Monday, February 11, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 27 Jan 2019 09.15 AM

കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തിനു പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ; കേസ് ദുർബലപ്പെടുത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സാംസ്കാരിക നായകര്‍

ഇപ്പോഴത്തെ സ്ഥലം മാറ്റവും മറ്റു പ്രതികാര നടപടികളും ബിഷപ്പ് ഫ്രാങ്കോെയുടെ നിർദ്ദേശപ്രകാരം സി.റെജീന നടപ്പിൽ വരുത്തുന്നതാണ് എന്ന് വ്യക്തമാണ്. കന്യാസ്ത്രീകൾ സർക്കാരിന്റെയും സമൂഹത്തിന്റെയും സംരക്ഷണ വലയത്തിൽ നിന്ന് പുറത്തെത്തുകയും ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീന മേഖലയുടെ ഉള്ളിലാവുകയും ചെയ്യുക എന്നതാണ് ഇതിന് പിന്നിലെ തന്ത്രം.
Bishop Franko Mulakkal case

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ കേസിലെ കന്യാസ്ത്രീകളെ ചിതറിച്ച് കേസ് ദുർബലപ്പെടുത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് SOS ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നല്കിയ പരാതിക്ക് ദേശീയ തലത്തിലുള്ള സാംസ്കാരിക നായകരുടെ വ്യാപക പിന്തുണ. കവി സച്ചിദാനന്ദൻ, നോവലിസ്റ്റ് ആനന്ദ്, ടി.ടി. ശ്രീകുമാർ, മനീഷാ സേത്ഥി, കവിതാ കൃഷ്ണൻ, പ്രശസ്ത പത്രപ്രവർത്തകരായ പമീല ഫിലിപ്പോസ്, റോസമ്മ തോമസ് തുടങ്ങി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇതേ ആവശ്യമുയർത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. വിവിധ സ്ത്രീവിമോചന സംഘടനകളും, സാമൂഹ്യക്ഷേമ സംഘടനകളും, മനുഷ്യാവകാശ സംഘടനകളും ഈ നിവേദനത്തിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിക്കഴിഞ്ഞു. SOS ആക്ഷൻ കൗൺസിലിന്റെ കോട്ടയം ഐക്യദാർഢ്യ സമിതിയാണ് പെറ്റീഷൻ തയ്യാറാക്കിയത്.

Bishop Franko Mulakkal case

കേസിനെ ദുർബലപ്പെടുത്താനും കേരള സമൂഹത്തോടു സംവദിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് കോൺഗ്രിഗേഷൻ അധികാരികളിൽ നിന്നുമുള്ളത്.

Bishop Franko Mulakkal case

നോട്ടീസ് നല്കിയ സി. റജീന ബിഷപ്പ് ഫ്രാങ്കോക്കു വേണ്ടി സ്വമേധയാ രംഗത്തു വന്ന് പൊലീസധികാരികൾക്ക് മൊഴി നല്കുകയും പരസ്യമായി ടി.വി.യിലും, അച്ചടി മാധ്യമങ്ങളിലും ബിഷപ്പ് ഫ്രാങ്കോ യോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുകയും ചെയ്തതാണ്. സി. നീനാ റോസിനോടുള്ള പ്രതികാര നടപടിയുടെ ഭാഗമായി അവർക്ക് പരീക്ഷ എഴുതാൻ അനുവാദം നല്കാതെ തടഞ്ഞു വക്കുകയും, ഹോൾ ടിക്കറ്റ് പിടിച്ചെടുക്കുകയും ചെയ്തു. സി. അനുപമയെ ഭീഷണിപ്പെടുത്തി കത്തെഴുതി വാങ്ങാൻ ഒത്താശ നല്കിയത് സി. റെജീനയാണ്.

Bishop Franko Mulakkal case

ഇപ്പോഴത്തെ സ്ഥലം മാറ്റവും മറ്റു പ്രതികാര നടപടികളും ബിഷപ്പ് ഫ്രാങ്കോെയുടെ നിർദ്ദേശപ്രകാരം സി.റെജീന നടപ്പിൽ വരുത്തുന്നതാണ് എന്ന് വ്യക്തമാണ്. കന്യാസ്ത്രീകൾ സർക്കാരിന്റെയും സമൂഹത്തിന്റെയും സംരക്ഷണ വലയത്തിൽ നിന്ന് പുറത്തെത്തുകയും ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീന മേഖലയുടെ ഉള്ളിലാവുകയും ചെയ്യുക എന്നതാണ് ഇതിന് പിന്നിലെ തന്ത്രം.

Bishop Franko Mulakkal case

അതിനാൽ തന്നെ ഇപ്പോൾ സർക്കാർ സംരക്ഷണം ഏർപ്പെടുത്തിയിട്ടുള്ള കുറവിലങ്ങാട്ടെ മഠത്തിൽ നിന്ന് ഒരു കാരണവശാലും കേസിന്റെ വിചാരണ തീരും വരെ മാറ്റം വരുത്താൻ സർക്കാർ സമ്മതിക്കരുതെന്നും പെറ്റീഷൻ ആവശ്യപ്പെടുന്നു. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടാണ് പെറ്റീഷൻ നല്കിയത്.

ഇതിനായി ഫെബ്രുവരി 9 ആം തീയതി കോട്ടയത്ത് കൺവെൻഷൻ സംഘടിപ്പിക്കും.SOS കോട്ടയം ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിലായിരിക്കും കൺവെൻഷൻ.

Ads by Google
Sunday 27 Jan 2019 09.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW