Saturday, February 09, 2019 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jan 2019 01.22 AM

എം. ലീലാവതിക്ക്‌ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം

uploads/news/2019/01/283907/d3.jpg

ന്യൂഡല്‍ഹി : കേന്ദ്ര സാഹിത്യ അക്കാഡമിയുടെ കഴിഞ്ഞ വര്‍ഷത്തെ വിവര്‍ത്തന പുരസ്‌കാരം അധ്യാപികയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതിക്ക്‌. സംസ്‌കൃതകൃതിയായ "ശ്രീമദ്‌ വാല്‌മീകി രാമായണ" മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തതിനാണു പുരസ്‌കാരം. 50,000 രൂപയും ഫലകവുമാണ്‌ പുരസ്‌കാരം.
ഒ.എന്‍.വി. കുറുപ്പിന്റെ "ഈ പുരാതന കിന്നരം" എന്ന കവിതാ സമാഹാരം നേപ്പാളിയിലേക്ക്‌ "യൊ പ്രാചീന്‍ വീണ" എന്നപേരില്‍ മൊഴിമാറ്റിയ മോണിക്കാ മുഖിയ, തകഴി ശിവശങ്കരപ്പിള്ളയുടെ "ചെമ്മീന്‍" രാജസ്‌ഥാനി ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ മനോജ്‌ കുമാര്‍ സ്വാമി, പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ ജി.ആര്‍. ഇന്ദുഗോപന്റെ "മണിയന്‍ പിള്ളയുടെ ആത്മകഥ" തമിഴിലേക്ക്‌ "തിരുടന്‍ മണിയന്‍പിള്ളൈ" എന്ന പേരില്‍ മൊഴിമാറ്റിയ കുളച്ചല്‍ മുഹമ്മദ്‌ യൂസഫ്‌ എന്നിവര്‍ക്കും പുരസ്‌കാരമുണ്ട്‌.
സാഹിത്യ അക്കാഡമി അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു മലയാളത്തില്‍നിന്ന്‌ ഉള്‍പ്പടെ 24 ഭാഷകളില്‍നിന്നുള്ള വിവര്‍ത്തന കൃതികള്‍ക്കു പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്‌.
കെ. ജയകുമാര്‍, ഡോ. കെ. മുത്തുലക്ഷ്‌മി, കെ.എസ്‌. വെങ്കിടാചലം എന്നിവരടങ്ങിയ സമിതിയാണ്‌ ലീലാവതിയുടെ കൃതി നിര്‍ദേശിച്ചത്‌.

Ads by Google
Tuesday 29 Jan 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW