Monday, July 15, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 25 Jan 2019 08.51 PM

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന; നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും പുരസ്‌കാരം

Bharath rathna award, Pranab Mukharjee

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരത് രത്‌ന പുരസ്‌കാരം. അന്തരിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ് നാനാജി ദേശ്മുഖിനും അന്തരിച്ച ഗായകന്‍ ഭൂപന്‍ ഹസാരികയ്ക്കും ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. ഇരുവര്‍ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം.

പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌ന പുരസ്‌കാരം നല്‍കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അഡ്വനി, അന്തരിച്ച ദളിത് നേതാവ് കാന്‍ഷി റാം, പ്രണബ് മുഖര്‍ജി എന്നിവരുടെ പേരുകളാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപന ഘട്ടത്തില്‍ അദ്വാനിയും കാന്‍ഷിറാമും തഴയപ്പെട്ടു.

രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പ്രണബ് മുഖര്‍ജിക്ക് പുരസ്‌കാരം. ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പ്രണബ് മുഖര്‍ജി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു. ഇന്ദിരയുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തില്‍ എത്തിച്ചത്. ഇന്ത്യയുടെ വിദേശകാര്യം, വാണിജ്യകാര്യം, ധനകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള പ്രണബ് മുഖര്‍ജി 2012 ജൂലൈ 25നാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2017 ജൂലൈ 25 വരെ അദ്ദേഹം പദവിയില്‍ തുടര്‍ന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW