Monday, April 22, 2019 Last Updated 46 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 25 Jan 2019 03.13 PM

കരുതലേകാം കണ്ണിന്

uploads/news/2019/01/283193/eyecare250119.jpg

''കണ്ണുകളുടെ പരിചരണത്തിനു ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്താണെന്നറിയാമോ?'''

1. സമീകൃത ആഹാരം കഴിക്കുക


പോഷക സമൃദ്ധമായ ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കുവാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ആന്റി ഓക്‌സിഡന്റസ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി ഇവയടങ്ങിയ ആഹാരങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, മീന്‍ തുടങ്ങിയവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മത്തിപോലുള്ള മല്‍സ്യങ്ങളില്‍ ഒമേഗ3 ഫാറ്റി ആസിഡ് ഉള്ളത് കൊണ്ട് അത് കാഴ്ചയെ വളരെയധികം സഹായിക്കുന്നു.പോഷകങ്ങളുടെ അപര്യാപ്തതയും മദ്യപാനം, കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഉപയോഗം എന്നിവയും കാഴ്ച ശക്തിയെ പ്രതികൂലമായി ബാധിക്കുന്നു.

2. വ്യായാമം


വ്യായാമം ചെയ്യുന്നതിലൂടെ രക്തയോട്ടം വര്‍ധിച്ച് കണ്ണിലേക്കുള്ള ഓക്‌സിജന്റെ അളവ് കൂട്ടുന്നു.

3. നല്ല ഉറക്കം


നല്ല രീതിയില്‍ ഉള്ള ഉറക്കം കണ്ണിന്റെ ആരോഗ്യത്തിനു വളരെ അത്യന്താപേക്ഷിതമാണ്. മുതിര്‍ന്ന ഒരു വ്യക്തിക്ക്് 68 മണിക്കൂര്‍ ഉറക്കം വളരെ ആവശ്യമാണ്. ജോലിസ്ഥലത്തും മറ്റ് ഇടങ്ങളിലും നല്ല രീതിയില്‍ കഴിവ് പ്രകടിപ്പിക്കുന്നതിന് രാത്രിയില്‍ ഉള്ള ഉറക്കം വളരെ ആവശ്യമാണ്.

4. കൈകളുടെ ശുചിത്വം


കൈകളുടെ ശുചിത്വം കണ്ണിന്റെ ആരോഗ്യത്തിന് മറ്റൊരു ഘടകമാണ്. കണ്ണുകളില്‍ സ്പര്‍ശിക്കുന്നതിന് മുന്‍പും കോ ണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നതിന് മുന്‍പും കൈകള്‍ സോപ്പ് കൊണ്ട് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. വൃത്തിഹീനമായ കൈകള്‍ കൊണ്ട് കണ്ണുകളില്‍ സ്പര്‍ശിക്കുന്നത് ചെങ്കണ്ണ്, മറ്റ് രോഗങ്ങള്‍, പനി തുടങ്ങിയവ പടരുന്നതിന് ഇടയാക്കുന്നു.
uploads/news/2019/01/283193/eyecare250119a.jpg

5. സണ്‍ഗ്ലാസ്സിന്റെ ഉപയോഗം


ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുന്നതിനായി അള്‍ട്രാവയലറ്റ് പരിചരണമുള്ള കണ്ണടകള്‍ ഉപയോഗിക്കേണ്ടതാണ്.

6. കമ്പ്യൂട്ടറും കണ്ണും തമ്മിലുള്ള അകലം


കണ്ണില്‍ നിന്നും 20 ഇഞ്ച് അകലത്തില്‍ വച്ചേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാവൂ. തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് ദൂരെയുള്ള വസ്തുവിലേക്ക് 30 സെക്കന്റ് നോക്കുക. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാവുന്നതാണ്. കണ്ണുകള്‍ക്കായുള്ള നല്ലൊരു വ്യായാമമാണിത്.

കണ്ണിന്റെ ആരോഗ്യത്തിന്


കണ്ണിനുണ്ടാകുന്ന ആയസവും തളര്‍ച്ചയും മാറ്റി കണ്ണിന്റെ പേശികളുടെ ശക്തി കൂട്ടാനുള്ള വ്യായാമങ്ങളിതാ.
1. കൃഷ്ണമണികള്‍ മുകളിലേക്കും താഴേക്കും 10 പ്രാവശ്യം ചലിപ്പിക്കാം, കണ്ണുകളുടെ ആയാസം കുറയ്ക്കാന്‍ ഇത് സഹായിക്കും.

2. പേന കൈ അകലത്തില്‍ നീട്ടിപിടിച്ച്് അതിന്റെ ആഗ്ര ഭാഗത്തു ദൃഷ്ടി ഉറപ്പിച്ച് മുകളിലേക്കും താഴേയ്ക്കും വശങ്ങളിലേക്കും ചലിപ്പിച്ച് കൊണ്ട് മേല്‍ പറഞ്ഞ വ്യായാമം ചെയ്യാം. ഇങ്ങനെ 10 പ്രാവശ്യം ചെയ്യാം.

3. അകലെയുള്ള ഒരു വസ്തുവിനെ നോക്കുക, തുടര്‍ന്ന് മൂക്കിന്റെ ആഗ്രഭാഗത്തു നോക്കുക ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാം.
4. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കുക, ചുറ്റുമുള്ള ഓരോ വസ്തുവിനെയും പ്രത്യേകം ശ്രദ്ധിക്കുക. 10 മിനുറ്റ് ഇങ്ങനെ ചെയ്യുന്നത് പേശികളുടെ വഴക്കം കൂട്ടും.
5. കണ്ണിന് വരള്‍ച്ച അനുഭവപ്പെടുന്നവര്‍ ഇടയ്ക്കിടെ കണ്ണു ചിമ്മുക.

Ads by Google
Friday 25 Jan 2019 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW