ച് ഭര്‍ത്താവ് പോയതോടെ ബിന്ദു കഷ്ടപ്പാടിലാകുകയായിരുന്നു. മകളുടെ ചികിത്സയും വീട്ടുചെലവും മൂത്ത മകളുടെ പഠനവും വഴിമുട്ടി. മൃതദേഹങ്ങളുടെ ഫോട്ടോയെടുത്ത് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന ബിന്ദുവിന്, എന്തിനും ഏതിനും അമ്മയെ ആശ്രയിക്കുന്ന ശ്രീലക്ഷ്മിയെ വിട്ട് ജോലിക്ക് പോകാന്‍ കൂടി കഴിയാതായതോടെ ഏക വരുമാനവും നഷ്ടമായി.

ന്യൂറോ സംബന്ധമായ മികച്ച ചികിത്സ ലഭ്യമായാല്‍, ശ്രീലക്ഷ്മിയില്‍ മാറ്റമുണ്ടാകും എന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഈ അവസ്ഥയിലാണ് സാമൂഹികപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ ശ്രീലക്ഷ്മിയുടെയും കുടുംബത്തിന്റെയും അവസ്ഥ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ശ്രീലക്ഷ്മിയുടേയും കുടുംബത്തിന്റേയും ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. അവര്‍ക്ക് ഒരു നല്ല വീട് നിര്‍മ്മിക്കാനായി എന്നതിനൊപ്പം ചെന്നൈയില്‍ ശ്രീലക്ഷ്മിയുടെ ചികിത്സയും പുരോഗമിക്കുകയാണ്.

''മോളെ ജനല്‍ക്കമ്പികളില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല. ധനസഹായം ലഭിച്ചതോടെ ചെന്നൈയിലെ ആശുപത്രിയില്‍ കൊണ്ടുപോയി വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞു. കാന്തങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഇലക്ട്രിക് ട്രീറ്റ്മെന്റ് ആണ് നടത്തുന്നത്. വളരെ പതുക്കെ മാത്രമേ ഇതിനു ഫലം ലഭിക്കൂ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ തന്നെ ശ്രീലക്ഷ്മിക്ക് നല്ല മാറ്റമുണ്ട്. അവള്‍ ഇപ്പോള്‍ പണ്ടത്തെപ്പോലെ അക്രമാസക്തയാവാറില്ല. അതുകൊണ്ടു തന്നെ കെട്ടിയിടേണ്ട അവസ്ഥയില്ല. മാത്രമല്ല, ഇപ്പോള്‍ നമ്മളോട് പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്. സ്പെഷ്യല്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ അതിന്റേതായ മാറ്റങ്ങളും വന്നിട്ടുണ്ട്. വാശിയുണ്ടെങ്കില്‍ അത് എന്നോട് മാത്രമാണ്. മുടിപിടിച്ചു വലിക്കാന്‍ തുടങ്ങിയാല്‍ വിടില്ല. എന്നാല്‍ സ്‌കൂളില്‍ ടീച്ചര്‍മാരോടൊക്കെ വലിയ അടുപ്പമാണ്. അവര്‍ എന്ത് പറഞ്ഞാലും പെട്ടെന്ന് അനുസരിക്കും''. - ബിന്ദു പറയുന്നുയ

ഇത്രയും പാവം കുട്ടി വേറെ ഇല്ല എന്നാണ് ശ്രീലക്ഷ്മിയുടെ ടീച്ചര്‍മാര്‍ പറയുന്നത്. സ്‌കൂളില്‍ പോവാന്‍ ശ്രീലക്ഷ്മിക്ക് വളരെ ഇഷ്ടമാണ്. സ്‌കൂള്‍ ബസിലാണ് വരുന്നതും പോകുന്നതും. ഇത്തവണ സ്‌കൂളിലെ സ്പോര്‍ട്സ് ഡേയ്ക്ക് ശ്രീലക്ഷ്മിയും പങ്കെടുത്തു. തന്റെ മകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി, അവള്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിനായി, അടച്ചുറപ്പുള്ള ഒരു വീട് സ്വന്തമാക്കുന്നതിനായി സഹായിച്ച എല്ലാവര്‍ക്കും നിറഞ്ഞ കണ്ണുകളോടെ നന്ദി അറിയിക്കുകയാണ് ബിന്ദുവും കുടുംബവും

Ads by Google
Wednesday 30 Jan 2019 10.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW