Saturday, July 06, 2019 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jan 2019 02.02 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2019/01/283337/azcha.jpg

അശ്വതി: അകല്‍ച്ചയില്‍ കഴിഞ്ഞിരുന്ന ബന്ധുക്കളുടെ പിണക്കം അവസാനിക്കും. സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. കുടുംബ സൗഖ്യ വര്‍ദ്ധന. ബിസിനസ്സില്‍ പുരോഗതി. മാനസികമായ സംതൃപ്‌തി.

ഭരണി: പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ചില തിരിച്ചടികള്‍. സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍ എന്നിവരില്‍ നിന്ന്‌ സഹായം. സാമ്പത്തിക വിഷമതകള്‍ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകള്‍ അലട്ടും.

കാര്‍ത്തിക: വിവാഹാലോചന നടത്തുന്നവര്‍ക്ക്‌ അനുകൂല ബന്ധങ്ങള്‍ ലഭിക്കും. പ്രണയബന്ധിതര്‍ക്കും നേട്ടങ്ങള്‍. സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ക്കു സാദ്ധ്യത. പുതിയ വസ്‌ത്രലാഭം.

രോഹിണി: രോഗാവസ്‌ഥയിലുള്ളവര്‍ക്ക്‌ ആശ്വാസം. സന്താനങ്ങള്‍ക്ക്‌ ഉന്നത വിജയം. ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. അവിചാരിത ധന നഷ്‌ടത്തിന്‌ സാദ്ധ്യതയുണ്ട്‌.

മകയിരം: ബിസിനസ്സില്‍ നേട്ടങ്ങള്‍. പുതിയ സംരംഭങ്ങളെക്കുറിച്ച്‌ ആലോചിക്കും. അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പിണക്കം അവസാനിക്കും. കുടുംബ സൗഖ്യത്തിനായി പണച്ചെലവ്‌. സകുടുംബ യാത്രകള്‍.

തിരുവാതിര: ബന്ധുക്കളുമായി ചേര്‍ന്ന്‌ യാത്രകള്‍. പുതിയ ഭക്ഷണ രീതികള്‍ പരീക്ഷിക്കും. വിവാഹ സല്‍ക്കാരത്തില്‍ സംബന്ധിക്കും. പുണ്യസ്‌ഥല സന്ദര്‍ശനം. തൊഴില്‍പരമായ മാറ്റങ്ങള്‍.

പുണര്‍തം: സഹപ്രവര്‍ത്തകരില്‍നിന്നുള്ള എതിര്‍പ്പ്‌ നേരിടും. തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍ മുടക്കം. സാമ്പത്തിക പ്രതിസന്ധി. കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ തടസ്സം.

പൂയം: ഇഷ്‌ടഭക്ഷണം ലഭിക്കും. പൊതുപരിപാടികളില്‍ പങ്കെടുക്കും. പ്രണയ ബന്ധങ്ങളില്‍ വിജയം. ഉടമ്പടികളില്‍ ഒപ്പിടും. ഭൂമി ക്രയവിക്രയത്തിന്‌ തീരുമാനമെടുക്കും.

ആയില്യം: പരീക്ഷാവിജയം. വിദേശതൊഴിലില്‍ പ്രശ്‌നങ്ങള്‍. തൊഴില്‍പരമായ നേട്ടങ്ങള്‍. ബന്ധുക്കളില്‍ നിന്നുള്ള സഹായ ലാഭം. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍.

മകം: സല്‍ക്കാരങ്ങളില്‍ സംബന്ധിക്കും. ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. കലാപ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗീകാരം. ഭക്ഷണത്തില്‍ നിന്ന്‌ അലര്‍ജി പിടിപ്പെടാന്‍ സാദ്ധ്യത.

പൂരം: അടുത്ത സുഹൃത്തുക്കളില്‍ നിന്ന്‌ എതിര്‍ നടപടികള്‍. മാനസിക വിഷമം അധികരിക്കും. ബന്ധുക്കളില്‍ നിന്നുള്ള സഹായം. കടങ്ങള്‍ വീട്ടുവാന്‍ അവസരം. ദാമ്പത്യ കലഹത്തിന്‌ ശമനം.

ഉത്രം: ധനപരമായ വിഷമതകള്‍ നേരിടും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. കടബാദ്ധ്യത കുറയ്‌ക്കുവാന്‍ സാധിക്കും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍.

അത്തം: സന്താനങ്ങള്‍ക്ക്‌ രോഗാരിഷ്‌ടത. ഭാഗ്യ പരീക്ഷണങ്ങളില്‍ ധനനഷ്‌ടം. കര്‍മ്മരംഗത്ത്‌ എതിര്‍പ്പുകള്‍. അപവാദം കേള്‍ക്കുവാന്‍ യോഗം. തൊഴില്‍പരമായ അവസര നഷ്‌ടം.

ചിത്തിര: പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തുവാന്‍ കടം വാങ്ങേണ്ടി വരും. ബന്ധുക്കളെ സന്ദര്‍ശിക്കും. ഭൂമി, വീട്‌ ഇവ വാങ്ങുവാനുള്ള അഡ്വാന്‍സ്‌ നല്‍കും.കാലാവസ്‌ഥാജന്യ രോഗ സാദ്ധ്യത. മാതാവിന്‌ അരിഷ്‌ടത.

ചോതി: മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. വിശ്രമം കുറവായിരിക്കും. ബിസിനസ്സില്‍ ധനലാഭം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. യാത്രകളില്‍ മുടക്കം. അലസത വര്‍ദ്ധിക്കും.

വിശാഖം: അന്യരുടെ വാക്കിനാല്‍ മനോവിഷമം നേരിടും. സന്താനങ്ങളെ കൊണ്ടുള്ള അനുഭവഗുണം വര്‍ദ്ധിക്കും. തൊഴില്‍പരമായ അധിക യാത്രകള്‍. രോഗദുരിതത്തില്‍ ശമനം. പൂര്‍വിക സ്വത്തിന്റെ ലാഭം.

അനിഴം: ജീവിതപങ്കാളിക്ക്‌ ആരോഗ്യ വിഷമതകള്‍. അനാവശ്യ വിവാദങ്ങളില്‍ നിന്ന്‌ അകന്നു നില്‍ക്കുക. തൊഴില്‍രംഗം പുഷ്‌ടിപ്പെടും. പ്രമുഖ വ്യക്‌തികളെ പരിചയപ്പെടും. സുഹൃദ്‌ സഹായം വര്‍ദ്ധിക്കും.

തൃക്കേട്ട: ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കുന്നതില്‍ കാലതാമസം. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. യാത്രാവേളകളില്‍ ധനനഷ്‌ടം. ഭവനത്തില്‍ ശാന്തത കുറയും. മനസ്സിനെ അനാവശ്യ ചിന്തകള്‍ അലട്ടും.

മൂലം: താല്‍ക്കാലിക ജോലികാളില്‍ നിന്നുള്ള ധനലാഭം. കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. രോഗഭീതി. ഭവനത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി പണച്ചെലവ്‌.

പൂരാടം: പ്രധാന തീരുമാനങ്ങള്‍ എടുക്കും. അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക. അനാവശ്യ ധൃതിമൂലം നഷ്‌ടങ്ങള്‍ സംഭവിക്കാം. ബന്ധുജനങ്ങളുമായി തര്‍ക്കത്തിന്‌ സാദ്ധ്യത. സര്‍ക്കാര്‍ ഓഫീസുകളില്‍ പോവേണ്ടി വരും.

ഉത്രാടം: സന്താനങ്ങളാല്‍ മനോവിഷമം. മാനസികമായ അലസത അനുഭവപ്പെടും. ബന്ധുജന സഹായം ലഭിക്കും. വ്യവഹാര സംബന്ധമായ യാത്രകള്‍. ആരോഗ്യപരമായ വിഷമതകള്‍. വാതജന്യ രോഗസാദ്ധ്യത.

തിരുവോണം: വീട്ടുപകരണങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കാം. സന്താനങ്ങള്‍ക്കായി പണച്ചെലവ്‌. ഭൂമി ക്രയ വിക്രയകാര്യങ്ങളില്‍ തീരുമാനം.ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ലാഭം.

അവിട്ടം: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ തിരികെയെത്തും. പഠനത്തില്‍ അലസത. അലര്‍ജി ജന്യ രോഗസാദ്ധ്യത. കര്‍മ്മരംഗത്ത്‌ ഉന്നതി. സൗഹൃദങ്ങളില്‍ നിലനിന്നിരുന്ന ഉലച്ചില്‍ അവസാനിക്കും.

ചതയം: ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജിക്കു സാദ്ധ്യത. മേലധികാരികള്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്ന്‌ അനുകൂല നടപടികള്‍. യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകള്‍.

പൂരൂരുട്ടാതി: പ്രണയബന്ധങ്ങളില്‍ മുന്നേറ്റം. തൊഴില്‍പരമായ അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങും. യാത്രകള്‍ വേണ്ടിവരും. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ വഴി നേട്ടം.

ഉത്രട്ടാതി : പൊതുവെ വാരം അനുകൂലമല്ല. അമിതച്ചെലവ്‌ നേരിടും. ആരോഗ്യ പരമായും ദിനം നന്നല്ല. കര്‍മ്മരംഗത്ത്‌ ഉന്നതി. സൗഹൃദങ്ങളില്‍ ഉലച്ചില്‍.

രേവതി: അനുകൂല വാരമാണ്‌. തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങള്‍ക്ക്‌ വിജയം. രോഗശമനം. ഏര്‍പ്പെടുന്ന ജോലികളില്‍ വിജയം. സുഹൃത്തുക്കള്‍വഴി നേട്ടം. സന്താന ഗുണമനുഭവിക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Saturday 26 Jan 2019 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW