Thursday, July 18, 2019 Last Updated 15 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 25 Jan 2019 03.33 PM

നക്ഷത്രം മാത്രം നോക്കി ജാതകം ചേര്‍ക്കരുത്

''ശുക്രന്‍ 4-ല്‍ നിന്നാല്‍ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടും. 5-ല്‍ നിന്നാല്‍ മന്ത്രിതുല്യമായ സ്ഥാനം ലഭിക്കും. 10-ലെ ശുക്രന്‍ സര്‍ക്കാര്‍ ജോലി ഉറപ്പ്.''
uploads/news/2019/01/283196/joythi250119a.jpg

''അന്നപൂര്‍ണ്ണേശ്വരി ലക്ഷ്മീ യക്ഷി വാ ഭൃഗുനന്ദന''
ശുക്രന്‍ അന്നപൂര്‍ണ്ണേശ്വരിയോ, ലക്ഷ്മിയോ യക്ഷിയോ ആകുന്നു. ഉച്ചക്ഷേത്രം അന്നപൂര്‍ണ്ണേശ്വരി. ശുക്രക്ഷേത്രത്തില്‍ ലക്ഷ്മി. പാപക്ഷേത്രത്തില്‍ യക്ഷി. ഓജരാശിബന്ധംകൊണ്ട് ഗണപതിയും ആകുന്നു. മീനത്തില്‍ ഉച്ചക്ഷേത്രവും കന്നിയില്‍ നീചനുമാണ്.

ശുക്രദശാകാലം 20 വര്‍ഷം. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ഉച്ചരാശിയില്‍ നിന്നാല്‍ വിവാഹം ഉന്നതകുലത്തില്‍നിന്നും നടക്കും. നീചരാശിയില്‍ നിന്നാല്‍ തന്നെക്കാള്‍ എളിയ ബന്ധമേ നടക്കുകയുള്ളൂ. ശുക്രന്‍ 10-ാം ഭാവത്തില്‍ നിന്നാല്‍ മാളവ്യയോഗം. ശുക്രന്‍ ദീര്‍ഘായുസ്സ് ലഗ്നത്തില്‍ നിന്നാല്‍ സര്‍ക്കാര്‍ ജോലി. ജാതകത്തില്‍ 12-ാം ഭാവത്തില്‍ നിന്നാല്‍ ദോഷമില്ലാത്ത ഏകഗ്രഹം ശുക്രനാണ്.

ശുക്രന്‍ ജാതകത്തില്‍ 7-ല്‍ നിന്നാല്‍ ശുക്രേകളത്രേ സതികാമുകസ്യാല്‍.
ശാസ്ത്രപ്രമാണം- പ്രേമവിവാഹമേ നടക്കുകയുള്ളൂ. ശുക്രന്‍ നീചസ്ഥിതിയില്‍ ബലഹീനത, രതിലീലകളില്‍ താല്പര്യം കുറയും. കാരണം ശൃംഗാരാദികലകളുടെ ദേവനാണ് ശുക്രന്‍. ശു
ക്രന്‍ കര്‍ക്കിടകരാശി നിന്നാല്‍ ഭാര്യ രണ്ടുളവായിടും. കാമവും വലുതായ് വരും. 6-ലെ ശുക്രന്‍ പാപദൃഷ്ടി; പ്രമേഹം രോഗം ഉണ്ടായിരിക്കും.

ശുക്രന്‍ 4-ല്‍ നിന്നാല്‍ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടും. 5-ല്‍ നിന്നാല്‍ മന്ത്രിതുല്യമായ സ്ഥാനം ലഭിക്കും. 10-ലെ ശുക്രന്‍ സര്‍ക്കാര്‍ ജോലി ഉറപ്പ്.
ശുക്രന്‍ 9-ല്‍ നിന്നാല്‍ ജഢാധാരിയാകും.

ശുക്രന്‍ രാഹുമായി 7-ാം ഭാവം നിന്നാല്‍ അന്യജാതിയെ വിവാഹം കഴിക്കും.
ശുക്രനോടൊപ്പം ശനിയോ, ചൊവ്വയോ നിന്നാല്‍ മാതാപിതാക്കളെ ധിക്കരിച്ചുള്ള വിവാഹം.
5-ാം ഭാവാധിപന്‍ 7-ല്‍ ശുക്രന്‍ ബലഹീനായാല്‍ ഭാര്യ ഗര്‍ഭിണിയായിരിക്കെ മരണം.

ശുക്രന്റെ ഇരുപുറവും പാപന്‍ ശുക്രനോട് ചേര്‍ന്ന് ശുക്രാല്‍ 7-ല്‍ പാപന്‍- ഭാര്യാമരണം ലക്ഷണം.

വൃശ്ചികം രാശി ശുക്രന്‍- മുതിര്‍ന്ന സ്ത്രീകളുമായി (വൃദ്ധകളുമായി) ബന്ധം.
ശുക്രന്‍ ശനിരാശി- നീചരാശിയില്‍ മോഹിക്കും. ഭാര്‍ഗ്ഗവന്‍ മന്ദരാശി.

ശുക്രന്‍ മേടം- മദിരാക്ഷിമാരില്‍ ഭ്രമമേറെയായി ചതിയാല്‍ നാശം. കുലം മുടിക്കും.
ശുക്രന്‍ ഗുളികനോട് ചേര്‍ന്ന് ജാതകത്തില്‍ നിന്നാല്‍- കളത്രഹന്താ അതികാ
മസ്യാല്‍- ശാസ്ത്രപ്രമാണം. കാമാര്‍ത്തിയാല്‍ ഭാര്യയെ ബുദ്ധിമുട്ടിക്കും.

ശുക്രന്‍ ജാതകത്തില്‍ 4-8 (ശുക്രന്റെ ഇരുവശത്തും പാപന്‍) ഭാര്യ കെട്ടിത്തൂങ്ങിയോ, തീപ്പൊള്ളലേറ്റോ മരണപ്പെടും.
ശുക്രനും ശനിയും ചേര്‍ന്ന് 9-ല്‍ നിന്നാല്‍ വേശ്യാവൃത്തി സ്ത്രീകരിക്കും.
ജാതകത്തില്‍ 7-ല്‍ രാഹു സൂര്യനുമായി നിന്നാല്‍ സ്ത്രീയുമായുള്ള വേഴ്ചയില്‍ ധനം മുഴുവനും നശിക്കും. രോഗിയുമാകും.
ശുക്രന്‍ 9-ാം ഭാവം ശുഭയോഗം. ഭാവാധിപന് ബലം.

ഭാര്യധര്‍മ്മ ഗുണമുള്ളവളും നല്ല സന്താനത്തോട് കൂടിയവളും ആയിരിക്കും.
ശുക്രക്ഷേത്ര കുജന്‍. കുജക്ഷേത്രത്തില്‍ ശുക്രന്‍ നിന്നാല്‍ ജാരനെ പ്രാപിക്കും.
ഇതൊന്നും വായിച്ച് ദയപ്പെടാനുള്ളതല്ല. വരാനുള്ള ദുര്‍വിധിയെ ശാസ്ത്രത്തിലൂടെ തിരിച്ചറിയുക. ഗ്രഹനില പരിശോധിച്ച് പ്രതിവിധി ചെയ്യുക.
ജ്യോതിഷം ശാസ്ത്രമാണ്, ഈശ്വരനാണ്.

ബാലകൃഷ്ണകൈമള്‍
മൊ: 9495441529

Ads by Google
Friday 25 Jan 2019 03.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW