Thursday, April 25, 2019 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 09.37 AM

ഭക്ഷണം കൃത്യസമയത്ത് ലഭിച്ചില്ലെങ്കില്‍ സ്ത്രീകളെ മര്‍ദിക്കാം, ശകാരിക്കാം; ലോകത്തിന് മുന്നില്‍ തല കിനിച്ച് ഇന്ത്യ

salary

ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി രാജ്യാന്തര സംഘടന ഓക്സ്ഫാം പുറത്തുവിട്ട പഠനത്തില്‍, ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം കിട്ടാത്ത സ്ത്രീകളുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്. ഈ വേതനം ആകട്ടെ അതിരാവിലെ മുതല്‍ രാവേറെ ചെല്ലുന്നതുവരെ വീടുകളില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ അധ്വാനത്തിനുള്ള കൂലി കൂടി കണക്കിലെടുത്താണെന്നതാണ് ഞെട്ടിപ്പിക്കുന്നത്. ഇത്തരത്തില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിന്റെ കൂലി കണക്കാക്കിയാല്‍ ലോകത്തെ മുന്‍നിര സ്ഥാപനത്തിന്റെ ലാഭത്തിന്റെ ഇരട്ടിയായിരിക്കും.

സ്ത്രീകള്‍ ചെയ്യേണ്ട വീട്ടുജോലികള്‍ ചെയ്യാതിരുന്നാല്‍ കഠിനമായ ശിക്ഷ നല്‍കുന്നതില്‍ തെറ്റില്ലെന്ന് വാദിക്കുന്ന പുരുഷന്മാരാണ് കൂടുതലെന്നും പഠനത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശും ബീഹാറും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പുരുഷന്‍മാരുടെ അഭിപ്രായമാണിത്. 68% പുരുഷന്മാരും ഭാര്യമാരെ കഠിനമായി ശകാരിക്കുന്നതിനെ ന്യായീകരിക്കുന്നു. 41% പുരുഷന്മാരും മര്‍ദനം തന്നെയാണ് അനുസരണക്കേടു കാട്ടുന്ന സ്ത്രീകള്‍ക്കു കൊടുക്കേണ്ടതെന്ന് അഭിപ്രായപ്പെടുന്നു.

പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള കൂലിയിലെ അന്തരവും കണക്കില്‍പെടാത്ത സ്ത്രീകളുടെ ജോലിയും ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കൂലി കിട്ടാതെ ജോലിചെയ്യുന്ന സ്ത്രീകളുടെ വേതനം ലോകത്താകെ കണക്കൂകൂട്ടിയാല്‍ അത് മുന്‍നിര കമ്പനിയായ ആപ്പിളിന്റെ വിറ്റുവരവിന്റെ 43 ശതമാനത്തിലും അധികമാണെന്നാണ് പഠനം പറയുന്നത്. ഇന്ത്യയില്‍ ഇത് മൊത്തം ഉത്പാദനത്തിന്റെ 3.1 ശതമാനവുമാണ്. നഗരങ്ങളില്‍ സ്ത്രീകള്‍ ഓരോ ദിവസവും 312 മിനിറ്റ് ജോലി ചെയ്യുന്നതിന് കൂലിയേ കിട്ടാറില്ല. ഗ്രാമങ്ങളില്‍ സ്ത്രീകള്‍ കൂലിയില്ലാതെ ജോലിയെടുക്കുന്നത് 291 മിനിറ്റാണ്. പുരുഷന്‍മാരുടെ കാര്യത്തില്‍ നഗരങ്ങളില്‍ ഇത് 29 മിനിറ്റും ഗ്രാമങ്ങളില്‍ 32 മിനിറ്റുമാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും അക്രമങ്ങളും തടയാന്‍ നിയമങ്ങളുണ്ടെങ്കിലും നിയമങ്ങളൊന്നും പൂര്‍ണമായി ഫലം കാണുന്നില്ല എന്നതാണ് ഇന്ത്യയിലെ അവസ്ഥയെന്നും പഠനത്തില്‍ പറയുന്നു. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള അക്രമം തടയാന്‍ 2017-ല്‍ ഒരു നിയമം പാസ്സാക്കുകയുണ്ടായി. മീ ടൂ പ്രസ്ഥാനത്തിന്റെ ഭാഗമായി നിരവധി സ്ത്രീകള്‍ രംഗത്തു വന്നതോടെ കുറച്ചധികം സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പരാതി കേള്‍ക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ വന്നുവെന്നും പറയാം.

Ads by Google
Wednesday 23 Jan 2019 09.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW