Wednesday, June 19, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 08.51 AM

നിവിന്‍ പോളിയുടെ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നായിക ആകേണ്ടിയിരുന്നത് റിമി ടോമി; താരം ഒഴിവാകാന്‍ കാരണം ഒരു സീന്‍

rimi tomy refuse role

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു 1983. വന്‍ ഹിറ്റായ ചിത്രത്തില്‍ അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, ശൃന്ദ, ജോയ് മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ ശൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രത്തിനായി അണിയറക്കാര്‍ ആദ്യം സമീപിച്ചത് റിമി ടോമിയെ ആയിരുന്നു.

കഥപറയുന്നതിനിടെ നിവിന്‍ പോളിക്കൊപ്പമുള്ള ഫസ്റ്റ്‌നൈറ്റ് സീനും എബ്രിഡ് ഷൈന്‍ പറഞ്ഞു. ഇതോടെ റിമി ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീടാണ് എബ്രിഡിനൊപ്പം ഫോട്ടോഗ്രഫിയില്‍ സഹപ്രവര്‍ത്തകയായിരുന്ന ശൃന്ദയെ നായികയാക്കുന്നത്. ചിത്രത്തില്‍ ശൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW