Thursday, April 25, 2019 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 08.36 AM

വിശാലിനെ കൊല്ലും, ചിമ്പുവിനെ ചുംബിക്കും, മറ്റൊരാളെ വിവാഹം ചെയ്യും; വരലക്ഷ്മി പറയുന്നു(വീഡിയോ)

viral video

കോളിവുഡില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന താരപുത്രിയാണ് വരലക്ഷ്മി. മികച്ച വില്ലത്തിക്കുള്ള പുരസ്‌കാരം ലഭിച്ചത് വരലക്ഷ്മിക്കായിരുന്നു. ഇതാദ്യമായാണ് വില്ലന്‍ കഥാപാത്രങ്ങളിലൂടെ തനിക്ക് പുരസ്‌കാരം ലഭിച്ചതെന്ന് താരം പറയുന്നു. ജീവിതത്തില്‍ തന്റെ എല്ലാമെല്ലാമായ അമ്മയെ വേദിയില്‍ വിളിച്ചുവരുത്തി മെഡല്‍ കഴുത്തില്‍ അണിയിച്ചിരുന്നു താരം. താരത്തിന്റെ പ്രവര്‍ത്തിക്ക് കൈയ്യടിയുമായി ആരാധകരും രംഗത്തെത്തിയിരുന്നു.

പുരസ്‌കാരം സ്വീകരിച്ച് വേദിയില്‍ നില്‍ക്കുന്നതിനിടയിലായില്‍ താരത്തോട് രസകരമായ ചോദ്യം അവതാരകന്‍ ചോദിച്ചു. ചുംബിക്കാനും കൊല്ലാനും വിവാഹം ചെയ്യാനുമുള്ള ഓപ്ഷനായിരുന്നു നല്‍കിയത്. പലതവണ വിവാഹിതരാകുന്നു എന്ന പേരില്‍ വിശാലിന്റെയും വരലക്ഷ്മിയുടെയും വാര്‍ത്ത പുറത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ വിവാഹത്തെക്കുറിച്ച് പറയുന്നതിനിടയില്‍ വിശാലിന്റെ പേരായിരിക്കും വരുന്നതെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ചിരിച്ചുകൊണ്ട് അത് വേറൊരാളായിരിക്കുമെന്നായിരുന്നു താരം പറഞ്ഞത്.

വിശാലിനെയാണ് കൊല്ലുന്നതെന്നും സണ്ടക്കോഴിയില്‍ നെഗറ്റീവ് ചെയ്തതിനാല്‍ കൊല്ലുന്നത് താരത്തെ തന്നെയാണെന്നും വരലക്ഷ്മി പറഞ്ഞു. എന്നാല്‍ ചുംബിക്കുന്നത് ആരെയാണെന്ന് ചോദിച്ചപ്പോള്‍ ചിമ്പുവിനെ എന്നായിരുന്നു താരം പറഞ്ഞത്. വരലക്ഷ്മിയുടെ തുറന്നുപറച്ചിലിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW