Monday, May 20, 2019 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 04.03 PM

വാസ്തുശാസ്ത്രത്തില്‍ അളവുകള്‍ പ്രധാനം

uploads/news/2019/01/282683/vasthu230119a.jpg

ഒരു വസ്തുവിനെക്കുറിച്ച് വിവരിക്കണമെങ്കില്‍ അതിന് ഒരു രൂപം ഉണ്ടായിരിക്കണം. വിശദമായി വര്‍ണ്ണിക്കണമെങ്കില്‍ അതിന് ഒരളവും ഉണ്ടായിരിക്കണം. അതിനാല്‍ ശാസ്ത്രം അളവുകള്‍ക്ക് വളരെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്.

വാസ്തുശാസ്ത്രം ഇന്ന്, കേവലം ഗൃഹനിര്‍മ്മാണത്തിന് മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. മുന്‍കാലങ്ങളില്‍ ആളുകള്‍ സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന വാസ്തുശാസ്ത്രം ഇന്ന്, അതിന്റെ ശാസ്ത്രീയത മനസ്സിലാക്കി സ്വീകരിക്കുവാന്‍ തയ്യാറായിട്ടുണ്ട്.

പുരാതന നിര്‍മ്മാണ പ്രക്രിയകളിലെല്ലാംതന്നെ വാസ്തുശാസ്ത്രത്തിന്റെ മഹനീയ സാന്നിധ്യം കാണുവാന്‍ കഴിയും. ഇന്ന് പുത്തന്‍ തലമുറ ഈ ശാസ്ത്രത്തിന് മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കുന്നുണ്ട്.

എന്തുതന്നെയായാലും വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ തത്വങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുവേണം പുത്തന്‍ സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്.

പ്രകൃതിയുടെ സന്തുലനാവസ്ഥ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട്, മറ്റു പൗരാണിക ശാസ്ത്രങ്ങളെപ്പോലെതന്നെ അനേകം തലമുറകളുടെ നിരീക്ഷണങ്ങളിലൂടെയാണ് ആചാര്യന്മാര്‍ വാസ്തുശാസ്ത്രം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഒരു വസ്തുവിനെക്കുറിച്ച് വിവരിക്കണമെങ്കില്‍ അതിന് ഒരു രൂപം ഉണ്ടായിരിക്കണം. വിശദമായി വര്‍ണ്ണിക്കണമെങ്കില്‍ അതിന് ഒരളവും ഉണ്ടായിരിക്കണം. അതിനാല്‍ ശാസ്ത്രം അളവുകള്‍ക്ക് വളരെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്.

ചെറിയ ഓലക്കണ്ണുകളിലൂടെ മുറിയുടെ അകത്തേക്ക് വരുന്ന സൂര്യരശ്മിയില്‍ വലയം ചെയ്യുന്ന ചെറിയ പൊടിയുടെ മുപ്പതില്‍ ഒരംശമാണ് പരമാണു.

uploads/news/2019/01/282683/vasthu230119b.jpg

എട്ട് പരാമാണു ചേര്‍ന്നാല്‍ - ഒരു ത്രസരേണു
എട്ടു ത്രസരേണു - ഒരു രോമാഗ്രം
എട്ടു രോമാഗ്രം - ഒരു ലിക്ഷ
എട്ടു ലിക്ഷ ചേര്‍ന്നാല്‍ - ഒരു യുകം
എട്ടു യുകം - ഒരു യവം
എട്ടു യവം - ഒരു അംഗുലം
പന്ത്രണ്ട് അംഗുലം - ഒരു വിതസ്തി
രണ്ടു വിതസ്തി - ഒരു കോല്‍ (ഇരുപത്തിനാല് അംഗുലം)

ഇരുപത്തിനാല് അംഗുലമുള്ള കോല്‍ കരം, കിഷ്‌കു തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. ഇരുപത്തിയഞ്ച് അംഗുലമുള്ള കോലിനെ പ്രജാപത്യമെന്നും ഇരുപത്തിയാറ് അംഗുലമുള്ള കോലിനെ ധനുര്‍മുഷ്ടിയെന്നും (ചില ദിക്കില്‍ എല്ലാ ഗൃഹങ്ങളും അളക്കുവാന്‍ ഇത് ഉപയോഗിക്കുന്നു.) ഇരുപത്തിയേഴ് അംഗുലമുള്ള കോലിനെ ധനുര്‍ഗൃഹമെന്നും (ഇത് ഗ്രാമാദികള്‍, രാജവീഥികള്‍ തുടങ്ങിയവ അളക്കുവാന്‍ ഉപയോഗിക്കുന്നു) ഇരുപത്തിയെട്ട് അംഗുലമുള്ള കോലിനെ പ്രാച്യമെന്നും ഇരുപത്തിയൊന്‍പത് അംഗുലമുള്ള കോലിലെ വൈദേഹമെന്നും മുപ്പത് അംഗുലമുള്ള കോലിനെ വൈപുല്യമെന്നും മുപ്പത്തിയൊന്ന് അംഗുലമുള്ള കോലിനെ പ്രകീര്‍ണ്ണമെന്നും വിളിക്കുന്നു.

'കിഷ്‌കു സര്‍വ്വത്രസമ്മത' എന്നു കാണുന്നതിനാല്‍ ഗൃഹനിര്‍മ്മാണത്തിന് ഇരുപത്തിനാല് അംഗുലമുള്ള കോല്‍ എല്ലായിടത്തും സര്‍വ്വസമ്മതമാകുന്നു. അയനഭേദങ്ങള്‍ക്ക് അനുസരണമായി ചില ദേശങ്ങളില്‍ ഇത് വ്യത്യാസപ്പെട്ടു കാണുന്നു.

അജയന്‍ ചാത്തന്നൂര്‍
മൊ: 9744982983

Ads by Google
Ads by Google
Loading...
TRENDING NOW