കമല്‍ഹാസന്റെ മകള്‍ അക്ഷരാ ഹാസനും ഇന്ത്യന്‍ വിദേശനടി എമി ജാക്സണും പിന്നാലെ ഇന്റര്‍നെറ്റിന്റെ ദൂഷ്യഫലങ്ങള്‍ക്ക് പ്രമുഖ തെന്നിന്ത്യന്‍ നടി ഹന്‍സികാ മൊത്വാനിയും ഇരയായി. താരത്തിന്റെ അറിവോ സമ്മതമോ കൂടാതെ നടിയുടെ അര്‍ദ്ധനഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിന്റെ ചാനലില്‍ താരത്തിന്റെ ടൂ പീസിലുള്ള അനേകം ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്.
താരം ന്യൂയോര്‍ക്കില്‍ അവധിക്കാലം ചെലവഴിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ആരോ നെറ്റില്‍ എത്തിച്ചത്. നേരത്തേ നടി ആമി ജാക്സണ്, അക്ഷരാ ഹസന് എന്നിവരും സൈബര്‍ ചൂഷണത്തിന് ഇരയായിരുന്നു. ട്വിറ്ററിലൂടെ അനേകം ചിത്രങ്ങളാണ് പ്രചരിച്ചത്. ഇവ പിന്നീട് എടുത്തു മാറ്റുകയും ചെയ്തിരുന്നു. നേരത്തേ ഹന്സികയുടേത് എന്ന് തോന്നിപ്പിക്കുന്ന ഒരു നഗ്നചിത്രം നെറ്റില്‍ എത്തിയിരുന്നു. എന്നാല്‍ ക്ളിപ്പില്‍ കാണുന്ന പെണ്‍കുട്ടി താനല്ലെന്ന് വ്യക്തമാക്കി താരം തന്നെ പിന്നീട് രംഗത്ത് വരികയും വ്യക്തമാക്കുകയും ചെയ്തു.
അതേസമയം ഈ ചിത്രങ്ങളുടെ കാര്യത്തില്‍ താരം ഇതുവരെ ഒരു പ്രസ്താവനയും പുറത്തുവിട്ടില്ല. പകരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ചിത്രം താരത്തിന്റെ അനുവാദം ഇല്ലാതെ സ്വന്തം ഉപകരണത്തില്‍ നിന്നും പകര്ത്തിയതാണേ സമ്മതത്തോടെ മനപ്പൂര്‍വ്വം പുറത്തുവിട്ടതാണോ എന്ന കാര്യം വ്യക്തമല്ല. യു ആര് ജമീല്‍ സംവിധായകന്റെ പുതിയ തമിഴ്സിനിമ മഹായില്‍ അഭിനയിച്ചു വരികയാണ് ഹന്‍സിക ഇപ്പോള്‍. ഇത് താരത്തിന്റെ അമ്പതാം സിനിമ കൂടിയാണ്.