Thursday, June 27, 2019 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
അനൂപ് വൈക്കപ്രയാര്‍
അനൂപ് വൈക്കപ്രയാര്‍
Saturday 26 Jan 2019 01.21 AM

കഞ്ഞൂറ്റിമലയിലെ മണ്‍ചിരാതുകള്‍

uploads/news/2019/01/283227/sun3.jpg

കോരിച്ചൊരിയുന്ന മഴയുള്ള ഒരു ജൂലൈ മാസത്തിലാണ്‌ എല്‍സ മരിയ മലമുകളിലെ ആ കോളജില്‍ എം.എസ്‌.സി. സൈക്കോളജിക്ക്‌ ചേരുന്നത്‌. കഞ്ഞൂറ്റിമല എന്ന പേരില്‍ അറിയപ്പെട്ട മലയുടെ മധ്യഭാഗത്തായി നിര്‍മിച്ച കോളജിലേക്ക്‌ താഴെ റോഡില്‍ നിന്നു കുത്തനെയുള്ള റോഡ്‌ ഒരു കിലോമീറ്ററോളം നടന്നു കയറുക എന്നത്‌ തൊടുപുഴക്കാരിയായ എല്‍സക്ക്‌ വളരെ നിസാരമായിരുന്നു. യൂണിവേഴ്‌സിറ്റി പി.ജി. അലോട്ട്‌മെന്റില്‍ ഇവിടേക്കാണു അഡ്‌മിഷന്‍ കിട്ടിയതെന്നറിഞ്ഞപ്പോള്‍ ആദ്യം എല്‍സക്ക്‌ സങ്കടം തോന്നി. കാടും കുന്നുകളും വിട്ട്‌ നഗരത്തിലെ ഏതെങ്കിലും കോളജില്‍ അഡ്‌മിഷന്‍ റെഡിയാകണേ എന്നായിരുന്നു പ്രാര്‍ഥന. നഴ്‌സറി ക്ലാസുമുതല്‍ സസ്യശ്യാമള സുന്ദര ഭൂമി കണ്ടു മടുത്തതിന്റെ ഒരുതരം അഹങ്കാരം. ലേഡീസ്‌ ഹോസ്‌റ്റല്‍ മലയുടെ താഴെ റോഡ്‌ സൈഡിലായിരുന്നതുകൊണ്ട്‌ രാവിലെയും വൈകിട്ടും കുന്നുകയറിയിറങ്ങേണ്ടി വന്നു. ഹോസ്‌റ്റലില്‍ തനിക്കുമാത്രമായി ഒരു മുറി ലഭിച്ചത്‌ സ്വകാര്യതയെ ഏറെ പ്രണയിച്ചിരുന്ന എല്‍സക്ക്‌ ആശ്വാസമായി. പി.ജി.ക്ലാസില്‍ 18 പേര്‍ ഉണ്ടായിരുന്നെങ്കിലും ആരുമായും ആഴത്തിലുള്ള ചങ്ങാത്തം സ്‌ഥാപിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. ജൂലൈ മാസത്തിലെ മഴയില്‍ മലയുടെ മുകളിലെ തൊണ്ടില്‍ നിന്നും കുത്തിയൊലിച്ചുവരുന്ന വെള്ളത്തില്‍ ചീഞ്ഞ റബര്‍ മരങ്ങളുടെ ഇലയുടെ ഗന്ധം നാടിന്റെ ഓര്‍മകള്‍ അവളുടെ മനസിലേക്കു കൊണ്ടുവന്നു.
ഇടവകപള്ളിയിലെ ഫ്രാന്‍സിസ്‌ അച്ചന്റെ നിര്‍ദേശപ്രകാരമാണ്‌ സൈക്കോളജി കൗണ്‍സിലിങ്ങില്‍ പി.ജി. എടുക്കാന്‍ എല്‍സ തീരുമാനിച്ചത്‌. അറ്റുപോകുന്ന കുടുംബബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാന്‍ കഴിയുന്നിടത്തോളം വലിയ പുണ്യകര്‍മം മനുഷ്യജന്മത്തില്‍ ഇെല്ലന്നായിരുന്നു അച്ചന്റെ ഉപദേശം. കോളജില്‍ ചേരുംമുമ്പ്‌ ഞായറാഴ്‌ച പള്ളിയില്‍ പോയി മടങ്ങുമ്പോള്‍ അച്ചന്‍ അവളുടെ തലയില്‍ കൈവച്ചനുഗ്രഹിച്ച ശേഷം കൈയ്യില്‍ വച്ചുകൊടുത്ത കൊന്ത ബാഗിനുള്ളില്‍ ഇട്ടിരുന്നത്‌ എടുത്തു കഴുത്തിലണിഞ്ഞപ്പോള്‍ ആരോ താങ്ങായി ഉള്ളതുപോലെ അവള്‍ക്കു തോന്നി.
ഇന്ദു മിസിന്റെ ക്ലാസുകള്‍ എല്‍സയെ വളരെയധികം ആകര്‍ഷിച്ചു. മനുഷ്യമനസിന്റെ അഗാധതയിലേക്കുള്ള പ്രവേശനം ക്ലിനിക്കല്‍ സൈക്കോളജി ക്ലാസില്‍ മിസ്‌ വളരെ ആകര്‍ഷകമായി വിവരിച്ചുകൊടുത്തു. തന്റെ സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ദു മിസിന്‌ മാലാഖയുടെ മുഖം പകര്‍ന്നു നല്‍കി. ഒരിക്കല്‍ ക്ലാസില്‍ ഇരുന്നപ്പോഴാണ്‌ കോളജിരിക്കുന്നതിന്റെ ഭാഗത്തിന്റെ മുകളിലിലേക്കുള്ള കഞ്ഞൂറ്റിമലയുടെ രൂപം എല്‍സയുടെ ശ്രദ്ധയില്‍പ്പെട്ടത്‌. റബര്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞ്‌ ആകാശം തൊട്ടു നില്‍ക്കുന്ന വിജനമായ ഇരുണ്ട പ്രദേശം. റബര്‍ മരങ്ങളാണെങ്കിലും അത്‌ വൃദ്ധരായി ടാപ്പിങ്‌ നടക്കാതെ ഉപേക്ഷിക്കപ്പെട്ട മരങ്ങളായിരുന്നു. കോളജിലെ ആണ്‍കുട്ടികള്‍ പോലും അങ്ങോട്ടു പോകുന്നത്‌ എല്‍സ കണ്ടിട്ടില്ല. ക്ലാസിന്റെ അഭിമുഖമായി വരുന്നിടത്ത്‌ മലമുകളിലേക്ക്‌ റബര്‍ മരങ്ങള്‍ക്കിടയിലൂടെ ഒരു ഒറ്റയടിപാത എല്‍സയുടെ കണ്ണില്‍പ്പെട്ടു. ആ ഭാഗത്തേക്കുള്ള വഴി മുള്ളുവേലി വച്ച്‌ അടച്ചിരിക്കുകയാണ്‌. നീലാകാശത്തെത്തൊട്ടു നില്‍ക്കുന്ന മലയുടെ ഉച്ചിയിലേക്ക്‌ കയറണമെന്ന്‌ എല്‍സക്ക്‌ ആഗ്രഹം. പക്ഷേ ആരോടെങ്കിലും പറഞ്ഞാല്‍ ചീത്തകേള്‍ക്കുമെന്നല്ലാതെ പ്രയോജനമില്ല എന്നതുകൊണ്ടു ആ ഉദ്യമം ഉപേക്ഷിച്ചു. ക്ലാസില്ലാത്ത അവധി ദിവസം തനിച്ചു കയറാന്‍ തന്നെ എല്‍സ തീരുമാനിച്ചു.
ഹോസ്‌റ്റലില്‍ അത്താഴ നേരത്ത്‌ വാര്‍ഡന്‍ പൗളി ആന്റി കഞ്ഞൂറ്റിമലയെക്കുറിച്ച്‌ ഒരു കഥ പറഞ്ഞിരുന്നു. മലയുടെ മുകളിലേക്ക്‌ ആരും തന്നെ പോകാറില്ലായെന്ന്‌. പൗളി ആന്റിയുടെ വീടിരുന്നിടത്താണ്‌ ഇപ്പോള്‍ കോളജ്‌ കെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്‌. വീട്‌ പോയപ്പോള്‍ പൗളി ആന്റിക്ക്‌ ഹോസ്‌റ്റല്‍ വാര്‍ഡനായി കോളജ്‌ മാനേജ്‌മെന്റ്‌ ജോലികൊടുത്തതാണ്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇവിടെ റബര്‍ തോട്ടത്തില്‍ ജോലിക്കാരിയായിരുന്ന പെണ്ണാച്ചി എന്ന ദളിത്‌ പെണ്‍കുട്ടിയെ നാട്ടിലെ പ്രമാണിമാരായിരുന്ന കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ ബലാല്‍സംഗം ചെയ്‌തു കൊന്നുവെന്നും അവളുടെ മൃതദേഹം മലയുടെ ഉച്ചിയില്‍ കൊണ്ടുചെന്ന്‌ പഞ്ചസാര ചാക്കുകള്‍ക്കിടയിലിട്ടു കത്തിച്ചു കളഞ്ഞ ശേഷം ആ തോട്ടത്തില്‍ റബര്‍ ടാപ്പിങ്ങിനെത്തുന്ന ജോലിക്കാര്‍ പെണ്ണാച്ചിയുടെ തേങ്ങലും അലറിയുള്ള കരച്ചിലും കേള്‍ക്കാറുണ്ടെന്നും. പലരും അവളുടെ പാതി കരിഞ്ഞ രൂപത്തെവരെ കണ്ടിട്ടുണ്ടെന്നായിരുന്നു അവകാശവാദം. പൗളി ആന്റി കഞ്ഞൂറ്റിമലയുടെ കഥ പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ നെറ്റി ചുളിഞ്ഞു. എന്തായാലും ഇവിടെ കോളജിന്റെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ റബര്‍ ടാപ്പിങ്‌ ഉപേക്ഷിച്ചു. ഇപ്പോള്‍ ആരുംതന്നെ മല മുകളിലേക്ക്‌ പോകാറില്ലെന്നു പൗളി ആന്റി പറഞ്ഞു നിര്‍ത്തി.
അന്ന്‌ ഉറങ്ങാന്‍ കിടന്നപ്പോള്‍ എല്‍സ പൗളി ആന്റിയുടെ കഥയെക്കുറിച്ചോര്‍ത്തു. പെണ്ണാച്ചിയുടെ രൂപം അവള്‍ മനസില്‍ കൊത്തിയെടുത്തു. ഇനി അങ്ങനെ ഒരുവള്‍ മലയുടെ മുകളില്‍ ഉണ്ടെങ്കില്‍ ഒന്നു കാണുകതന്നെ. എന്നിട്ടവളോടു പറയണം കാലം മാറിയെന്നും വെറുതെ മലകയറുന്നവരെ കണ്ണുരുട്ടിയും കാറിവിളിച്ചും പേടിപ്പിക്കാതെ മീ ടു പോലെയുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ നാട്ടിലുണ്ടെന്നും ഏതെങ്കിലും പ്രസ്‌ ക്ലബുകളില്‍ പോയി പത്രസമ്മേളനം വിളിച്ച്‌ കാര്യം പറയാനും.
അടുത്ത ഞായറാഴ്‌ച തന്നെ മലകയറാന്‍ എല്‍സ തീരുമാനിച്ചു. സിഗ്മണ്ട്‌ ഫ്രോയിഡിന്റെയും ജീന്‍ പിയാന്‍ഷയുടെയുംതിയറികളുടെ പുസ്‌തകം മാറ്റിവച്ചു അവള്‍ ഉറക്കത്തിലേക്കു വഴുതിവീണു.
ഞായറാഴ്‌ച വൈകിട്ട്‌ നാലുമണിക്ക്‌ എല്‍സ കോളജിന്റെ അടുത്തെത്തി. രണ്ടെണ്ണം അടിച്ചിട്ട്‌ വാച്ചുമാന്‍ കൊച്ചേട്ടന്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുകയാണ്‌. ഗേറ്റിന്റെ ഒരു പാളി ശബ്‌ദമുണ്ടാക്കാതെ തുറന്ന്‌ എല്‍സ കോളജിന്റെ കാമ്പസില്‍ കടന്നു. മലയിലേക്കുള്ള മുള്ളുവേലികള്‍ വച്ച്‌ അടച്ചിരുന്ന ഒറ്റയടിപ്പാതയുടെ വേലി ഒരു വടി ഉപയോഗിച്ചു അടിച്ചു താഴെ ഇട്ടതിനുശേഷം മുന്നോട്ടു നടന്നു. ഇരുട്ടു മൂടിക്കിടന്ന ഒറ്റയടിപാതയിലേക്ക്‌. മുകളിലേക്കു കയറുമ്പോള്‍ ചീവീടുകളുടെ ഇരമ്പലും റബര്‍ മരങ്ങളില്‍ വീശിയടിച്ച കാറ്റിന്റെ ശബ്‌ദവും മാത്രമെ കൂട്ടിനുണ്ടായിരുന്നുള്ളൂ. മലമുകളിലേക്കു കയറും തോറും ഭീകരമായ ഏകാന്തത തോന്നിയെങ്കിലും അവള്‍ മുന്നോട്ടു നടന്നു. ഇടയ്‌ക്കെപ്പോഴോ ഫ്രാന്‍സിസ്‌ അച്ചന്‍ തന്ന കൊന്തയില്‍ അവള്‍ മുറുകെ പിടിച്ചു. അര മണിക്കൂറിനു ശേഷം എല്‍സമരിയ ആ മലയുടെ ഉച്ചിയിലെത്തി. അവിടെ കണ്ട കാഴ്‌ച വളരെ മനോഹരമായിരുന്നു. റബര്‍ മരങ്ങള്‍ ഒന്നുമില്ലാത്ത വളരെ പ്രശാന്തമായ സ്‌ഥലം. അങ്ങ്‌ അകലെയായി വലിയ തിരമാലകള്‍ പോലെ കുന്നുകളും മലകളും കാണാം. സൂര്യന്‍ ഒരു ചുവന്ന ആപ്പിള്‍ പോലെ ഭൂമിക്കടിയിലേക്കു മുങ്ങിത്താഴാനൊരുങ്ങുന്നു. ചുവപ്പും ഇളം മഞ്ഞയും കലര്‍ന്ന നിറം ആ തരിശുഭൂമിയെ ചുവന്ന പട്ടുടുപ്പിച്ചപോലെ അവള്‍ക്കു തോന്നി. പെണ്ണാച്ചിയുടെ തേങ്ങലും പാതികരിഞ്ഞ ഭീകര യക്ഷിരൂപവും പ്രതീക്ഷിച്ചെത്തിയ എല്‍സയുടെ കണ്ണിനു കുളിര്‍ക്കാഴ്‌ചകളാണു കഞ്ഞൂറ്റിമലയുടെ ഉച്ചിയില്‍ നിന്നു കിട്ടിയത്‌. എന്തായാലും തിരികെ മടങ്ങാന്‍ തന്നെ അവള്‍ തീരുമാനിച്ചു.
ജീന്‍സിന്റെ പോക്കറ്റില്‍ കരുതിയ പെന്‍ ടോര്‍ച്ച്‌ എടുക്കാന്‍ ശ്രമിക്കവെ അവള്‍ ഒരു കാഴ്‌ച കണ്ടു. കുറച്ചകലെ ഒരു ആഞ്ഞിലിമരത്തിന്റെ ചുവട്ടിലായി കറുത്ത കമ്പിളിപുതപ്പു പുതച്ച ഒരു രൂപം നിലത്ത്‌ എന്തോ തിരിതെളിയിക്കുന്നു. എല്‍സ അങ്ങോട്ടേക്ക്‌ നടന്നു. ഒരു ശവകോട്ടയായിരുന്നു അത്‌. എന്നാല്‍ ആ കുഴിമാടങ്ങള്‍ക്ക്‌ ഒരു മനുഷ്യന്റെ മൃതദേഹത്തിനു ചേരുന്ന നീളം ഉണ്ടായിരുന്നില്ല. കുഴിമാടങ്ങളില്‍ മരക്കമ്പുകള്‍ കൊണ്ടു നിര്‍മിച്ച കുരിശുകള്‍ നാട്ടിയിരുന്നു. ഊന്നു വടിയില്‍ കുത്തിനിന്നു കൊണ്ടാണ്‌ അയാള്‍ മണ്‍ചിരാതുകള്‍ ഓരോ കുഴിമാടങ്ങളുടെയും മുകളില്‍ കത്തിച്ചുകൊണ്ടിരുന്നത്‌. ആഞ്ഞിലി മരത്തിനു താഴെയായി പ്ലാസ്‌റ്റിക്‌ ഷീറ്റുകള്‍ കൊണ്ടുമേഞ്ഞ കഷ്‌ടിച്ചു ഒരാള്‍ക്കു കിടക്കാന്‍ കഴിയുന്ന ഒരു കൂരയും ഉണ്ടായിരുന്നു.
എല്‍സ: നിങ്ങളാരാണ്‌...എന്താ ഇവിടെ ചെയ്യുന്നത്‌
അയാള്‍ വളരെ ശ്രമപ്പെട്ട്‌ എല്‍സയെ ഒന്നു തിരിഞ്ഞു നോക്കി. ഒന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ തന്റെ പ്രവര്‍ത്തികള്‍ തുടര്‍ന്നു.
എല്‍സ: എന്താ നിങ്ങള്‍ക്കു ചെവികേള്‍ക്കില്ലേ?
എല്‍സയെ കണ്ട മട്ടുവയ്‌ക്കാതെ അയാള്‍ കൂരയിലേക്കു ഊന്നി നടന്ന്‌ അതിനുള്ളില്‍ മരച്ചില്ലകള്‍ കൊണ്ടുനിര്‍മിച്ച കട്ടില്‍പോലെയുള്ള ഒന്നില്‍ ഇരുന്നു.
വൃദ്ധന്‍: കുട്ടിയേതാ...എന്തിനാ ഈ അസമയത്ത്‌ ഇങ്ങോട്ടു കയറിവന്നത്‌.
എല്‍സ: ഞാന്‍ എല്‍സ മരിയ.... താഴെ കോളജില്‍ പഠിക്കുന്നു...മലയുടെ മുകളിലേക്കു കയറാന്‍ ഒരാഗ്രഹം തോന്നി അങ്ങനെ വന്നതാ..എന്താ ഈ കുഴിമാടങ്ങള്‍ക്ക്‌ മനുഷ്യരുടെ നീളം ഇല്ലാത്തത്‌.
വൃദ്ധന്‍: ഇത്‌ ശവക്കോട്ടയാണ്‌...എന്നാല്‍ ഇവിടെ വിശ്രമിക്കുന്നത്‌ ജീവിതം ആഘോഷിച്ചു തീര്‍ത്ത്‌ നിത്യതയിലേക്ക്‌ മടങ്ങിയവരല്ല. വിടരുന്നതിനു മുമ്പ്‌ കൊഴിഞ്ഞ മൊട്ടുകളാണ്‌.
എല്‍സ: എനിക്ക്‌ മനസിലായില്ല...മൊട്ടുകളോ
വൃദ്ധന്‍: അതേ മൊട്ടുകള്‍...വിടര്‍ന്നതു ഏത്‌ ചെടിയിലാണെന്നുപോലും അറിയാതെ കൊഴിഞ്ഞു വീണ മൊട്ടുകള്‍...( ഒന്നും മനസിലാകാതെ നിന്ന എല്‍സയുടെ മുഖത്തേക്കു നോക്കി അയാള്‍ തുടര്‍ന്നു.) ഈ നാട്ടിലെ വിവിധ അനാഥാലയങ്ങളില്‍ വച്ച്‌ രോഗം വന്നും അപകടത്തിലും മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ്‌ ഇവിടെ അടക്കിയിരിക്കുന്നത്‌. ഇവിടെ കുഴിച്ചിട്ടശേഷം പിന്നീടാരും ഈ മലമുകളിലേക്ക്‌ ഇവരെ തേടി വരാറില്ല. ഋതുക്കള്‍ മാറിവരുമ്പോള്‍ ഭൂമിദേവിയുടെ മടിയിലേക്ക്‌ ഇവര്‍ അലിഞ്ഞലിഞ്ഞു ചേരും.
(എല്‍സയുടെ കണ്ണുകള്‍ നിറഞ്ഞു വന്നു. എന്നാല്‍ ബോള്‍ഡായ കുട്ടിയാണെന്നു വരുത്തിതീര്‍ക്കാന്‍ അവള്‍, അയാള്‍ കാണാതെ കണ്ണീര്‌ തുടച്ചു.)
എല്‍സ: നിങ്ങള്‍ ഇവരുടെ ആരെങ്കിലുമാണോ...അതോ ആരെങ്കിലും ഏര്‍പ്പെടുത്തിയതാണോ...ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍..
വൃദ്ധന്‍: ഞാന്‍ ഇവരുടെ ആരുമല്ല. എന്നാല്‍ ഞാന്‍ ഇവരെ പോലെ വിടര്‍ന്ന ചെടി ഏതെന്നറിയാത്ത...കാത്തിരിക്കാനും മണ്ണോടുമണ്ണാകുമ്പോള്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ആരുമില്ലാത്ത ഒരു അനാഥന്‍. നാട്ടുകാര്‍ ഒരുകാലത്ത്‌ മാണി എന്നാണ്‌ വിളിച്ചിരുന്നത്‌. കുട്ടികള്‍ക്കൊപ്പം കൂടിയപ്പോള്‍ അവര്‍ പേരൊന്നു പരിഷ്‌കരിച്ചു ചുടലമാണിയെന്ന്‌. ഇവിടെ കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞാന്‍ കുഴി എടുത്തു കൊടുക്കും...ആ പണിക്ക്‌ എന്തെങ്കിലും അവര്‍ തരും. പക്ഷേ കഴിഞ്ഞ പത്തുവര്‍ഷമായി ഒരു കുട്ടിയെപോലും ഇവിടെ അടക്കിയിട്ടില്ല. ഒടുവില്‍ കൊണ്ടുവന്നത്‌ ദാ ആ കുഴിമാടത്തില്‍ കിടത്തിയിരിക്കുന്ന രണ്ടുവയസുകാരനാണ്‌...പനി വന്നു മരിച്ചതാണെന്നാ കൊണ്ടുവന്നവര്‍ പറഞ്ഞത്‌.
എല്‍സ : അച്ചാച്ചന്‍ ഇവിടെത്തന്നെയാണോ താമസം.
വൃദ്ധന്‍ : ഞാന്‍ എവിടെ പോകാനാ...വിശപ്പില്ലാത്തതുകൊണ്ട്‌ വല്ലപ്പോഴും വച്ചുകഴിക്കുന്ന കഞ്ഞിയിലാണ്‌ ജീവന്‍ നില്‍ക്കുന്നത്‌. പിന്നെ എനിക്ക്‌ ഇവര്‍ കൂട്ടിനുണ്ടല്ലോ...എന്റെ മക്കള്‍... രാത്രിയാകുമ്പോള്‍ അവര്‍ എന്റടുത്തു വന്നിരിക്കും. ഞാന്‍ അവര്‍ക്ക്‌ കഥകള്‍പറഞ്ഞുകൊടുക്കും. അവര്‍ എന്നെ അപ്പൂപ്പാ എന്നു വിളിക്കുമ്പോള്‍ ഞാന്‍ ഈ ലോകത്ത്‌ അനാഥനല്ലാ, സനാഥനാണെന്നു തോന്നും.ഇത്‌ ഞങ്ങളുടെ ലോകം. ദൈവം എനിക്ക്‌ സായാഹ്നത്തില്‍ തന്ന എന്റെ കൊച്ചുമക്കള്‍. ഞാന്‍ അവരോടൊപ്പം ഈ കാടിനുള്ളില്‍ ഇനിയുള്ള കാലം കഴിയും. കുട്ടി പൊയ്‌ക്കോളൂ. നേരം ഏറെയായില്ലേ.
എല്‍സ തിരികെ മലയിറങ്ങി. അന്ന്‌ കിടന്നിട്ട്‌ അവള്‍ക്ക്‌ ഉറക്കം വന്നില്ല. ഇരുപതോളം കുഴിമാടങ്ങളില്‍ തെളിഞ്ഞു നിന്നിരുന്ന മണ്‍ചിരാതുകള്‍ അവളുടെ ഉറക്കം കെടുത്തി. ആരുമില്ലാത്തവര്‍ക്ക്‌ ദൈവം തുണയുണ്ടാകുമെന്നു പറയുന്നതുപോലെയാകും ആ ഓമനകള്‍ക്കു മാണിചാച്ചന്‍. എന്തായാലും വൃദ്ധനുള്ള ഭക്ഷണപൊതികളുമായി എല്ലാ ഞായറാഴ്‌ചകളിലും എല്‍സ മലമുകളിലേക്കു കയറിക്കൊണ്ടിരുന്നു. കുട്ടികളുടെ കുഴിമാടങ്ങള്‍ക്കു മുകളില്‍ മണ്‍ചിരാതുകള്‍ തെളിയിക്കാനുള്ള എണ്ണയും തിരിയും അവള്‍ കരുതുമായിരുന്നു.
ഒരിക്കല്‍ വൃദ്ധന്‍ അവളോട്‌ കുടുംബത്തെക്കുറിച്ചും അച്‌ഛനമ്മമാരെക്കുറിച്ചും ചോദിച്ചു. അത്‌ താന്‍ ക്രിസ്‌മസ്‌ അവധിക്ക്‌ നാട്ടില്‍ പോയി വന്നിട്ട്‌ പറയാം എന്നാണ്‌ അവള്‍ മറുപടി നല്‍കിയത്‌. ക്രിസ്‌മസ്‌ അവധിക്കു തൊടുപുഴയിലേക്കുള്ള യാത്രയില്‍ കഞ്ഞൂറ്റിമലയിലെ കുഴിമാടവും അവിടെ വിശ്രമിക്കുന്ന കുരുന്നുകളും മാണിചാച്ചനുമെല്ലാമായിരുന്നു അവളുടെ മനസില്‍.
തണുപ്പത്ത്‌ മാണിചാച്ചന്‌ പുതയ്‌ക്കാനായി നല്ല ഒരു സെ്വറ്ററും വാങ്ങിയാണ്‌ എല്‍സ തിരികെ ഹോസ്‌റ്റലിലെത്തിയത്‌. ഹോസ്‌റ്റലില്‍ നിന്ന്‌ 10 ദിവസം മാറിനിന്നതിനാല്‍ മുറി മുഴുവന്‍ പൊടിയായിരുന്നു. പൊടിയെല്ലാം തുടച്ച്‌ വൃത്തിയാക്കി. രണ്ടു ദിവസം കൂടിയുണ്ട്‌ കോളജ്‌ തുറക്കാന്‍. നാളെ തന്നെ മാണിചാച്ചന്റെ അടുത്തെത്തി സെ്വറ്റര്‍ കൊടുക്കണം. നാട്ടില്‍ നിന്നു മേരി ആന്റി തന്നുവിട്ട കാച്ചിലും കപ്പയുമെല്ലാം പുഴുങ്ങി അദ്ദേഹത്തിനു കൊടുക്കാനും അവള്‍ തീരുമാനിച്ചു.
പിറ്റേന്നു വൈകിട്ടുതന്നെ ഒരു ബാഗുനിറയെ സാധനങ്ങളുമായി അവള്‍ കോളജിലേക്കു പുറപ്പെട്ടു. കോളജിന്റെ മുകളിലേക്കുള്ള റോഡിലേക്കു കയറുംതോറും വൃത്തിയുള്ള ടാറിങ്ങിനു മുകളിലായി പൂഴിമണ്ണ്‌ വീണുകിടക്കുന്നത്‌ അവള്‍ ശ്രദ്ധിച്ചു. വലിയ ശബ്‌ദമുണ്ടാക്കി കൂറ്റന്‍ ടിപ്പര്‍ ലോറി അവളെ മറികടന്നു പോയി. എല്‍സ ആവുന്നത്ര വേഗത്തില്‍ കോളജിന്റെ ഗേറ്റുകടന്നു മലയുടെ മുകളിലേക്കുള്ള ഒറ്റയടിപ്പാതയുടെ അടുത്തേക്കു ചെന്നു. ഇപ്പോള്‍ ലോറി കടന്നു പോകാന്‍ കഴിയുന്ന വീതിയിലുള്ള വഴിയായിരിക്കുന്നു അത്‌. ഇടറുന്ന കാല്‍ച്ചുവടുകളോടെ അവള്‍ മലയുടെ ഉച്ചിയിലേക്കു കയറാന്‍ ശ്രമിക്കവെ എല്‍സ ഒരു സത്യം മനസിലാക്കി.
കഞ്ഞൂറ്റിമലയുടെ മുകളില്‍ പച്ചക്കുട ചൂടിനിന്ന വൃദ്ധരായ റബര്‍ മരങ്ങള്‍ ഇല്ല. ഇപ്പോള്‍ തലമുണ്ഡനം ചെയ്‌ത കുട്ടിയുടെ രൂപമാണ്‌ കഞ്ഞൂറ്റിമലയ്‌ക്ക്. എല്ലാം വെട്ടി മാറ്റിയിരിക്കുന്നു. അവള്‍ മാണിചാച്ചന്റെ കൂര നിന്നിരുന്ന ഇടത്തേക്കു ആവുന്നത്ര വേഗത്തില്‍ കയറി. ആ കാഴ്‌ച അവളുടെ ഞരമ്പുകളെ തളര്‍ത്തി. ശവക്കോട്ടയുടെ സ്‌ഥാനത്ത്‌ വലിയ കുഴിയാണ്‌. അവിടെ കൂറ്റന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ അവരുടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. മാണിചാച്ചന്റെ കുടിലിരുന്നിടത്ത്‌ രണ്ട്‌ ടിപ്പര്‍ ലോറികള്‍ മണ്ണ്‌ എടുക്കാനുള്ള ഊഴത്തിനായി കാത്തു കിടപ്പുണ്ട്‌.
തളര്‍ന്നു പോയ എല്‍സ മുട്ടില്‍കുത്തി ഇരുന്നു. തൊട്ടടുത്തായി പാതി പൊട്ടിയ ഒരു മണ്‍ചിരാത്‌ കിടക്കുന്നത്‌ അവള്‍ കണ്ടു. അതു കയ്യിലെടുത്ത്‌ അവള്‍ ഏങ്ങി കരയുമ്പോള്‍ കുറച്ച്‌ മാറി മാണിചാച്ചന്റെ കരിമ്പടം അവളുടെ ശ്രദ്ധയില്‍പ്പെട്ടു. അവള്‍ അത്‌ എടുത്തു മുഖത്ത്‌ വച്ചു വാവിട്ടു കരഞ്ഞു. ഒടുവില്‍ ആ കരിമ്പടത്തില്‍ നോക്കി അവള്‍ പറഞ്ഞു. ഞാന്‍....ഞാനും വിടര്‍ന്ന ചെടിയേതെന്നറിയാത്ത മൊട്ടാണ്‌ മാണിചാച്ചാ. എനിക്കും ഭൂമിയില്‍ സ്വന്തം എന്നു പറയാന്‍ ആരുമില്ല. കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ കൊതിക്കുന്നവള്‍...
മാണിചാച്ചനു കൊണ്ടുവന്ന സാധനങ്ങള്‍ അടങ്ങിയ ബാഗ്‌ അവിടെ ഉപേക്ഷിച്ച്‌ എല്‍സ കഞ്ഞൂറ്റി മലയിറങ്ങി. അപ്പോള്‍ അവളുടെ നെറ്റിയില്‍ അസ്‌തമയ സൂര്യന്‍ സിന്ദൂരമണിയിക്കുന്നുണ്ടായിരുന്നു.
കോരിച്ചൊരിയുന്ന മഴയുള്ള ഒരു ജൂലൈ മാസത്തിലാണ്‌ എല്‍സ മരിയ മലമുകളിലെ ആ കോളജില്‍ എം.എസ്‌.സി. സൈക്കോളജിക്ക്‌ ചേരുന്നത്‌. കഞ്ഞൂറ്റിമല എന്ന പേരില്‍ അറിയപ്പെട്ട മലയുടെ മധ്യഭാഗത്തായി നിര്‍മിച്ച കോളജിലേക്ക്‌ താഴെ റോഡില്‍ നിന്നു കുത്തനെയുള്ള റോഡ്‌ ഒരു കിലോമീറ്ററോളം നടന്നു കയറുക എന്നത്‌ തൊടുപുഴക്കാരിയായ എല്‍സക്ക്‌ വളരെ നിസാരമായിരുന്നു. യൂണിവേഴ്‌സിറ്റി പി.ജി. അലോട്ട്‌മെന്റില്‍ ഇവിടേക്കാണു അഡ്‌മിഷന്‍ കിട്ടിയതെന്നറിഞ്ഞപ്പോള്‍ ആദ്യം എല്‍സക്ക്‌ സങ്കടം തോന്നി. കാടും കുന്നുകളും വിട്ട്‌ നഗരത്തിലെ ഏതെങ്കിലും കോളജില്‍ അഡ്‌മിഷന്‍ റെഡിയാകണേ എന്നായിരുന്നു പ്രാര്‍ഥന. നഴ്‌സറി ക്ലാസുമുതല്‍ സസ്യശ്യാമള സുന്ദര ഭൂമി കണ്ടു മടുത്തതിന്റെ ഒരുതരം അഹങ്കാരം. ലേഡീസ്‌ ഹോസ്‌റ്റല്‍ മലയുടെ താഴെ റോഡ്‌ സൈഡിലായിരുന്നതുകൊണ്ട്‌ രാവിലെയും വൈകിട്ടും കുന്നുകയറിയിറങ്ങേണ്ടി വന്നു. ഹോസ്‌റ്റലില്‍ തനിക്കുമാത്രമായി ഒരു മുറി ലഭിച്ചത്‌ സ്വകാര്യതയെ ഏറെ പ്രണയിച്ചിരുന്ന എല്‍സക്ക്‌ ആശ്വാസമായി. പി.ജി.ക്ലാസില്‍ 18 പേര്‍ ഉണ്ടായിരുന്നെങ്കിലും ആരുമായും ആഴത്തിലുള്ള ചങ്ങാത്തം സ്‌ഥാപിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. ജൂലൈ മാസത്തിലെ മഴയില്‍ മലയുടെ മുകളിലെ തൊണ്ടില്‍ നിന്നും കുത്തിയൊലിച്ചുവരുന്ന വെള്ളത്തില്‍ ചീഞ്ഞ റബര്‍ മരങ്ങളുടെ ഇലയുടെ ഗന്ധം നാടിന്റെ ഓര്‍മകള്‍ അവളുടെ മനസിലേക്കു കൊണ്ടുവന്നു.
ഇടവകപള്ളിയിലെ ഫ്രാന്‍സിസ്‌ അച്ചന്റെ നിര്‍ദേശപ്രകാരമാണ്‌ സൈക്കോളജി കൗണ്‍സിലിങ്ങില്‍ പി.ജി. എടുക്കാന്‍ എല്‍സ തീരുമാനിച്ചത്‌. അറ്റുപോകുന്ന കുടുംബബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാന്‍ കഴിയുന്നിടത്തോളം വലിയ പുണ്യകര്‍മം മനുഷ്യജന്മത്തില്‍ ഇെല്ലന്നായിരുന്നു അച്ചന്റെ ഉപദേശം. കോളജില്‍ ചേരുംമുമ്പ്‌ ഞായറാഴ്‌ച പള്ളിയില്‍ പോയി മടങ്ങുമ്പോള്‍ അച്ചന്‍ അവളുടെ തലയില്‍ കൈവച്ചനുഗ്രഹിച്ച ശേഷം കൈയ്യില്‍ വച്ചുകൊടുത്ത കൊന്ത ബാഗിനുള്ളില്‍ ഇട്ടിരുന്നത്‌ എടുത്തു കഴുത്തിലണിഞ്ഞപ്പോള്‍ ആരോ താങ്ങായി ഉള്ളതുപോലെ അവള്‍ക്കു തോന്നി.
ഇന്ദു മിസിന്റെ ക്ലാസുകള്‍ എല്‍സയെ വളരെയധികം ആകര്‍ഷിച്ചു. മനുഷ്യമനസിന്റെ അഗാധതയിലേക്കുള്ള പ്രവേശനം ക്ലിനിക്കല്‍ സൈക്കോളജി ക്ലാസില്‍ മിസ്‌ വളരെ ആകര്‍ഷകമായി വിവരിച്ചുകൊടുത്തു. തന്റെ സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ദു മിസിന്‌ മാലാഖയുടെ മുഖം പകര്‍ന്നു നല്‍കി. ഒരിക്കല്‍ ക്ലാസില്‍ ഇരുന്നപ്പോഴാണ്‌ കോളജിരിക്കുന്നതിന്റെ ഭാഗത്തിന്റെ മുകളിലിലേക്കുള്ള കഞ്ഞൂറ്റിമലയുടെ രൂപം എല്‍സയുടെ ശ്രദ്ധയില്‍പ്പെട്ടത്‌. റബര്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞ്‌ ആകാശം തൊട്ടു നില്‍ക്കുന്ന വിജനമായ ഇരുണ്ട പ്രദേശം. റബര്‍ മരങ്ങളാണെങ്കിലും അത്‌ വൃദ്ധരായി ടാപ്പിങ്‌ നടക്കാതെ ഉപേക്ഷിക്കപ്പെട്ട മരങ്ങളായിരുന്നു. കോളജിലെ ആണ്‍കുട്ടികള്‍ പോലും അങ്ങോട്ടു പോകുന്നത്‌ എല്‍സ കണ്ടിട്ടില്ല. ക്ലാസിന്റെ അഭിമുഖമായി വരുന്നിടത്ത്‌ മലമുകളിലേക്ക്‌ റബര്‍ മരങ്ങള്‍ക്കിടയിലൂടെ ഒരു ഒറ്റയടിപാത എല്‍സയുടെ കണ്ണില്‍പ്പെട്ടു. ആ ഭാഗത്തേക്കുള്ള വഴി മുള്ളുവേലി വച്ച്‌ അടച്ചിരിക്കുകയാണ്‌. നീലാകാശത്തെത്തൊട്ടു നില്‍ക്കുന്ന മലയുടെ ഉച്ചിയിലേക്ക്‌ കയറണമെന്ന്‌ എല്‍സക്ക്‌ ആഗ്രഹം. പക്ഷേ ആരോടെങ്കിലും പറഞ്ഞാല്‍ ചീത്തകേള്‍ക്കുമെന്നല്ലാതെ പ്രയോജനമില്ല എന്നതുകൊണ്ടു ആ ഉദ്യമം ഉപേക്ഷിച്ചു. ക്ലാസില്ലാത്ത അവധി ദിവസം തനിച്ചു കയറാന്‍ തന്നെ എല്‍സ തീരുമാനിച്ചു.
ഹോസ്‌റ്റലില്‍ അത്താഴ നേരത്ത്‌ വാര്‍ഡന്‍ പൗളി ആന്റി കഞ്ഞൂറ്റിമലയെക്കുറിച്ച്‌ ഒരു കഥ പറഞ്ഞിരുന്നു. മലയുടെ മുകളിലേക്ക്‌ ആരും തന്നെ പോകാറില്ലായെന്ന്‌. പൗളി ആന്റിയുടെ വീടിരുന്നിടത്താണ്‌ ഇപ്പോള്‍ കോളജ്‌ കെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്‌. വീട്‌ പോയപ്പോള്‍ പൗളി ആന്റിക്ക്‌ ഹോസ്‌റ്റല്‍ വാര്‍ഡനായി കോളജ്‌ മാനേജ്‌മെന്റ്‌ ജോലികൊടുത്തതാണ്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇവിടെ റബര്‍ തോട്ടത്തില്‍ ജോലിക്കാരിയായിരുന്ന പെണ്ണാച്ചി എന്ന ദളിത്‌ പെണ്‍കുട്ടിയെ നാട്ടിലെ പ്രമാണിമാരായിരുന്ന കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ ബലാല്‍സംഗം ചെയ്‌തു കൊന്നുവെന്നും അവളുടെ മൃതദേഹം മലയുടെ ഉച്ചിയില്‍ കൊണ്ടുചെന്ന്‌ പഞ്ചസാര ചാക്കുകള്‍ക്കിടയിലിട്ടു കത്തിച്ചു കളഞ്ഞ ശേഷം ആ തോട്ടത്തില്‍ റബര്‍ ടാപ്പിങ്ങിനെത്തുന്ന ജോലിക്കാര്‍ പെണ്ണാച്ചിയുടെ തേങ്ങലും അലറിയുള്ള കരച്ചിലും കേള്‍ക്കാറുണ്ടെന്നും. പലരും അവളുടെ പാതി കരിഞ്ഞ രൂപത്തെവരെ കണ്ടിട്ടുണ്ടെന്നായിരുന്നു അവകാശവാദം. പൗളി ആന്റി കഞ്ഞൂറ്റിമലയുടെ കഥ പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ നെറ്റി ചുളിഞ്ഞു. എന്തായാലും ഇവിടെ കോളജിന്റെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ റബര്‍ ടാപ്പിങ്‌ ഉപേക്ഷിച്ചു. ഇപ്പോള്‍ ആരുംതന്നെ മല മുകളിലേക്ക്‌ പോകാറില്ലെന്നു പൗളി ആന്റി പറഞ്ഞു നിര്‍ത്തി.
അന്ന്‌ ഉറങ്ങാന്‍ കിടന്നപ്പോള്‍ എല്‍സ പൗളി ആന്റിയുടെ കഥയെക്കുറിച്ചോര്‍ത്തു. പെണ്ണാച്ചിയുടെ രൂപം അവള്‍ മനസില്‍ കൊത്തിയെടുത്തു. ഇനി അങ്ങനെ ഒരുവള്‍ മലയുടെ മുകളില്‍ ഉണ്ടെങ്കില്‍ ഒന്നു കാണുകതന്നെ. എന്നിട്ടവളോടു പറയണം കാലം മാറിയെന്നും വെറുതെ മലകയറുന്നവരെ കണ്ണുരുട്ടിയും കാറിവിളിച്ചും പേടിപ്പിക്കാതെ മീ ടു പോലെയുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ നാട്ടിലുണ്ടെന്നും ഏതെങ്കിലും പ്രസ്‌ ക്ലബുകളില്‍ പോയി പത്രസമ്മേളനം വിളിച്ച്‌ കാര്യം പറയാനും.
അടുത്ത ഞായറാഴ്‌ച തന്നെ മലകയറാന്‍ എല്‍സ തീരുമാനിച്ചു. സിഗ്മണ്ട്‌ ഫ്രോയിഡിന്റെയും ജീന്‍ പിയാന്‍ഷയുടെയുംതിയറികളുടെ പുസ്‌തകം മാറ്റിവച്ചു അവള്‍ ഉറക്കത്തിലേക്കു വഴുതിവീണു.
ഞായറാഴ്‌ച വൈകിട്ട്‌ നാലുമണിക്ക്‌ എല്‍സ കോളജിന്റെ അടുത്തെത്തി. രണ്ടെണ്ണം അടിച്ചിട്ട്‌ വാച്ചുമാന്‍ കൊച്ചേട്ടന്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുകയാണ്‌. ഗേറ്റിന്റെ ഒരു പാളി ശബ്‌ദമുണ്ടാക്കാതെ തുറന്ന്‌ എല്‍സ കോളജിന്റെ കാമ്പസില്‍ കടന്നു. മലയിലേക്കുള്ള മുള്ളുവേലികള്‍ വച്ച്‌ അടച്ചിരുന്ന ഒറ്റയടിപ്പാതയുടെ വേലി ഒരു വടി ഉപയോഗിച്ചു അടിച്ചു താഴെ ഇട്ടതിനുശേഷം മുന്നോട്ടു നടന്നു. ഇരുട്ടു മൂടിക്കിടന്ന ഒറ്റയടിപാതയിലേക്ക്‌. മുകളിലേക്കു കയറുമ്പോള്‍ ചീവീടുകളുടെ ഇരമ്പലും റബര്‍ മരങ്ങളില്‍ വീശിയടിച്ച കാറ്റിന്റെ ശബ്‌ദവും മാത്രമെ കൂട്ടിനുണ്ടായിരുന്നുള്ളൂ. മലമുകളിലേക്കു കയറും തോറും ഭീകരമായ ഏകാന്തത തോന്നിയെങ്കിലും അവള്‍ മുന്നോട്ടു നടന്നു. ഇടയ്‌ക്കെപ്പോഴോ ഫ്രാന്‍സിസ്‌ അച്ചന്‍ തന്ന കൊന്തയില്‍ അവള്‍ മുറുകെ പിടിച്ചു. അര മണിക്കൂറിനു ശേഷം എല്‍സമരിയ ആ മലയുടെ ഉച്ചിയിലെത്തി. അവിടെ കണ്ട കാഴ്‌ച വളരെ മനോഹരമായിരുന്നു. റബര്‍ മരങ്ങള്‍ ഒന്നുമില്ലാത്ത വളരെ പ്രശാന്തമായ സ്‌ഥലം. അങ്ങ്‌ അകലെയായി വലിയ തിരമാലകള്‍ പോലെ കുന്നുകളും മലകളും കാണാം. സൂര്യന്‍ ഒരു ചുവന്ന ആപ്പിള്‍ പോലെ ഭൂമിക്കടിയിലേക്കു മുങ്ങിത്താഴാനൊരുങ്ങുന്നു. ചുവപ്പും ഇളം മഞ്ഞയും കലര്‍ന്ന നിറം ആ തരിശുഭൂമിയെ ചുവന്ന പട്ടുടുപ്പിച്ചപോലെ അവള്‍ക്കു തോന്നി. പെണ്ണാച്ചിയുടെ തേങ്ങലും പാതികരിഞ്ഞ ഭീകര യക്ഷിരൂപവും പ്രതീക്ഷിച്ചെത്തിയ എല്‍സയുടെ കണ്ണിനു കുളിര്‍ക്കാഴ്‌ചകളാണു കഞ്ഞൂറ്റിമലയുടെ ഉച്ചിയില്‍ നിന്നു കിട്ടിയത്‌. എന്തായാലും തിരികെ മടങ്ങാന്‍ തന്നെ അവള്‍ തീരുമാനിച്ചു.
ജീന്‍സിന്റെ പോക്കറ്റില്‍ കരുതിയ പെന്‍ ടോര്‍ച്ച്‌ എടുക്കാന്‍ ശ്രമിക്കവെ അവള്‍ ഒരു കാഴ്‌ച കണ്ടു. കുറച്ചകലെ ഒരു ആഞ്ഞിലിമരത്തിന്റെ ചുവട്ടിലായി കറുത്ത കമ്പിളിപുതപ്പു പുതച്ച ഒരു രൂപം നിലത്ത്‌ എന്തോ തിരിതെളിയിക്കുന്നു. എല്‍സ അങ്ങോട്ടേക്ക്‌ നടന്നു. ഒരു ശവകോട്ടയായിരുന്നു അത്‌. എന്നാല്‍ ആ കുഴിമാടങ്ങള്‍ക്ക്‌ ഒരു മനുഷ്യന്റെ മൃതദേഹത്തിനു ചേരുന്ന നീളം ഉണ്ടായിരുന്നില്ല. കുഴിമാടങ്ങളില്‍ മരക്കമ്പുകള്‍ കൊണ്ടു നിര്‍മിച്ച കുരിശുകള്‍ നാട്ടിയിരുന്നു. ഊന്നു വടിയില്‍ കുത്തിനിന്നു കൊണ്ടാണ്‌ അയാള്‍ മണ്‍ചിരാതുകള്‍ ഓരോ കുഴിമാടങ്ങളുടെയും മുകളില്‍ കത്തിച്ചുകൊണ്ടിരുന്നത്‌. ആഞ്ഞിലി മരത്തിനു താഴെയായി പ്ലാസ്‌റ്റിക്‌ ഷീറ്റുകള്‍ കൊണ്ടുമേഞ്ഞ കഷ്‌ടിച്ചു ഒരാള്‍ക്കു കിടക്കാന്‍ കഴിയുന്ന ഒരു കൂരയും ഉണ്ടായിരുന്നു.
എല്‍സ: നിങ്ങളാരാണ്‌...എന്താ ഇവിടെ ചെയ്യുന്നത്‌
അയാള്‍ വളരെ ശ്രമപ്പെട്ട്‌ എല്‍സയെ ഒന്നു തിരിഞ്ഞു നോക്കി. ഒന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ തന്റെ പ്രവര്‍ത്തികള്‍ തുടര്‍ന്നു.
എല്‍സ: എന്താ നിങ്ങള്‍ക്കു ചെവികേള്‍ക്കില്ലേ?
എല്‍സയെ കണ്ട മട്ടുവയ്‌ക്കാതെ അയാള്‍ കൂരയിലേക്കു ഊന്നി നടന്ന്‌ അതിനുള്ളില്‍ മരച്ചില്ലകള്‍ കൊണ്ടുനിര്‍മിച്ച കട്ടില്‍പോലെയുള്ള ഒന്നില്‍ ഇരുന്നു.
വൃദ്ധന്‍: കുട്ടിയേതാ...എന്തിനാ ഈ അസമയത്ത്‌ ഇങ്ങോട്ടു കയറിവന്നത്‌.
എല്‍സ: ഞാന്‍ എല്‍സ മരിയ.... താഴെ കോളജില്‍ പഠിക്കുന്നു...മലയുടെ മുകളിലേക്കു കയറാന്‍ ഒരാഗ്രഹം തോന്നി അങ്ങനെ വന്നതാ..എന്താ ഈ കുഴിമാടങ്ങള്‍ക്ക്‌ മനുഷ്യരുടെ നീളം ഇല്ലാത്തത്‌.
വൃദ്ധന്‍: ഇത്‌ ശവക്കോട്ടയാണ്‌...എന്നാല്‍ ഇവിടെ വിശ്രമിക്കുന്നത്‌ ജീവിതം ആഘോഷിച്ചു തീര്‍ത്ത്‌ നിത്യതയിലേക്ക്‌ മടങ്ങിയവരല്ല. വിടരുന്നതിനു മുമ്പ്‌ കൊഴിഞ്ഞ മൊട്ടുകളാണ്‌.
എല്‍സ: എനിക്ക്‌ മനസിലായില്ല...മൊട്ടുകളോ
വൃദ്ധന്‍: അതേ മൊട്ടുകള്‍...വിടര്‍ന്നതു ഏത്‌ ചെടിയിലാണെന്നുപോലും അറിയാതെ കൊഴിഞ്ഞു വീണ മൊട്ടുകള്‍...( ഒന്നും മനസിലാകാതെ നിന്ന എല്‍സയുടെ മുഖത്തേക്കു നോക്കി അയാള്‍ തുടര്‍ന്നു.) ഈ നാട്ടിലെ വിവിധ അനാഥാലയങ്ങളില്‍ വച്ച്‌ രോഗം വന്നും അപകടത്തിലും മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ്‌ ഇവിടെ അടക്കിയിരിക്കുന്നത്‌. ഇവിടെ കുഴിച്ചിട്ടശേഷം പിന്നീടാരും ഈ മലമുകളിലേക്ക്‌ ഇവരെ തേടി വരാറില്ല. ഋതുക്കള്‍ മാറിവരുമ്പോള്‍ ഭൂമിദേവിയുടെ മടിയിലേക്ക്‌ ഇവര്‍ അലിഞ്ഞലിഞ്ഞു ചേരും.
(എല്‍സയുടെ കണ്ണുകള്‍ നിറഞ്ഞു വന്നു. എന്നാല്‍ ബോള്‍ഡായ കുട്ടിയാണെന്നു വരുത്തിതീര്‍ക്കാന്‍ അവള്‍, അയാള്‍ കാണാതെ കണ്ണീര്‌ തുടച്ചു.)
എല്‍സ: നിങ്ങള്‍ ഇവരുടെ ആരെങ്കിലുമാണോ...അതോ ആരെങ്കിലും ഏര്‍പ്പെടുത്തിയതാണോ...ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍..
വൃദ്ധന്‍: ഞാന്‍ ഇവരുടെ ആരുമല്ല. എന്നാല്‍ ഞാന്‍ ഇവരെ പോലെ വിടര്‍ന്ന ചെടി ഏതെന്നറിയാത്ത...കാത്തിരിക്കാനും മണ്ണോടുമണ്ണാകുമ്പോള്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ആരുമില്ലാത്ത ഒരു അനാഥന്‍. നാട്ടുകാര്‍ ഒരുകാലത്ത്‌ മാണി എന്നാണ്‌ വിളിച്ചിരുന്നത്‌. കുട്ടികള്‍ക്കൊപ്പം കൂടിയപ്പോള്‍ അവര്‍ പേരൊന്നു പരിഷ്‌കരിച്ചു ചുടലമാണിയെന്ന്‌. ഇവിടെ കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞാന്‍ കുഴി എടുത്തു കൊടുക്കും...ആ പണിക്ക്‌ എന്തെങ്കിലും അവര്‍ തരും. പക്ഷേ കഴിഞ്ഞ പത്തുവര്‍ഷമായി ഒരു കുട്ടിയെപോലും ഇവിടെ അടക്കിയിട്ടില്ല. ഒടുവില്‍ കൊണ്ടുവന്നത്‌ ദാ ആ കുഴിമാടത്തില്‍ കിടത്തിയിരിക്കുന്ന രണ്ടുവയസുകാരനാണ്‌...പനി വന്നു മരിച്ചതാണെന്നാ കൊണ്ടുവന്നവര്‍ പറഞ്ഞത്‌.
എല്‍സ : അച്ചാച്ചന്‍ ഇവിടെത്തന്നെയാണോ താമസം.
വൃദ്ധന്‍ : ഞാന്‍ എവിടെ പോകാനാ...വിശപ്പില്ലാത്തതുകൊണ്ട്‌ വല്ലപ്പോഴും വച്ചുകഴിക്കുന്ന കഞ്ഞിയിലാണ്‌ ജീവന്‍ നില്‍ക്കുന്നത്‌. പിന്നെ എനിക്ക്‌ ഇവര്‍ കൂട്ടിനുണ്ടല്ലോ...എന്റെ മക്കള്‍... രാത്രിയാകുമ്പോള്‍ അവര്‍ എന്റടുത്തു വന്നിരിക്കും. ഞാന്‍ അവര്‍ക്ക്‌ കഥകള്‍പറഞ്ഞുകൊടുക്കും. അവര്‍ എന്നെ അപ്പൂപ്പാ എന്നു വിളിക്കുമ്പോള്‍ ഞാന്‍ ഈ ലോകത്ത്‌ അനാഥനല്ലാ, സനാഥനാണെന്നു തോന്നും.ഇത്‌ ഞങ്ങളുടെ ലോകം. ദൈവം എനിക്ക്‌ സായാഹ്നത്തില്‍ തന്ന എന്റെ കൊച്ചുമക്കള്‍. ഞാന്‍ അവരോടൊപ്പം ഈ കാടിനുള്ളില്‍ ഇനിയുള്ള കാലം കഴിയും. കുട്ടി പൊയ്‌ക്കോളൂ. നേരം ഏറെയായില്ലേ.
എല്‍സ തിരികെ മലയിറങ്ങി. അന്ന്‌ കിടന്നിട്ട്‌ അവള്‍ക്ക്‌ ഉറക്കം വന്നില്ല. ഇരുപതോളം കുഴിമാടങ്ങളില്‍ തെളിഞ്ഞു നിന്നിരുന്ന മണ്‍ചിരാതുകള്‍ അവളുടെ ഉറക്കം കെടുത്തി. ആരുമില്ലാത്തവര്‍ക്ക്‌ ദൈവം തുണയുണ്ടാകുമെന്നു പറയുന്നതുപോലെയാകും ആ ഓമനകള്‍ക്കു മാണിചാച്ചന്‍. എന്തായാലും വൃദ്ധനുള്ള ഭക്ഷണപൊതികളുമായി എല്ലാ ഞായറാഴ്‌ചകളിലും എല്‍സ മലമുകളിലേക്കു കയറിക്കൊണ്ടിരുന്നു. കുട്ടികളുടെ കുഴിമാടങ്ങള്‍ക്കു മുകളില്‍ മണ്‍ചിരാതുകള്‍ തെളിയിക്കാനുള്ള എണ്ണയും തിരിയും അവള്‍ കരുതുമായിരുന്നു.
ഒരിക്കല്‍ വൃദ്ധന്‍ അവളോട്‌ കുടുംബത്തെക്കുറിച്ചും അച്‌ഛനമ്മമാരെക്കുറിച്ചും ചോദിച്ചു. അത്‌ താന്‍ ക്രിസ്‌മസ്‌ അവധിക്ക്‌ നാട്ടില്‍ പോയി വന്നിട്ട്‌ പറയാം എന്നാണ്‌ അവള്‍ മറുപടി നല്‍കിയത്‌. ക്രിസ്‌മസ്‌ അവധിക്കു തൊടുപുഴയിലേക്കുള്ള യാത്രയില്‍ കഞ്ഞൂറ്റിമലയിലെ കുഴിമാടവും അവിടെ വിശ്രമിക്കുന്ന കുരുന്നുകളും മാണിചാച്ചനുമെല്ലാമായിരുന്നു അവളുടെ മനസില്‍.
തണുപ്പത്ത്‌ മാണിചാച്ചന്‌ പുതയ്‌ക്കാനായി നല്ല ഒരു സെ്വറ്ററും വാങ്ങിയാണ്‌ എല്‍സ തിരികെ ഹോസ്‌റ്റലിലെത്തിയത്‌. ഹോസ്‌റ്റലില്‍ നിന്ന്‌ 10 ദിവസം മാറിനിന്നതിനാല്‍ മുറി മുഴുവന്‍ പൊടിയായിരുന്നു. പൊടിയെല്ലാം തുടച്ച്‌ വൃത്തിയാക്കി. രണ്ടു ദിവസം കൂടിയുണ്ട്‌ കോളജ്‌ തുറക്കാന്‍. നാളെ തന്നെ മാണിചാച്ചന്റെ അടുത്തെത്തി സെ്വറ്റര്‍ കൊടുക്കണം. നാട്ടില്‍ നിന്നു മേരി ആന്റി തന്നുവിട്ട കാച്ചിലും കപ്പയുമെല്ലാം പുഴുങ്ങി അദ്ദേഹത്തിനു കൊടുക്കാനും അവള്‍ തീരുമാനിച്ചു.
പിറ്റേന്നു വൈകിട്ടുതന്നെ ഒരു ബാഗുനിറയെ സാധനങ്ങളുമായി അവള്‍ കോളജിലേക്കു പുറപ്പെട്ടു. കോളജിന്റെ മുകളിലേക്കുള്ള റോഡിലേക്കു കയറുംതോറും വൃത്തിയുള്ള ടാറിങ്ങിനു മുകളിലായി പൂഴിമണ്ണ്‌ വീണുകിടക്കുന്നത്‌ അവള്‍ ശ്രദ്ധിച്ചു. വലിയ ശബ്‌ദമുണ്ടാക്കി കൂറ്റന്‍ ടിപ്പര്‍ ലോറി അവളെ മറികടന്നു പോയി. എല്‍സ ആവുന്നത്ര വേഗത്തില്‍ കോളജിന്റെ ഗേറ്റുകടന്നു മലയുടെ മുകളിലേക്കുള്ള ഒറ്റയടിപ്പാതയുടെ അടുത്തേക്കു ചെന്നു. ഇപ്പോള്‍ ലോറി കടന്നു പോകാന്‍ കഴിയുന്ന വീതിയിലുള്ള വഴിയായിരിക്കുന്നു അത്‌. ഇടറുന്ന കാല്‍ച്ചുവടുകളോടെ അവള്‍ മലയുടെ ഉച്ചിയിലേക്കു കയറാന്‍ ശ്രമിക്കവെ എല്‍സ ഒരു സത്യം മനസിലാക്കി.

കഞ്ഞൂറ്റിമലയുടെ മുകളില്‍ പച്ചക്കുട ചൂടിനിന്ന വൃദ്ധരായ റബര്‍ മരങ്ങള്‍ ഇല്ല. ഇപ്പോള്‍ തലമുണ്ഡനം ചെയ്ത കുട്ടിയുടെ രൂപമാണ് കഞ്ഞൂറ്റിമലയ്ക്ക്. എല്ലാം വെട്ടി മാറ്റിയിരിക്കുന്നു. അവള്‍ മാണിചാച്ചന്റെ കൂര നിന്നിരുന്ന ഇടത്തേക്കു ആവുന്നത്ര വേഗത്തില്‍ കയറി. ആ കാഴ്ച അവളുടെ ഞരമ്പുകളെ തളര്‍ത്തി. ശവക്കോട്ടയുടെ സ്ഥാനത്ത് വലിയ കുഴിയാണ്. അവിടെ കൂറ്റന്‍ മണ്ണുമാന്തി യന്ത്രങ്ങള്

Ads by Google
അനൂപ് വൈക്കപ്രയാര്‍
അനൂപ് വൈക്കപ്രയാര്‍
Saturday 26 Jan 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW