Saturday, June 22, 2019 Last Updated 19 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jan 2019 11.01 AM

കോട്ടയം സീറ്റില്‍ യു.ഡി.എഫില്‍ തര്‍ക്കമില്ലെന്ന് ഉമ്മന്‍ചാണ്ടി

uploads/news/2019/01/282944/jose-k-mani.jpg

കോട്ടയം : കോട്ടയം സീറ്റിനെപറ്റി യു.ഡി.എഫില്‍ ഒരു തര്‍ക്കവുമില്ലെന്ന് മുന്‍ മുഖ്യമന്തി ഉമ്മന്‍ ചാണ്ടി. ഘടക കക്ഷികളെ തമ്മില്‍ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിലെ മാധ്യമങ്ങള്‍ നടത്തുന്നത്. കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യവുമായി കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന യാത്ര ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം.മാണിക്കെതിരെ എത്ര അന്വോഷണം നടത്തിയാലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില തകര്‍ച്ച ഉണ്ടായപ്പോഴാണ് വിലസ്ഥിരത പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്.

താന്‍ ധനമന്ത്രിയായ സമയത്തായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി അധ്യക്ഷത വഹിക്ക. ജാഥാ ക്യാപ്റ്റന് പാര്‍ട്ടി പതാക കൈമാറി യാത്രയുടെ ഉദ്ഘാടനം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് നിര്‍വഹിച്ചു.. മുസ്ലീംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി.യു.ഡി.എഫിന്റെ മറ്റ് പ്രമുഖ നേതാക്കളും സമ്മേളനത്തില്‍ സംസാരിച്ചു.

Ads by Google
Thursday 24 Jan 2019 11.01 AM
Ads by Google
Loading...
TRENDING NOW