Monday, April 22, 2019 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jan 2019 02.04 AM

സര്‍വകലാശാലാ വാര്‍ത്ത

കേരള
പരീക്ഷാകേന്ദ്രം

പിനാക്കിള്‍ സ്‌കൂള്‍ ഓഫ്‌ എന്‍ജിനീയറിങ്‌ ടെക്‌നോളജി, അഞ്ചല്‍ (സെന്റര്‍ നം. 266) നിലവില്‍ പരീക്ഷാ കേന്ദ്രമല്ലാത്ത സാഹചര്യത്തില്‍ അവിടെ സെന്ററായി ബി.ടെക്‌ സപ്ലിമെന്ററി പരീക്ഷയ്‌ക്ക്‌ (29 മുതല്‍ നടത്തുന്ന) രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള വിദ്യാര്‍ഥികള്‍ വിദ്യാ അക്കാഡമി ഓഫ്‌ സയന്‍സ്‌ ടെക്‌നോളജി മലക്കല്‍, കിളിമാനൂരില്‍നിന്നും ഹാള്‍ ടിക്കറ്റ്‌ െകെപ്പറ്റി അതേ സെന്ററില്‍ പരീക്ഷ എഴുതണം.

ഇന്റേണല്‍ മാര്‍ക്ക്‌ മെച്ചപ്പെടുത്താം

ബി.ടെക്‌ ഡിഗ്രി കോഴ്‌സ്‌ (2013 അഡ്‌മിഷന്‍) നേടി അഞ്ച്‌ വര്‍ഷം പൂര്‍ത്തിയാക്കിയ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ ഈവന്‍ സെമസ്‌റ്ററുകളുടെ ഇന്റേണല്‍ മാര്‍ക്ക്‌ മെച്ചപ്പെടുത്തുന്നതിന്‌ അവസരം നല്‍കുന്നതാണ്‌. സര്‍വകലാശാലയുടെ കീഴില്‍ റെഗുലര്‍ കോഴ്‌സ്‌ ഇല്ലാത്തതിനാല്‍ പഠിച്ച കോളജിലെ പ്രിന്‍സിപ്പല്‍ റെഗുലര്‍ ഫാക്കല്‍റ്റിയെ ഇതിനായി വിനിയോഗിച്ച്‌ കോഴ്‌സിലെ ആവശ്യകത അനുസരിച്ച്‌ ഇന്റേണല്‍ മാര്‍ക്ക്‌ മെച്ചപ്പെടുത്താവുന്നതാണ്‌. ഒരു സെമസ്‌റ്ററില്‍ ഒരു പ്രാവശ്യം മാത്രമേ അപേക്ഷ നല്‍കാന്‍ സാധിക്കു.

അപേക്ഷയോടൊപ്പം 700 രൂപ ഫീസ്‌ ഓരോ സെമസ്‌റ്ററിനും അടയ്‌ക്കേണ്ടതാണ്‌. അപേക്ഷ നല്‍കാനുളള അവസാന തീയതി ഫെബ്രുവരി 21. അപേക്ഷയുടെ പകര്‍പ്പും വിശദവിവരങ്ങളും വെബ്‌െസെറ്റില്‍. നിശ്‌ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കും.

പരീക്ഷാഫലം

2018 നവംബറില്‍ നടത്തിയ എം.ഫില്‍ കെമിസ്‌ട്രി (സി.എസ്‌.എസ്‌)(2017-2018) കെമിസ്‌ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കെ-മാറ്റ്‌ പരീക്ഷ

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുളള കോളജുകളിലേക്കും 2019 ലെ എം.ബി.എ പ്രവേശനത്തിന്‌ അര്‍ഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെ-മാറ്റ്‌ കേരള, ഫെബ്രുവരി 17 ന്‌ നടത്തുന്നതാണ്‌. അപേക്ഷകള്‍ ജനുവരി 31 െവെകിട്ട്‌ അഞ്ചിനുമുമ്പായി ഓണ്‍െലെനായി സമര്‍പ്പിക്കാം. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്‌. വിശദവിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വെബ്‌െസെറ്റിലും 0471-2335133, 8547255133 എന്നീ നമ്പറുകളിലും ലഭ്യമാണ്‌.

Ads by Google
Saturday 26 Jan 2019 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW