Tuesday, April 23, 2019 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jan 2019 06.59 PM

പശ്ചിമ ബംഗാളില്‍ അഞ്ചിലൊരാള്‍ പട്ടിണിയിലാണെന്ന് അമിത് ഷാ; തൃണമുല്‍ സര്‍ക്കാര്‍ മാറണമെന്നും ബി.ജെ.പി അധ്യക്ഷന്‍

Amit Shah

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. തൃണമുല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ ദാരിദ്ര്യവും അക്രമവും വര്‍ധിച്ചുവെന്ന് അമിത് ഷാ ആരോപിച്ചു. ബംഗാള്‍ സുവര്‍ണ ബംഗാള്‍ ആകണമെങ്കില്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ മാറണമെന്നും അമിത് ഷാ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വെസ്റ്റ് മിഡ്‌നാപൂരില്‍ നടത്തിയ ബി.ജെ.പി റാലിയിലാണ് അമിത് ഷായുടെ വിമര്‍ശനം.

ബംഗാളിലെ അഞ്ചിലൊരാള്‍ പട്ടിണിയിലാണെന്ന് അമിത് ഷാ ആരോപിച്ചു. അഞ്ചില്‍ ഒരാള്‍ക്ക് ഭക്ഷണം കിട്ടുന്നില്ല. ഈ സാഹചര്യത്തില്‍ ബംഗാളിന് വികസിക്കാനാകുമോ. മമതയുടെ ഭരണത്തില്‍ ബംഗാളില്‍ അക്രമവും ദാരിദ്രവ്യും വര്‍ധിച്ചിരിക്കുകയാണ്. ബംഗാളിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരവധി പദ്ധതികള്‍ ആരംഭിച്ചു. എന്നാല്‍ അവയെല്ലാം പേര് മാറ്റി സ്വന്തം പേരിലാക്കുകയാണ് മമത ചെയ്തതെന്നും അമിത് ഷാ ആരോപിച്ചു. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമാകാതെ മമത ജനങ്ങളുടെ അവകാശം തട്ടിപ്പറിച്ചു. അഞ്ച് ലക്ഷം പാവപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കേണ്ടിയിരുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരതെന്നും അമിത് ഷാ പറഞ്ഞു.

മുന്‍ ഇടത് സര്‍ക്കാരുകള്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ധിപ്പിച്ചുവെങ്കില്‍ മമത സര്‍ക്കാരും അത് തന്നെയാണ് ചെയ്യുന്നത്. ബംഗാളിലെ നിക്ഷേപ തട്ടിപ്പിലൂടെ 25 ലക്ഷം ആളുകള്‍ക്ക് തങ്ങളുടെ പണം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി മാറാതെ ഇത്തരം തട്ടിപ്പുകാര്‍ ശിക്ഷിക്കപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു. സുവര്‍ണ ബംഗാളിനെ തിരികെ കൊണ്ടു വരാനുള്ള അവസരമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കാണണം. എല്ലാവരും ബംഗാളിലേക്ക് ഉറ്റുനോക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്തിന് മോഡിജിയെ ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. എന്നാല്‍ ബംഗാളിനെ സംബന്ധിച്ച് സുവര്‍ണ കാലത്തേക്ക് തിരികെ പോകുന്നതിനുള്ള അവസരമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന് ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. തൃണമുലിന്റെ അനീതികള്‍ക്കെതിരെ പ്രതികരിച്ചു എന്നത് മാത്രമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടാന്‍ കാരണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ ദുര്‍ഗാപൂജയും സരസ്വതി പുജയും നടത്താന്‍ അനുവദിക്കുന്നില്ലെന്ന് അമിത് ഷാ ആരോപിച്ചു. ദുര്‍ഗാപൂജയും സരസ്വതി പുജയും നടത്തിയാല്‍ ഗുണ്ടകള്‍ ആക്രമിക്കുന്ന സ്ഥിതിയാണ്. ഈ ആഘോഷങ്ങള്‍ നടത്താന്‍ പാക്കിസ്ഥാനിലേക്ക് പോകണോ എന്നും അമിത് ഷാ ചോദിച്ചു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ് ന്യുനപക്ഷ വിഭാങ്ങള്‍ ഇന്ത്യയിലേക്ക് വരികയാണ്. അവരുടെ സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അവര്‍ ഇന്ത്യയിലേക്ക് വരുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് പൗരത്വ രജിസ്റ്ററിനെ മമത എതിര്‍ക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW