Wednesday, January 30, 2019 Last Updated 46 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 01.56 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷതീയതി
ഏഴാം സെമസ്‌റ്റര്‍ ബി.എച്ച്‌.എം. (2015 അഡ്‌മിഷന്‍ റഗുലര്‍/2013, 2014 അഡ്‌മിഷന്‍ സപ്ലിമെന്ററി, പഴയ സ്‌കീം - 2013ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി എട്ടിന്‌ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 31 വരെയും 500 രൂപ പിഴയോടെ ഫെബ്രുവരി ഒന്നു വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ രണ്ടുവരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്‌റ്റര്‍ എം.എസ്സി. ഫിഷറി ബയോളജി ആന്റ്‌ അക്വാകള്‍ച്ചര്‍ (2017 അഡ്‌മിഷന്‍ റഗുലര്‍, സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി എട്ടിന്‌ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 31 വരെയും 500 രൂപ പിഴയോടെ ഫെബ്രുവരി ഒന്നു വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ രണ്ടുവരെയും അപേക്ഷിക്കാം.

പരീക്ഷ ഫലം
2018 നവംബറില്‍ സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസില്‍ നടന്ന നാലാം സെമസ്‌റ്റര്‍ എം.എസ്സി. സൈക്കോളജി (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 മെയില്‍ നടന്ന മൂന്നും നാലും സെമസ്‌റ്റര്‍ ബി.കോം (പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.
2018 ഓഗസ്‌റ്റില്‍ നടന്ന എം.എഫ്‌.എ. അപ്ലൈഡ്‌ ആര്‍ട്ട്‌, പെയിന്റിംഗ്‌, സ്‌കള്‍പ്‌ചര്‍ റഗുലര്‍/സപ്ലിമെന്ററി (പ്രീവിയസ്‌/ഫൈനല്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
2018 മെയില്‍ സീപാസില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.സി.എ. (2016 അഡ്‌മിഷന്‍ റഗുലര്‍/ലാറ്ററല്‍ എന്‍ട്രി, 2017 അഡ്‌മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
2018 ഒക്‌ടോബറില്‍ സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ് പഞ്ചവത്സരം - റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.
2018 ഒക്‌ടോബറില്‍ സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടന്ന അഞ്ചാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി. (ത്രിവത്സരം / 4 പി.എം.-9 പി.എം. - റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം.

കേരള

പ്രാക്‌ടിക്കല്‍
എട്ടാം സെമസ്‌റ്റര്‍ ബി.ടെക്‌ ഒക്‌ടോബര്‍ 2018 (2008 സ്‌കീം - സപ്ലിമെന്ററി) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ ബ്രാഞ്ച്‌ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ 2019 ജനുവരി 31 ന്‌ ഹീരാ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ ആന്റ്‌ ടെക്‌നോളജി, പനവൂര്‍, വിദ്യാ അക്കാദമി ഓഫ്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി, കിളിമാനൂര്‍ എന്നീ സെന്ററുകളില്‍ വെച്ച്‌ നടത്തുന്നതാണ്‌. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
തീയതി നീട്ടി

മൂന്നാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌ ഫസ്‌റ്റ്‌ ഡിഗ്രി പ്രോഗ്രാം (കരിയര്‍ റിലേറ്റഡ്‌ ഉള്‍പ്പെടെ) ജനുവരി 2019 (2017 അഡ്‌മിഷന്‍ റെഗുലര്‍ - 2016 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌ - 2013, 2014 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ സി.ഇ മാര്‍ക്ക്‌ കോളേജുകളില്‍ നിന്ന്‌ അപ്‌ ലോഡ്‌ ചെയ്യാനുളള തീയതി 2019 മാര്‍ച്ച്‌ 11 വരെ നീട്ടിയിരിക്കുന്നു.

ടൈംടേബിള്‍
ആറാം സെമസ്‌റ്റര്‍ ഇന്റഗ്രേറ്റഡ്‌ പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി/ബി.കോം.എല്‍.എല്‍.ബി/ബി.ബി.എ.എല്‍.എല്‍.ബി പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പുതിയ വെബ്‌സൈറ്റ്‌
സര്‍വകലാശാലയുടെ എല്ലാവിധ ഫീസുകളും ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുളള പുതിയ വെബ്‌സൈറ്റ്‌ ജനുവരി 26 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ സേവനം പ്രയോജനപ്പെടുത്താം.
പരീക്ഷാഫലം
2018 നവംബറില്‍ നടത്തിയ എം.ഫില്‍ എഡ്യൂക്കേഷന്‍ 2017 - 2018 ബാച്ച്‌ (സി.എസ്‌.എസ്‌) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2018 സെപ്‌റ്റംബറില്‍ നടത്തിയ അവസാന വര്‍ഷ ബി.ഡി.എസ്‌ പാര്‍ട്ട്‌ ക (സപ്ലിമെന്ററി - 2008 ന്‌ മുന്‍പുളള സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന്‌ 2019 ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്‌
മൂന്നാം സെമസ്‌റ്റര്‍ എം.എ/എം.എസ്‌.സി/എം.കോം/എം.എസ്‌.ഡബ്യു (റെഗുലര്‍/സപ്ലമെന്ററി/ഇംപ്രൂവ്‌മെന്റ്‌) ഫെബ്രുവരി 2019 പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന്‌ ആരംഭിക്കും. പിഴ കൂടാതെ 2019 ഫെബ്രുവരി ഏഴുവരെയും 50 രൂപ പിഴയോടെ ഫെബ്രുവരി 11 വരെയും 125 രൂപ പിഴയോടെ ഫെബ്രുവരി 13 വരെയും അപേക്ഷിക്കാം.

Wednesday 30 Jan 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW