Tuesday, April 23, 2019 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jan 2019 05.30 PM

ഡ്യൂട്ടിക്ക് മുന്നില്‍ കസേരയും, നേതാക്കളുടെ ഭീഷണിയും ഈ ഐപിഎസ് ഒന്നാം റാങ്കുകാരിയെ ഏശിയില്ല: സ്വര്‍ണ്ണക്കടത്തുകാരെ വിറപ്പിച്ച അച്ഛന്റെ 'ധീര' പാത പിന്തുടര്‍ന്ന് മകള്‍

Chaitra Teresa john IPS

തൃശ്ശൂര്‍: പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചവരെ തിരഞ്ഞ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയതോടെയാണ് വനിതാ ഡിസിപിയുടെ നെഞ്ചുറപ്പ് കേരളം ശ്രദ്ധിച്ചത്. ക്രമസമാധാന പരിപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന ചൈത്ര തെരേസ ജോണിന്റെ കസേര നിമിഷങ്ങള്‍ക്കുള്ളില്‍ തെറിക്കുകയും ചെയ്തതോടെ വാര്‍ത്താക്കോളത്തിലേക്ക് ഈ ഐപിഎസ് ഉദ്യോഗസ്ഥ തലയുയര്‍ത്തി തന്നെ നടന്നു കയറി.

പോലീസ് സ്‌റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐക്കാര്‍ പാര്‍ട്ടി ഓഫീസില്‍ ഒളിച്ചിരുപ്പുണ്ടെന്ന സിറ്റി സ്‌പെഷല്‍ ബ്രാഞ്ചിന്റെ വിവരത്തെ തുടര്‍ന്നാണ് ചൈത്രയുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തിയത്. അര്‍ധരാത്രി അപ്രതീക്ഷിതമായി എത്തിയ പോലീസ് സംഘത്തെ നേതാക്കളും അണികളും തടഞ്ഞുവെങ്കിലും ഇവരെ മറികടന്ന് സംഘം തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചില്‍ വിവരം നേരത്തെ തന്നെ ചോര്‍ന്നതിനെ തുടര്‍ന്ന് അക്രമികളെ പിടിക്കാനാകാതെ സംഘത്തിന് തിരികെ പോരേണ്ടി വന്നപ്പോള്‍ പാര്‍ട്ടി ഓഫീസിനിത് വലിയ തിരിച്ചടിയാകുകയായിരുന്നു. തുടര്‍ന്ന് ഡിസിപിക്കെതിരെ നടപടിയാവശയ്യശപ്പട്ട് സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിനേയും പാര്‍ട്ടി നേതൃത്വത്തേയും സമീപിക്കുകയായിരുന്നു.

Chaitra Teresa john IPS

മണിക്കൂറുകള്‍ക്കുള്ളില്‍ ഡിസിപി കസേര തെറിപ്പിച്ച് നേരത്തെ വഹിച്ചിരുന്ന വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്ക് മാറ്റി. അവധിയിലായിരുന്ന ഡിസിപി ആര്‍. ആദിത്യ നാഥിനെ അവധി റദ്ദാക്കി വിളിച്ചു വരുത്തിയാണ് ചുമതല ഏല്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

1983 ഐആര്‍എസ് ബാച്ചുകാരനായ ഡോ.ജോണ്‍ ജോസഫിന്റെ മകളാണ് കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശിയായ ചൈത്ര ഐപിഎസ്. മലബാര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് നിരവധി തവണ പിടികൂടി കസ്റ്റംസിലും ഡിആര്‍ഐയിലും പ്രവര്‍ത്തിച്ച അച്ഛന്റെ ധീരത ഡ്യൂട്ടിയില്‍ മകളും പിന്തുടര്‍ന്നു. നിലവില്‍ ഇദേഹം ഡല്‍ഹി സ്‌പെഷല്‍ സെക്രട്ടറി,ബജറ്റ് ഇന്‍വെസ്റ്റിഗേഷന്‍ അംഗ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

2016 ഐപിഎസ് ബാച്ചുകാരിയായ ചൈത്ര സിവില്‍ സര്‍വീസില്‍ 111-ാം റാങ്കുകാരിയായിരുന്നു. കേരള കേഡര്‍ ഉദ്യോഗസ്ഥയായ ഇവര്‍ ഐപിഎസ് ലിസ്റ്റില്‍ ഒന്നാമതായിരുന്നു. വയനാട്ടിലെ ട്രയിനിങ്ങിനു ശേഷം തലശ്ശേരി എഎസ്പിയായി. അമ്മ ഡോ. മേരി ഏബ്രാഹം വെറ്ററിനറി വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ചു. സഹോദരന്‍: ഡോ. അലന്‍ ജോണ്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW