Tuesday, July 02, 2019 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
മുരളീധരകൈമള്‍
Saturday 26 Jan 2019 07.26 PM

ഉമ്മന്‍ ചാണ്ടിക്കുമുണ്ട് ഒരു സങ്കടം ! മെലിഞ്ഞ ആ പഴയ പയ്യനായി സി.എം എസ്സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവേദിയില്‍ മുന്‍ മുഖ്യമന്ത്രി

uploads/news/2019/01/283485/OC-cms.jpg

കോട്ടയം: കോണ്‍ഗ്രസിലെ ഏറ്റവും ജനകീയനായ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശ്രീ ഉമ്മന്‍ ചാണ്ടിയ്ക്കുമുണ്ട് ഒരു സങ്കടം. 1961 ല്‍ പ്രീ യൂണിവേഴ്‌സിറ്റി അവസാന ബാച്ചില്‍ സി.എം.എസ്. കോളജില്‍ പഠിച്ച തന്റെ സഹപാഠികളെ ആരെയും ഇതുവരെ വിദ്യാ-സൗഹൃദ കൂട്ടായ്മയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതായിരുന്നു അത്.

കോട്ടയം സി.എം എസ്. കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ വേദിയിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഈ വാക്കുകള്‍. പ്രസംഗം കഴിഞ്ഞ് അടുത്ത തിരക്കിലേക്ക് നീങ്ങുന്ന അദ്ദേഹത്തിന്റെ മുന്നില്‍ എത്തിയ രണ്ടു പഴയ സ ഹപാഠികള്‍ പറഞ്ഞു.

uploads/news/2019/01/283485/oc-cms2.jpg

ഞങ്ങള്‍ മെലിഞ്ഞ ആ പയ്യനെ മറന്നിട്ടില്ല...

റിട്ട. പ്രൊഫസര്‍ ശാന്താ തോമസും, അദ്ധ്യാപികയായ സാറാ വര്‍ഗ്ഗീസും. ശാന്താ തോമസ് കൂത്തുപറമ്പ് നിര്‍മലാ കോളജില്‍ അദ്ധ്യാപിക ആയിരുന്നു. സാറാ വര്‍ഗീസ് ചെന്നൈ ബി.വി. സ്‌കൂളില്‍ അദ്ധ്യാപിക. കോളജ് പഠനത്തിനുശേഷം തങ്ങളുടെ പ്രശസ്തനായ സഹപാഠിയെ ആദ്യം കാണുകയായിരുന്നു ഇരുവരും. പണ്ട് പ്രീ യൂണിവേഴ്‌സിറ്റി പ്രതിനിധിയായി മത്‌സരിച്ച ആ മെലിഞ്ഞ പയ്യന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്തുന്ന സമുന്നതനേതാവാണെന്ന വിസ്മയത്തിലാണ് ഈ പഴയ സഹപാഠികള്‍. സന്തോഷവും സൗഹൃദവും പീലി വിരിച്ച വിദ്യാ-സൗഹൃദ വേദി അങ്ങനെ വേറിട്ട സ്മരണകളുടെ ഓര്‍മപുതുക്കലും കൂടിയായി.

Ads by Google
Ads by Google
Loading...
TRENDING NOW