നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചവരാണ് റഹ്മാനും രോഹിണിയും. റഹ്മാന്റെ ഭാഗ്യനായിക കൂടിയായിരുന്നു തൊണ്ണൂറുകളില്‍ രോഹിണി. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കൊണ്ട് തന്നെ നിരവധി ഗോസിപ്പുകളും അന്നത്തെ കാലത്ത് മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകും എന്നൊക്കെയായിരുന്നു പ്രചരണങ്ങള്‍.
ഇപ്പോഴിതാ അന്നത്തെ തങ്ങളുടെ കെമിസ്ട്രിയെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് രോഹിണി. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രോഹിണിയുടെ ഈ തുറന്നു പറച്ചില്. '' താനും റഹ്മാനും തമ്മില്‍ നല്ല സൗഹൃദം മാത്രമായിരുന്നു. മാധ്യമങ്ങളാണ് വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍. ഷൂട്ടിംഗ് ഇടവേളകളില്‍ റഹ്മാന് തന്റെ മുറിയില്‍ വരുമായിരുന്നെന്നും അങ്ങനെ ഒന്നിച്ച് പോകുമ്പോള്‍ ഇവര്‍ തമ്മില്‍ എന്തോ ഉണ്ടെന്ന് എല്ലാവരും കരുതി. അങ്ങനെയാണ് ഗോസിപ്പുകള്‍ ഉണ്ടായത്. കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്ക് വിടാന്‍ താന്‍ പഠിച്ചു'' - രോഹിണി പറഞ്ഞു.