Friday, May 17, 2019 Last Updated 10 Min 12 Sec ago English Edition
Todays E paper
Ads by Google
രഘുവരന്‍ രാമന്‍
Saturday 26 Jan 2019 07.50 PM

ഇരുപത്തിയൊന്നാം നൂറ്റാണ്ട് പറയുന്നത് ഈ നൂറ്റാണ്ടിലെ കഥ; ഗോവന്‍ കാഴ്ചകളുടെ വിസ്മയം തീര്‍ത്ത് പ്രണവ് - അരുണ്‍ ഗോപി കോമ്പോ

അമിത പ്രതീക്ഷയുടെ ഭാരമില്ലാതെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മികച്ച ഒരു ദൃശ്യാനുഭവമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട്. തിയേറ്ററില്‍ നിന്നും ചിത്രം കണ്ടിറങ്ങുന്നവര്‍ക്ക് ഓര്‍ത്തുവെയ്ക്കാന്‍ തകര്‍പ്പന്‍ ഒരു ഡയലോഗുമുണ്ട്.അപ്പന്റെ ചരിത്രം അപ്പന്.
irupathiyonnam noottandu  movie review

അരുണ്‍ ഗോപി എന്ന സംവിധായകന്റെയും പ്രണവ് മോഹന്‍ലാല്‍ എന്ന നായകന്റെയും രണ്ടാം ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ദിലീപിനെ നായകനാക്കിയ രാമലീലയുടെ വമ്പന്‍ വിജയത്തിന് ശേഷം അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

ആദിയുടെ വിജയത്തിന് ശേഷം പ്രണവ് നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രവും. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ പ്രേക്ഷകന് പ്രതീക്ഷിക്കാന്‍ ഇതിനപ്പുറം ഒന്നും വേണ്ട. ആ പ്രതീക്ഷ ഏറെക്കുറെ നിറവേറ്റാന്‍ ചിത്രത്തിനായിട്ടുണ്ട്.

ഗോവയിലെ പഴയ ഗുണ്ടാതലവനായ ബാബ (മനോജ് കെ ജയന്‍)യുടെ രണ്ടു മക്കളില്‍ മൂത്തവനായ അപ്പുവായാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്. ഹോംസ്‌റ്റേയും സര്‍ഫിങ്ങുമൊക്കെയായി ജീവിക്കുകയാണ് അപ്പു. ഗോവയിലെ തകര്‍പ്പന്‍ കാഴ്ച വിസ്മയമാണ് ചിത്രം ഒരുക്കുന്നത്. ഇതിനിടെയാണ് അപ്പുവിന്റെ ജീവിതത്തിലേക്ക് സായ എന്ന പെണ്‍കുട്ടി കടുന്നുവരുന്നത്. ഇതോടെയാണ് ചിത്രം സഞ്ചരിച്ചിരുന്ന വഴിയില്‍ നിന്നും വ്യതിചലിക്കുന്നത്. സായയില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകളിലൂടെയാണ് പിന്നീട് ചിത്രം മുന്നോട്ട് പോകുന്നത്.

irupathiyonnam noottandu  movie review

കോമഡിയും പ്രണയവുമൊക്കെയായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ ചിത്രം ഒരു അസല്‍ ത്രില്ലര്‍ ഫോമിലേക്ക് എത്തുകയാണ്. സാമൂഹികമായ ചില പ്രശ്‌നങ്ങളും സോഷ്യല്‍ മീഡിയയുടെ ഉപയോഗവുമെല്ലാം ചിത്രത്തില്‍ വന്ന് പോകുന്നുണ്ട്. പ്രണവിന്റെ ആക്ഷനും ചൂടന്‍ ചുംബനവുമെല്ലാം സിനിമയുടെ ഹൈലൈറ്റ് തന്നെയാണ്.

അപ്പു സായ ജോഡി പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളിലൂടെയും ചിത്രം കടന്നു പോകുന്നുണ്ട്. കാമുകിക്കുവേണ്ടിയുള്ള നായകന്റെ പോരാട്ടം മാത്രമല്ല ചിത്രം. അതിനപ്പുറം സാമൂഹിക പ്രശ്‌നങ്ങളിലേക്കും ഇറങ്ങി ചെല്ലുന്നുണ്ട്. ചിത്രത്തിലെ ചില ഹാസ്യരംഗങ്ങള്‍ കൈയ്യടി നേടുന്നുണ്ട്. എന്നാല്‍ ചില ആക്ഷന്‍ രംഗങ്ങള്‍ അസ്വാരസ്യം ഉണ്ടാക്കി. പ്രണവിനെ അമാനുഷികനായി സൃഷ്ടിക്കാനുള്ള സംവിധായകന്റെ വ്യഗ്രത നിഴലിക്കുന്നണ്ട്.

irupathiyonnam noottandu  movie review

ചിത്രത്തിലെ നായികയായ സായയുടെ കഥാപാത്രമായി എത്തുന്നത് പുതുമുഖ താരം സായ ഡേവിഡ് ആണ്. ബിജുക്കുട്ടന്റെയും ധര്‍മജന്‍ ബോള്‍ഗാട്ടിയുടെയും തമാശകള്‍ ചിരിയുണര്‍ത്തുന്നുണ്ട്. ടിനി ടോം, സിദ്ദിഖ്, ഇന്നസെന്റ്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പീറ്റര്‍ ഹെയ്‌ന്റേതാണ് ആക്ഷന്‍ കൊറിയോഗ്രഫര്‍. ഗോപി സുന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ജീവനാഡിയാണ്. വിവേക് ഹര്‍ഷന്റേതാണ് എഡിറ്റിംഗ്.

അമിത പ്രതീക്ഷയുടെ ഭാരമില്ലാതെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മികച്ച ഒരു ദൃശ്യാനുഭവമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട്. തിയേറ്ററില്‍ നിന്നും ചിത്രം കണ്ടിറങ്ങുന്നവര്‍ക്ക് ഓര്‍ത്തുവെയ്ക്കാന്‍ തകര്‍പ്പന്‍ ഒരു ഡയലോഗുമുണ്ട്.അപ്പന്റെ ചരിത്രം അപ്പന്. ഇരുത്തിയൊന്നാം നൂറ്റാണ്ടിലെ കഥ തന്നെയാണ് ഇരുത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം പറയുന്നത്. മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ട് പോലെ ഒരു ഡോണ്‍ ചിത്രമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നതും ശ്രദ്ധേയമാണ്.

Ads by Google
രഘുവരന്‍ രാമന്‍
Saturday 26 Jan 2019 07.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW