Wednesday, April 24, 2019 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 01.46 AM

എയര്‍ ഇന്ത്യയില്‍ 99 ഒഴിവ്‌

uploads/news/2019/01/284223/car3.jpg

എയര്‍ ഇന്ത്യയുടെ ഉടമസ്‌ഥതയിലുള്ള എയര്‍ ഇന്ത്യ എന്‍ജിനീയറിങ്‌ സര്‍വീസസ്‌ ലിമിറ്റഡില്‍ എയര്‍ക്രാഫ്‌റ്റ് മെയിന്റനന്‍സ്‌ എന്‍ജിനീയര്‍ (എ.എം.ഇ.) തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ വോക്ക്‌ ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. തിരുവനന്തപുരത്തും നാഗ്‌പൂരിലുമായി ആകെ 70 ഒഴിവുകളുണ്ട്‌. തുടക്കത്തില്‍ അഞ്ചു വര്‍ഷത്തെ കരാര്‍ നിയമനമാണ്‌.
കെമിസ്‌ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളോടെ പ്ലസ്‌ടു ജയം അല്ലെങ്കില്‍ തത്തുല്യം. സി.എഫ്‌.എം.56 എന്‍ജിനോടുകൂടെയുള്ള ബി737-700/800/900 എയര്‍ക്രാഫ്‌റ്റില്‍ സി.എ.ആര്‍. 66, സി.എ.ടി. ബി1/ബി2 ലൈസന്‍സ്‌, ജി.ഇ.-90 എന്‍ജിനോടുകൂടെയുള്ള ബി777-200എല്‍.ആര്‍/300ഇ.ആര്‍. സീരീസ്‌ എയര്‍ക്രാഫ്‌റ്റില്‍ സി.എ.ആര്‍. 66 സി.എ.ടി. ബി1 ലൈസന്‍സ്‌, കുറഞ്ഞത്‌ ഒരു വര്‍ഷത്തെ മെയിന്റനന്‍സ്‌ പ്രവൃത്തിപരിചയം എന്നിവയാണ്‌ യോഗ്യത.
2019 ജനുവരി ഒന്നിന്‌ 55 വയസ്‌ കവിയരുത്‌. സി.എസ്‌./എസ്‌.ടിക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സിക്ക്‌ മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. 95000-128000 രൂപയാണ്‌ ശമ്പളം. അപേക്ഷാഫീസ്‌ 100 രൂപ. എയര്‍ ഇന്ത്യ എന്‍ജിനീയറിങ്‌ സര്‍വീസ്‌ ലിമിറ്റഡിന്റെ പേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കണം. ഡിഡിയുടെ മറുവശത്ത്‌ ഉദ്യോഗാര്‍ഥിയുടെ മുഴുവന്‍ പേരും അപേക്ഷിക്കുന്ന തസ്‌തികയുടെ പേരും എഴുതണം. വിമുക്‌തഭടന്‍മാര്‍, പട്ടികവിഭാഗം എന്നിവര്‍ക്ക്‌ ഫീസില്ല.
ഉദ്യോഗാര്‍ഥികള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച്‌ ബന്ധപ്പെട്ട രേഖകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 11ന്‌ മുമ്പായി അപേക്ഷിക്കണം. വിലാസം: Chief Maintenance Manager, Air Inida Engineering Services Limite,d MRO Hangar, Chakkai, Thiruvanathapuram, Karala 695 007. website: www.airinida.in
എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സര്‍വീസസ്‌ ലിമിറ്റഡില്‍ സ്‌ക്രീനര്‍/സെക്യൂരിറ്റി ഏജന്റ്‌ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ വോക്ക്‌ ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 29 ഒഴിവുകളുണ്ട്‌. ജയ്‌പൂരിലാണ്‌ അവസരം. മൂന്നുവര്‍ഷത്തെ കരാര്‍ നിയമനമാണ്‌. ഫെബ്രുവരി എട്ടുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 10ന്‌ ജയ്‌പൂരില്‍ ഇന്റര്‍വ്യൂ നടത്തും. വെബ്‌സൈറ്റ്‌ വിലാസം: www.airinida.in

Ads by Google
Wednesday 30 Jan 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW