Wednesday, June 12, 2019 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 28 Jan 2019 10.25 AM

ബോളിവുഡില്‍ നിന്നും ഇഷാ കോപീകറും ബിജെപിയില്‍ എത്തി ; തൊട്ടുപിന്നാലെ വനിതാ ഗതാഗത വിഭാഗം അദ്ധ്യക്ഷയാക്കി ; ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടി മൗഷ്മി ചാറ്റര്‍ജിയും മറുകണ്ടം ചാടി

uploads/news/2019/01/283726/isha-kopikkar.jpg

മുംബൈ: അക്ഷയ്കുമാറും മാധുരിദീക്ഷിതും ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കപ്പെടുന്നവരുടെ പേരുകളിലുള്ളത്. ബിജെപിയില്‍ ചേര്‍ന്ന് ജനസേവനം നടത്താന്‍ എത്തുന്ന ബോളിവുഡ് സെലിബ്രിട്ടികളില്‍ ഏറ്റവും പുതിയ പേര് നടി ഇഷാ കോപീകറിന്റേതാണ്. ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടു പിന്നാലെ നടിയെ ബിജെപി വനിതാഗതാഗത വിംഗിന്റെ പ്രസിഡന്റാക്കി നിയോഗിച്ചു.

തനിക്ക് കിട്ടിയ പരിഗണനയില്‍ നടി പാര്‍ട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റിടുകയും ഇതിലൂടെ ജനസേവനം നടത്താന്‍ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കാന്‍ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന് താരം പറഞ്ഞു. ഹൃത്വിക് റോഷന്‍ നായകനായ 'ഫിസ' യിലൂടെ ബോളിവുഡില്‍ പ്രവേശിച്ച ഇഷാ കോപീകര്‍ രാംഗോപാല്‍ വര്‍മ്മയുടെ കമ്പനി യിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലേക്ക് ചേക്കേറിയ താരം തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.

ഇഷാ കോപീകറിന് തൊട്ടു മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബംഗാളില്‍ മത്സരിച്ച മൗഷ്മീ ചാറ്റര്‍ജിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജനുവരി 2 നായിരുന്നു മൗഷ്മി ബിജെപിയില്‍ എത്തിയത്. അതേസമയം വരുന്ന തെരഞ്ഞെുടപ്പില്‍ ചോക്‌ളേറ്റ് മുഖങ്ങളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന ബിജെപി നേതാവ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇഷാ കോപീകര്‍ ബിജെപിയില്‍ ത്തിയത്. പ്രിയങ്കാഗാന്ധിയെ ജനറല്‍ സെക്രട്ടറിയാക്കുകയും ഭോപ്പാലില്‍ നിന്നും കരീനയെ കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തുന്നു എന്നതുമായ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബിജെപി നേതാവ് ഇങ്ങിനെ പറഞ്ഞത്.

അതേസമയം ഇന്‍ഡോറില്‍ നിന്നും സല്‍മാന്‍ഖാനേയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട് എന്ന തരത്തിലും വാര്‍ത്ത വന്നിരുന്നു. അതേസമയം 'ചോക്‌ളേറ്റ് മുഖങ്ങള്‍' എന്ന തരത്തില്‍ നടത്തുന്ന പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സിപിഎം നേതാവ് സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രീയക്കാരെയല്ല സിനിമാതാരങ്ങളെയാണ് ഉദ്ദേശിച്ചതെന്നായിരുന്നു ആരോപണം നടത്തിയ വിജയ് വര്‍ഗിയ പറഞ്ഞത്.

Ads by Google
Monday 28 Jan 2019 10.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW