Thursday, June 27, 2019 Last Updated 11 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jan 2019 10.40 AM

കനക നിലാവേ തുയിലുണരൂ.... ഉള്ളി അരിഞ്ഞ് അമ്പിളി പാടി; വൈറലായി ഒരു വീഡിയോ

 viral video

ഉള്ളി അരിഞ്ഞാല്‍ ആരുടെയും കണ്ണ് നിറയും. എന്നാല്‍ കണ്ണു നിറയ്ക്കാതെ ഉള്ളി അരിഞ്ഞ് ഏവരുടെയും കണ്ണ് നിറച്ചിരിക്കുകയാണ് അമ്പിളി. കോട്ടയം തെക്കുംതലയിലെ കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാന്റീന്‍ ജീവനക്കാരിയാണ് അമ്പിളി. അമ്പിളി പാടിയ 'കനക നിലാവേ തുയിലുണരൂ... തരള വസന്തം വരവായി...' എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാകുന്നത്.

അമ്പിളിയുടെ പാട്ട് കേട്ടാല്‍ ആരുടെയും കണ്ണ് സന്തോഷം കൊണ്ട് നിറയും. അത്ര മനോഹരമാണ് അമ്പിളിയുടെ ശബ്ദം. ചെങ്ങളം സ്വദേശിനിയാണ് ഇവര്‍. അമ്പിളിയുടെ പാട്ടിലെ മികവ് തിരിച്ചറിഞ്ഞ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു വിദ്യാര്‍ത്ഥിയാണ് അമ്പിളി പാടുന്ന വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. രാജഹംസമേ പാടി സൂപ്പര്‍ഹിറ്റായ ചന്ദ്രലേഖയ്ക്കു പിന്നാലെയാണ് സാധാരണക്കാരിയായ അമ്പിളിയുടെ പാട്ടും ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW