Saturday, May 25, 2019 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Thursday 24 Jan 2019 01.30 AM

ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിക്ക് അയയ്ക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം? ചാണ്ടി മത്സരിക്കില്ല, പ്രചാരണം നയിക്കും, തല്‍ക്കാലം ഡല്‍ഹിയിലെ കളിക്കില്ല

നിയമസഭയില്‍ ഒരേ മണ്ഡലത്തില്‍ നിന്നു വിജയിച്ച്‌ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ കോണ്‍ഗ്രസ്‌ എം.എല്‍.എ. എന്ന റെക്കോഡ്‌ അടുത്തവര്‍ഷം അദ്ദേഹത്തെ തേടിയെത്തും. ഇതും കൂടി കണക്കിലെടുത്താണ്‌ ഹൈക്കമാന്‍ഡ്‌ അദ്ദേഹത്തെ ഒഴിവാക്കിയത്‌.
Oommanchandy

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ആഗ്രഹമില്ലെങ്കില്‍ മത്സരിക്കേണ്ടതില്ലെന്നു കോണ്‍ഗ്രസ്‌ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്‌ ഉറപ്പു കൊടുത്തതായാണു വിവരം.

ഇതോടെ, മത്സരിപ്പിച്ച്‌ അദ്ദേഹത്തെ ഡല്‍ഹിയിലേക്ക്‌ അയയ്‌ക്കാനുള്ള ചില നേതാക്കളുടെ ആഗ്രഹം തല്‍ക്കാലം പൂവണിയില്ല.
തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ഉമ്മന്‍ ചാണ്ടി ഇത്തവണ മത്സരിക്കുമെന്ന പ്രചാരണം ശക്‌തമായിരുന്നു. അദ്ദേഹം മത്സരിക്കണമെന്നാണ്‌ തന്റെ അഭിപ്രായമെന്നും മത്സരിച്ചാല്‍ ഏതു സീറ്റിലും വിജയിക്കുമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ഒരു സ്വകാര്യ ചാനലിനോട്‌ വെളിപ്പെടുത്തിയിരുന്നു. ബി.ജെ.പി. സര്‍ക്കാരിനെ താഴയിറക്കാന്‍ ഏറ്റവും ജനപ്രീതിയുളള നേതാക്കളെ മത്സരിപ്പിക്കാന്‍ എ.ഐ.സി.സി. തീരുമാനിച്ചിരുന്നു. ഇതോടെയാണ്‌ അദ്ദേഹത്തിന്റെ പേരും സജീവമായത്‌. ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്നതിനെ കേരള കോണ്‍ഗ്രസ്‌ (എം) വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫും സ്വാഗതം ചെയ്തിരുന്നു.

ആഗ്രഹമില്ലെങ്കില്‍ മത്സരിക്കേെണ്ടന്നും പാര്‍ട്ടിയുടെ ചുമതലയുളള ആന്ധ്രായ്‌ക്ക്‌ പുറമേ കേരളത്തിലെയും പ്രചാരണരംഗത്ത്‌ സജീവമാകാനുമാണു രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. നിയമസഭയില്‍ ഒരേ മണ്ഡലത്തില്‍ നിന്നു വിജയിച്ച്‌ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ കോണ്‍ഗ്രസ്‌ എം.എല്‍.എ. എന്ന റെക്കോഡ്‌ അടുത്തവര്‍ഷം അദ്ദേഹത്തെ തേടിയെത്തും. ഇതും കൂടി കണക്കിലെടുത്താണ്‌ ഹൈക്കമാന്‍ഡ്‌ അദ്ദേഹത്തെ ഒഴിവാക്കിയത്‌.

കേരളത്തില്‍ യു.ഡി.എഫിന്റെ മുഖ്യപ്രചാരകന്‍ ഉമ്മന്‍ ചാണ്ടി ആയിരിക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണ സമിതി അധ്യക്ഷന്‍ കെ. മുരളീധരന്‍ നേരത്തേ വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. പരാജയപ്പെട്ടതിനാല്‍ ഒരു പദവിയും ഏറ്റെടുക്കില്ലെന്ന്‌ വ്യക്‌തമാക്കി അദ്ദേഹം മാറിനിന്നിരുന്നു.

എന്നാല്‍, അപ്രതീക്ഷിതമായി ആന്ധ്രയുടെ ചുമതലയുളള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി ഹൈക്കമാന്‍ഡ്‌ നിയമിക്കുകയായിരുന്നു. പാര്‍ട്ടിവിട്ട പല നേതാക്കളെയും അദ്ദേഹത്തിന്റെ ശ്രമഫലമായി കോണ്‍ഗ്രസിലേക്കു തിരിച്ചുകൊണ്ടുവരാനായി. പ്രതിപക്ഷ സഖ്യത്തനായി ചുക്കാന്‍ പിടിക്കുന്ന ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തുന്നതും ഉമ്മന്‍ ചാണ്ടിയാണ്‌.

ഷാലു മാത്യു

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW